scorecardresearch

Top News Highlights: മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത സി ഐക്ക് സ്ഥലം മാറ്റം

മന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണു മന്ത്രി സി ഐയെ വിളിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണു സി ഐയെ സ്ഥലം മാറ്റിയത്

മന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണു മന്ത്രി സി ഐയെ വിളിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണു സി ഐയെ സ്ഥലം മാറ്റിയത്

author-image
WebDesk
New Update
Minsiter GR Anil, CI Girilal, ie malayalam

Top News Highlights: ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഡി ഗിരിലാലിനു സ്ഥലം മാറ്റം. വിജിലന്‍സിലേക്കാണു മാറ്റിയത്. മന്തിയും സി ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഡി ജി പിക്കു പരാതി നല്‍കിയതായാണു വിവരം. ഇതിനു പിന്നാലെയാണു മറ്റു അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം സി ഐയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. മന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണു മന്ത്രി സി ഐയെ വിളിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നു മന്ത്രി സി ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു സി ഐയുടെ മറുപടി. ഇതോടെ മന്ത്രി ക്ഷുഭിതനായി. സി ഐയും അതേ ഭാഷയില്‍ മറുപടി നല്‍കിയതോടെ ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയായിരുന്നു.

ലോകായുക്ത ബില്‍ സഭയില്‍, എതിര്‍ത്ത് പ്രതിപക്ഷ നേതാവ്

Advertisment

ലോകായുക്ത ബില്‍ നിയമ മന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബില്ലിനെ എതിര്‍ത്തു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സതീശന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ അധികാരം കവരുന്നതാണ് ഭേദഗതിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇന്ന് തന്നെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് അടുത്ത ആഴ്ചയോടെ പാസാക്കാനാണ് നീക്കമെന്നാണ് ലഭിക്കുന്ന വിവരം.

അട്ടപ്പാടി മധു കൊലക്കേസില്‍ നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

അട്ടപ്പാടി മധുകൊലക്കേസില്‍ നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും. സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.‍

Advertisment
  • 21:42 (IST) 23 Aug 2022
    എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങാന്‍ അദാനി ഗ്രൂപ്പ്

    മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ പരോക്ഷമായി വാങ്ങുമെന്നും മീഡിയ ഹൗസിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് ഓഹരികള്‍ ഏറ്റെടുക്കുന്നത്. 2022 ഓഗസ്റ്റ് 23-ലെ പര്‍ച്ചേസ് കരാറിലെ നിബന്ധനകള്‍ പ്രകാരം കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഎംഎന്‍എല്‍, നൂറ് ശതമാനം വിസിപിഎല്‍ ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കിയതായി ഞങ്ങള്‍ അറിയിക്കുന്നു. എന്‍എസിഇക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ അദാനി എന്റര്‍പ്രൈസസ് പറഞ്ഞു.

  • 21:41 (IST) 23 Aug 2022

  • 20:46 (IST) 23 Aug 2022
    ബ്രഹ്‌മോസ് മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

    ന്യൂഡല്‍ഹി: ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായ വീഴ്ചയക്ക് ഉത്തരവാദികളായ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം. ഹരിയാനയിലെ ഒരു താവളത്തില്‍നിന്ന് ഈ വര്‍ഷം മാര്‍ച്ചിലാണു ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തത്. പാക്കിസ്ഥാനിലെ മിയാന്‍ ചന്നു പട്ടണത്തിനു സമീപമാണു മിസൈല്‍ പതിച്ചത്.

  • 20:18 (IST) 23 Aug 2022
    തനിക്കെതിരായ ആക്രമണശ്രമം ആസൂത്രിതം, ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട: ഗവര്‍ണര്‍

    കണ്ണൂര്‍ സര്‍വകലാശാലയില്‍ 2019ല്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന ആക്രമണശ്രമം ആസൂത്രിതമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വൈസ് ചാന്‍സലറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണ്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂര്‍ വി സി ക്ഷണിച്ചാണു ചരിത്രകോണ്‍ഗ്രസിനു പോയത്. പരിപാടിയില്‍ നടന്നതു പ്രതിഷേധമല്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇത് ഡല്‍ഹിയില്‍ ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തുമാണ്. ശാരീരിക ആക്രമണത്തിന് തയാറാവുന്നതാണോ ഒരു അക്കാദമിക്കിന്റെ പണി? ഗൂഢാലോചനയില്‍ വൈസ് ചാന്‍സലറും പങ്കാളിയാണ്. ഗവര്‍ണര്‍ പറഞ്ഞു.

  • 20:16 (IST) 23 Aug 2022

  • 18:50 (IST) 23 Aug 2022
    കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം

    കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിരുന്നു. അപകട കാരണം എന്തെന്ന് വ്യക്തതമായിട്ടില്ല.

  • 17:55 (IST) 23 Aug 2022
    മുസ്ലീം നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹമാകാം : ഡല്‍ഹി ഹൈക്കോടതി

    മുസ്ലീംനിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി. ഇത്തരം വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

  • 17:01 (IST) 23 Aug 2022
    പ്രവാചകനെതിരായ പരാമര്‍ശം: തെലങ്കാന എം എല്‍ എയെ ബി ജെ പി സസ്പെന്‍ഡ് ചെയ്തു

    ന്യൂഡല്‍ഹി: ഇസ്ലാമിനെ ലക്ഷ്യമിട്ടുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെലങ്കാന എം എല്‍ എ ടി രാജാ സിങ്ങിനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. എം എല്‍ എയെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജാ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

  • 16:17 (IST) 23 Aug 2022
    വിവാദ പരാമര്‍ശം: കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതി

    കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി. കശ്മീര്‍ പരാമര്‍ശം സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ കേസെടുക്കാന്‍ പത്തനംതിട്ട കീഴ്‌വായൂര്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍എസ്എസ് ജില്ല പ്രചാരക് പ്രമുഖ് നല്‍കിയ പരാതിയിലാണ് നടപടി.

  • 15:29 (IST) 23 Aug 2022
    മഹാരാഷ്ട്ര: ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു

    മഹാരാഷ്ട്രയില്‍ ശിവസേനയിലെ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടു. ഹര്‍ജികള്‍ 25നു ഭരണഘടനാ ബെഞ്ച് പരിഗണിക്കും. എം എല്‍ എമാരുടെ കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ടാണു ഹര്‍ജികള്‍. തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനും തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കാനും ആവശ്യപ്പെട്ടുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു

  • 15:29 (IST) 23 Aug 2022
    മഹാരാഷ്ട്ര: ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു

    മഹാരാഷ്ട്രയില്‍ ശിവസേനയിലെ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടു. ഹര്‍ജികള്‍ 25നു ഭരണഘടനാ ബെഞ്ച് പരിഗണിക്കും. എം എല്‍ എമാരുടെ കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ടാണു ഹര്‍ജികള്‍. തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനും തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കാനും ആവശ്യപ്പെട്ടുളല ഷിന്‍ഡെ വിഭാഗത്തിന്റെ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു

  • 15:28 (IST) 23 Aug 2022
    മഹാരാഷ്ട്ര: ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു

    മഹാരാഷ്ട്രയില്‍ ശിവസേനയിലെ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടു. ഹര്‍ജികള്‍ 25നു ഭരണഘടനാ ബെഞ്ച് പരിഗണിക്കും. എം എല്‍ എമാരുടെ കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ടാണു ഹര്‍ജികള്‍. തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനും തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കാനും ആവശ്യപ്പെട്ടുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു

  • 14:19 (IST) 23 Aug 2022
    ലോകായുക്ത ബില്‍ നിയമസഭയില്‍

    ലോകായുക്ത ബില്‍ നിയമ മന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബില്ലിനെ എതിര്‍ത്തു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സതീശന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ അധികാരം കവരുന്നതാണ് ഭേദഗതിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

  • 13:24 (IST) 23 Aug 2022
    ശക്തമായ മഴ: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

    സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

  • 12:20 (IST) 23 Aug 2022
    സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

    സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. “സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമാണ് കെ റെയില്‍. പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്,” മുഖ്യമന്ത്രി അറിയിച്ചു.

    “പദ്ധതിക്ക് അനുമതി നല്‍കേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാക്കാലത്തും അനുമതി നല്‍കില്ലെന്ന് പറയാന്‍ സാധിക്കില്ല. സംസ്ഥാനത്തിന് അര്‍ധ അതിവേഗ റെയില്‍ ആവശ്യമാണ്. അതിന് എന്ത് പേരിട്ടാലും പ്രശ്നമില്ല. നാടിനാവശ്യമാണ് ഈ പദ്ധതി. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  • 11:33 (IST) 23 Aug 2022
    വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി

    വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളിലെ സമരം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിര്‍മ്മാണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയാറാണെന്നും അറിയിച്ചു.

  • 10:22 (IST) 23 Aug 2022
    സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

  • 09:41 (IST) 23 Aug 2022
    കഥാകാരൻ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു

    കഥാകാരൻ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

  • 09:35 (IST) 23 Aug 2022
    വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്ന് ജില്ലാതല യോഗം

    വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്ന് ജില്ലാതല യോഗം നടക്കും. ലത്തീന്‍ അതിരൂപതയുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയില്‍ വച്ചാണ് യോഗം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനു പുറമെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎഎസും യോഗത്തിന്റെ ഭാഗമാകും.

Kerala Assembly Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: