Top news live updates: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നാളെയാണ് യോഗം ചേരുക. രാജ്യത്ത് പ്രതിദിന കേസുകള്‍ പതിനായിരത്തിന് മുകളിലെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 1000 കടന്നു. 1,500 ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നൂറുകണക്കിന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെയാണ് ഭൂചലനമുണ്ടായത്. പാക് അതിർത്തിക്കടുത്തുള്ള ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിസി) അറിയിച്ചു.
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളാടെ മുൻകൂർ ജാമ്യം. പൊലീസിന് ഒരാഴ്ചത്തെ പരിമിത കസ്റ്റഡി അനുവദിച്ചു. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. 27 മുതൽ ജൂലൈ 3 വരെ ഹാജരാവണം. രാവിലെ 9 മുതൽ 6 വരെ ചോദ്യം ചെയ്യാം. ഹാജരാവുന്ന സമയം കസ്റ്റഡിയായി കണക്കാക്കാം. അറസ്റ്റ് ചെയ്താൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയക്കണം. ഇരയെയും കുടുംബത്തേയും സാക്ഷികളെയും സ്വാധീനിക്കരുത്, ഭീഷണിപ്പെടുത്തരുത് . സോഷ്യൽ മീഡിയയിലൂടെയും ഇത്തരത്തിലുള്ള ഇടപെടൽ പാടില്ല. പുതിയ പാസ്പോർട് അനുവദിച്ചാൽ വിചാരണ കോടതിയിൽ കെട്ടിവെയ്ക്കണം. വിദേശത്തായിരുന്നപ്പോൾ ജാമ്യാപേക്ഷ ഫയൽ ചെയ്തതിൽ തെറ്റില്ലന്നും വാദം നടക്കുമ്പോൾ ഹാജരായാൽ മതിയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ നടി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറ്റി മരിച്ചു. ആറ്റിങ്ങൽ മാമത്താണ് അപകടം. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പം കൊടുത്തിരുന്നു.
ഏക്നാഥ് ഷിൻഡെ അടക്കമുള്ള മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തി. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. ഹോട്ടലിന് അസം സർക്കാർ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു ഒരു മണിക്ക് കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ നേരിട്ടെത്തി സന്ദര്‍ശിച്ച് എന്‍സിപി ദേശിയ അധ്യക്ഷൻ ശരദ് പവാര്‍. വിമത എംഎല്‍എമാര്‍ നേരിട്ടു വന്നു പറഞ്ഞാല്‍ രാജിവയ്ക്കാനും ഔദ്യോഗിക വസതി ഒഴിയാനും തയാറാണെന്നു സംസ്ഥാനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് പവാറിന്റെ സന്ദര്‍ശനം.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് മരണവും മഹാമാരി മൂലം സംഭവിച്ചു. ഇന്നലെ പുതിയ കേസുകള്‍ 4,000 കവിഞ്ഞിരുന്നു.
തിരുവനന്തപുരം. സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനമായി സര്‍ക്കാര്‍. എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നീക്കം വിജയിച്ചില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ച നടത്തി. ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. വെള്ളൂരിൽ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം.വി.ജയരാജന് അനുനയ നീക്കം നടത്തിയത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 81,000 ആയി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്.
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടിൽ ഉണ്ടാകണം, അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ആക്രമിച്ചു. ഡോ. ഉണ്ണിക്കൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാമ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറ്റി മരിച്ചു. ആറ്റിങ്ങൽ മാമത്താണ് അപകടം. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പം കൊടുത്തിരുന്നു.
കോഴിക്കോട് ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇരയുമായി ബന്ധപ്പെട്ടതെന്നും തെളിവുകളായി വാട്സാപ്പ് ചാറ്റുകളും സന്ദേശവും ചിത്രങ്ങളും ഉണ്ടെന്നാണ് പ്രതിയുടെ അവകാശവാദം.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
ഏക്നാഥ് ഷിൻഡെ അടക്കമുള്ള മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തി. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. ഹോട്ടലിന് അസം സർക്കാർ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു ഒരു മണിക്ക് കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.