scorecardresearch

Top News Highlights: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

Top News Live Updates: ഈ മാസം 6ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്

monkeypox, health, ie malayalam

Top News Highlights: മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാൾ ചികിത്സയിലാണ്. ഇയാളുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് 3 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേൽക്കൈ

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. 20 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. അ‍ഞ്ച് വാർ‍ഡുകളിൽ തിരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി.

‘ഭരണം പോകുമെന്നൊന്നും നോക്കില്ല’; കെ.കെ.രമയ്ക്ക് വധ ഭീഷണി

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നും ‘തീരുമാനം’ എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഡിജിപിക്ക് തെളിവടക്കം രമ പരാതി നൽകി.

വടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു, ക്രൈംബ്രാഞ്ച് അന്വേഷിക്കും

വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് മർദനമാണ് സജീവിന്റെ മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസ് ആണ് അന്വേഷണം നടത്തുക.

Live Updates
21:47 (IST) 22 Jul 2022
കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: എസ് ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. സംഭവസമയത്ത് വടകര സ്‌റ്റേഷനിലുണ്ടായിരുന്ന എസ് ഐ നിജേഷ്, എ എസ് ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്‍ഡ് ചെയ്തത്.

വടകര കല്ലേരി താഴേ കോലോത്ത് പൊന്മേരിപ്പറമ്പില്‍ സജീവന്‍(42) മരിച്ച സംഭവത്തിലാണു നടപടി. നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കൂടുതൽ വായിക്കാം.

20:14 (IST) 22 Jul 2022
വൈക്കത്ത് അഞ്ചുപേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് അഞ്ചുപേരെ കടിച്ച നായക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റവരുമായി സമ്പര്‍ക്കമുണ്ടായവര്‍ വൈക്കം താലൂക്ക് ആശുപത്രിയിലെത്തണമെന്ന് നിര്‍ദേശം നൽകി. നായയുടെ ആക്രമത്തിൽ പരുക്കേറ്റ അഞ്ചുപേരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. വൈക്കം കിഴക്കേനടയിലും തൊട്ടുവക്കത്തുമായാണ് നായയുടെ ആക്രമണമുണ്ടായത്. തങ്കമ്മ,തങ്കമണി, ചന്ദ്രൻ, പുരുഷൻ, ഷിബു എന്നിവർക്കാണ് കടിയേറ്റത്. ഒരേ നായയാണ് ഇവരെ അഞ്ചുപേരെയും കടിച്ചത്. നായ മറ്റു തെരുവായകളെ കടിച്ചതായും സംശയമുണ്ട്.

19:49 (IST) 22 Jul 2022
ജുൻജുൻവാലയുടെ ‘ആകാശ എയർ’ കൊച്ചിയിൽ നിന്നും; റൂട്ടും ടിക്കറ്റ് നിരക്കും ഇതാ

രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ ഓഗസ്റ്റ് ഏഴിന് തങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മുംബൈ – അഹമ്മദാബാദ്, ബെംഗളൂരു – കൊച്ചി എന്നിവിടങ്ങളിൽ നിന്ന് രണ്ട് ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് തുടങ്ങുക. കൂടുതൽ റൂട്ടുകൾ ഉൾപ്പെടുത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടുതൽ വായിക്കാം.

17:52 (IST) 22 Jul 2022
എസ് ഡി പി ഐ നേതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗത്വം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കൾ അംഗങ്ങളായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശിക്ഷാ നടപടി. മൂന്ന് പൊലീസ് ഉദോഗസ്ഥരെ സ്ഥലം മാറ്റി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണിൽ വിപിഎൻ ആപ്ലിക്കേഷൻ ഉപയോഗിച്ചതായും കണ്ടെത്തി. എന്നാൽ പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോര്‍ത്തിയെന്ന ആരോപണം പൊലീസ് തള്ളി. അതിനു തെളിവില്ലെന്നും ആ രീതിയിലുള്ള വിവരങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

16:16 (IST) 22 Jul 2022
പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. പരീക്ഷാ ഫലം ഉച്ചയോടെ പ്രഖ്യാപിച്ചതായി സിബിഎസ്ഇ യുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്.

ഫലപ്രഖ്യാപനം വരാത്തതിനാൽ സമയം നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ പീസ് സ്കൂളിലെ വിദ്യാർത്ഥി അമീൻ സലിം സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് രാജാവിജയ രാഘവൻ പരിഗണിച്ചത്. പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

15:47 (IST) 22 Jul 2022
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിൻ്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽ നിന്ന് പിന്മാറണമോ എന്ന് തീരുമാ മാനിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്നും കേസിൽ കോടതിയുടെ മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും കോടതി ആരാഞു. മെമ്മറി കാർഡ് പരിശോധനക്കയക്കാതിരുന്ന വിചാരണക്കോടതി നടപടിയെ അതിജീവിത വിമർശിച്ചിരുന്നു. കേസിൽ ദിലീപിനെ കോടതി കക്ഷി ചേർത്തു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

14:28 (IST) 22 Jul 2022
പണം വാങ്ങി കബളിപ്പിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ പരാതി

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്.

13:58 (IST) 22 Jul 2022
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.

12:52 (IST) 22 Jul 2022
‘ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നു’: കൊടിക്കുന്നില്‍ സുരേഷ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദ്രൗപദി മുമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഞാൻ വോട്ട് ചെയ്തത്. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. Read More

11:56 (IST) 22 Jul 2022
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.ബി.അർഷോമിന് ഇടക്കാല ജാമ്യം

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.ബി.അർഷോമിന് പരീക്ഷയെഴുതാൻ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാളെ മുതൽ ഓഗസ്റ്റ് മൂന്നുവരെയാണ് ജാമ്യം. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ പ്രവേശിക്കാവൂ. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം. മതിയായ അറ്റൻഡൻസ് ഇല്ലെന്നും കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും എതിർഭാഗം ആരോപിച്ചു. പരീക്ഷ എഴുതാൻ തടസ്സം ഉണ്ടോ എന്ന് ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും ഹാൾടിക്കറ്റ് കിട്ടിയ സ്ഥിതിക്ക് പരീക്ഷ എഴുതിക്കോട്ടെ എന്നും കോതി വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 4 ന് പരിഗണിക്കും.

കെ എസ് യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി വിശദീകരണം തേടിയതിനെ തുടർന്നാണ് അർഷോ മിനെ അറസ്റ്റ് ചെയ്തത്.

10:18 (IST) 22 Jul 2022
ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ല: മന്ത്രി വി.ശിവന്‍കുട്ടി

ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

10:16 (IST) 22 Jul 2022
‘ഭരണം പോകുമെന്നൊന്നും നോക്കില്ല’; കെ.കെ.രമയ്ക്ക് വധ ഭീഷണി

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നും 'തീരുമാനം' എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഡിജിപിക്ക് തെളിവടക്കം രമ പരാതി നൽകി.

10:10 (IST) 22 Jul 2022
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ പലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം, തിരുവനന്തപുരം ജില്ല മുന്നിൽ

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ പലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 92.71 ആണ്. ഔദ്യോഗിക വെബ്സൈറ്റുകളായ cbse. gov.in, cbseresults. nic.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. എസ്എംഎസിലൂടെയും ഉമാംഗ് (UMANG) ആപ്പ് വഴിയും ഡിജിലോക്കർ വഴിയും ഫലം അറിയാം. Read More

09:18 (IST) 22 Jul 2022
വയനാട്ടിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് മാനന്തവാടിയിലെ ഒരു ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.

09:17 (IST) 22 Jul 2022
വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസ് ആണ് അന്വേഷണം നടത്തുക. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്ഐ മർദിച്ചതായി ആരോപണം ഉയർന്നിരുന്നു.

09:16 (IST) 22 Jul 2022
ഐഐഎമ്മുകൾ എസ്‌സി, എസ്‌ടി വിദ്യാർത്ഥികളെ തഴയുന്നു, പിഎച്ച്‌ഡിക്ക് പ്രവേശനം നൽകുന്നവരുടെ എണ്ണത്തിൽ വൻകുറവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലെ (ഐഐഎമ്മുകൾ) പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. പിഎച്ച്ഡി പ്രോഗ്രാമുകളിൽ പട്ടികജാതി (15%), പട്ടികവർഗം (7.5%), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (27%) എന്നിവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഐഐഎമ്മുകൾ ബഹുദൂരം പിന്നിലാണെന്ന് പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ പറയുന്നു. Read More

08:18 (IST) 22 Jul 2022
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം.‌ തമിഴ് ചിത്രം ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണനയിലുണ്ട്. അയ്യപ്പനും കോശിയും സിനിമയിലെ അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനും പരിഗണിക്കുന്നു.

08:16 (IST) 22 Jul 2022
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്‌ത്തി ക്രോസ് വോട്ടിങ്

വ്യാഴാഴ്ച നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ, എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പായിരുന്നു. ദ്രൗപദിക്ക് തിളക്കമാർന്ന ജയം സമ്മാനിക്കാൻ ചില ക്രോസ് വോട്ടുകളും സഹായിച്ചു. എന്നാൽ ക്രോസ് വോട്ടിങ്ങിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകളുൾ ഉണ്ടാക്കിയിട്ടുണ്ട്. Read More

08:15 (IST) 22 Jul 2022
വടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു

വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് മർദനമാണ് സജീവിന്റെ മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.

Web Title: Top news live updates 22 july 2022 kerala