scorecardresearch
Latest News

Live

Top News Highlights: സ്വപ്‍നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.ഡി.സതീശൻ

Top News Highlights: നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു

Top News Highlights: സ്വപ്‍നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.ഡി.സതീശൻ
ഫയൽ ചിത്രം

Top News Highlights: സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കീഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദൂള്‍ അസീസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കുഴിമണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദനമേറ്റത്. സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരുക്കേറ്റിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാനെതിരെയുള്ള നടപടി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു.

Live Updates
21:35 (IST) 22 Oct 2022
തലശ്ശേരി ആശുപത്രിയിലെ കൈക്കൂലി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു.

19:38 (IST) 22 Oct 2022
തലശേരി ആശുപത്രിയിലെ കൈക്കൂലി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതി സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയക്ടർക്കു മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

19:34 (IST) 22 Oct 2022
മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. തൃപ്തി പിൻവലിക്കൽ എന്നാൽ മന്ത്രിയെ പിൻവലിക്കൽ അല്ലെന്നും ഗവർണർ പറഞ്ഞു.

18:46 (IST) 22 Oct 2022
എല്ലാ ടൂറിസ്റ്റ് ബസുകളും ഉടനടി നിറം മാറ്റണം, ഉത്തരവ് പുതുക്കിയിറക്കി മോട്ടോർ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് തിരുത്തി. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത  തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

17:25 (IST) 22 Oct 2022
അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ പറഞ്ഞു.

16:14 (IST) 22 Oct 2022
ദീപാവലി: പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം, രാത്രി എട്ടു മുതൽ 10 വരെ മാത്രം

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

15:35 (IST) 22 Oct 2022
സ്വപ്‍നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സതീശന്‍

സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു.

14:07 (IST) 22 Oct 2022
കണ്ണൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പാനൂർ വള്ള്യായിയിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടെ കൈകളിലടക്കം മാരകമായ മുറിവുണ്ട്. ഇന്നു ഉച്ചയോടെയായിരുന്നു സംഭവം.

13:06 (IST) 22 Oct 2022
മയക്കുമരുന്നിനെതിരെ സര്‍ക്കാരിന്റെ പ്രചാരണ പരിപാടി; വീടുകളില്‍ ദീപം തെളിയിക്കും

മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും.

12:37 (IST) 22 Oct 2022
36 ഉപഗ്രഹങ്ങള്‍, ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം നാളെ അര്‍ധരാത്രി,കൗണ്ട് ഡൗണ്‍ തുടങ്ങി

ചെന്നൈ: ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം നാളെ അര്‍ധരാത്രി നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരുന്നത്. വണ്‍ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക. READMORE

11:43 (IST) 22 Oct 2022
സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അഹമ്മദലി എ പി, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നായിരുന്നു സംഭവം. ടിന്‍ഷീറ്റും മുളയും കമ്പിത്തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീഴുകയായിരുന്നു.

10:43 (IST) 22 Oct 2022
ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു കൊലപാതകം. സംഭവത്തില്‍ അന്നമയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നു. ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

10:08 (IST) 22 Oct 2022
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കീഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദൂള്‍ അസീസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കുഴിമണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദനമേറ്റത്. സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തിയ പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരുക്കേറ്റിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാനെതിരെയുള്ള നടപടി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു.

Web Title: Top news live updates 22 october 2022