scorecardresearch

Top News Highlights: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം: ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും

പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു

Top News Highlights: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം: ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും

Top News Highlights: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

സമവായചര്‍ച്ച തുടരും. പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു. അടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചര്‍ച്ച നടക്കുന്ന കാര്യം സര്‍ക്കാരും സഭകളും കോടതിയില്‍ അറിയിക്കാനും ധാരണയായി.

തെരുവുനായകള്‍ കൂട്ടത്തോടെ കുറുകെ ചാടി അപകടം; ബൈക്ക് യാത്രക്കാരന്റെ കാലൊടിഞ്ഞു

തെരുവു നായകള്‍ കൂട്ടത്തോടെ കുറുകെ ചാടി കോഴിക്കോട് വാഹനാപകടം. വടകര ചെക്കോട്ടി ബസാറിന് സമീപമാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ചങ്ങരോത്തുകണ്ടി വിജേഷിന്റെ കാലൊടിഞ്ഞു. വിജേഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംസ്ഥാനത്ത് തെരുവുനായകള്‍ക്ക് വാക്സിന്‍ നല്‍കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായ 170 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. നായകളെ പിടികൂടുന്നവര്‍ക്ക് മുന്‍കരുതല്‍ വാക്സിന്‍ നല്‍കും. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ഇവരെ നായകളെ പിടികൂടാന്‍ നിയോഗിക്കുക.

Live Updates
21:30 (IST) 21 Sep 2022
യുക്രെയ്‌നെതിരെ റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായി റഷ്യ

റഷ്യയേയും അതിര്‍ത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഇരുപതുലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായിവ്‌ലാഡിമിര്‍ പുടിന്‍. യുക്രെയ്‌നെതിരായ സൈനികനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിതമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

21:17 (IST) 21 Sep 2022
മലയാളി വിദ്യാര്‍ഥി പഞ്ചാബില്‍ ജീവനൊടുക്കിയ സംഭവം: കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം

പഞ്ചാബ് ഫഗ്വാരയിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി(എല്‍ പി യു)യില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ കുറിപ്പില്‍ കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബി ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഖിന്‍ രണ്ടാഴ്ച മുന്‍പാണ് എല്‍ പി യുവില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം മാറാനുള്ള കാരണം സംബന്ധിച്ച് എന്‍ ഐ ടി അധ്യാപകനെതിരെ അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

19:57 (IST) 21 Sep 2022
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം:സമവായചര്‍ച്ച തുടരും

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സമവായചര്‍ച്ച തുടരും. പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു. അടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചര്‍ച്ച നടക്കുന്ന കാര്യം സര്‍ക്കാരും സഭകളും കോടതിയില്‍ അറിയിക്കാനും ധാരണയായി.

19:05 (IST) 21 Sep 2022
ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല; സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി വി.പി. ജോയിയു, രാജ്ഭവനില്‍ എത്തി ഗവര്‍ണറെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചു. സര്‍ക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.

17:54 (IST) 21 Sep 2022
ഗുജറാത്ത് കലാപം: ടീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ എസ്‌ഐടി കുറ്റപത്രം

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന കേസില്‍ മുംബൈയിലെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, റിട്ടയേര്‍ഡ് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു.

17:05 (IST) 21 Sep 2022
തിരുവനന്തപുരത്ത് സദാചാര ഗുണ്ടായിസം; സ്‌കൂള്‍ കുട്ടികള്‍ക്ക് മര്‍ദനം

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. വെള്ളാനിക്കല്‍പാറയില്‍ വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ആക്രമിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ പെണ്‍കുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

15:54 (IST) 21 Sep 2022
മുംബൈയിൽ 725 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു

മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട . അന്താരാഷ്ട്ര വിപണിയില്‍1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. മുംബൈയിലെ നവ സേവ പോർട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

15:03 (IST) 21 Sep 2022
കെഎസ്ആര്‍ടിസി ഡിപ്പോയിലെ മര്‍ദനം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാട്ടാക്കടയില്‍ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. മര്‍ദനറ്റേ മകള്‍ രേഷ്മയുടെയും രേഷ്മയുടെ സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

|കെഎസ്ആര്‍ടിസി ഡിപ്പോയിലെ മര്‍ദനം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

14:43 (IST) 21 Sep 2022
ബത്തേരി കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ; ഫോറന്‍സിക് സ്ഥിരീകരണം

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ജെആര്‍പി പ്രസീത അഴിക്കോട് പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും പ്രസീതയും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനക്കയച്ചത്.

https://malayalam.indianexpress.com/kerala-news/bathery-election-bribary-case-forensic-reports-confirms-surendrans-voice-699319/

13:29 (IST) 21 Sep 2022
ഭാരത് ജോഡോ യാത്ര കൊച്ചിയില്‍

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത് പുരോഗമിക്കുന്നു. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം കളമശേരിയിലെത്തി. ഐടി മേഖലയിലുള്‍പ്പടെയുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

12:28 (IST) 21 Sep 2022
രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന് സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് സച്ചിന്‍ പൈലറ്റ്. പ്രവര്‍ത്തകരുടെ വികാരം എഐസിസിയെ അറിയിച്ചു. ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

11:21 (IST) 21 Sep 2022
പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി

മകളുടെ മുന്നിലിട്ട് പിതാവിനെ കെഎസ്‍ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. മാനസിക വിഭ്രാന്തിയുള്ള ചുരുക്കം ചില ജീവനക്കാരുണ്ട്, അവരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

10:15 (IST) 21 Sep 2022
തെരുവുനായകള്‍ കൂട്ടത്തോടെ കുറുകെചാടി അപകടം; ബൈക്ക് യാത്രക്കാരന്റെ കാലൊടിഞ്ഞു

തെരുവു നായകള്‍ കൂട്ടത്തോടെ കുറുകെ ചാടി കോഴിക്കോട് വാഹനാപകടം. വടകര ചെക്കോട്ടി ബസാറിന് സമീപമാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ചങ്ങരോത്തുകണ്ടി വിജേഷിന്റെ കാലൊടിഞ്ഞു. വിജേഷിനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സംസ്ഥാനത്ത് തെരുവുനായകള്‍ക്ക് വാക്സിന്‍ നല്‍കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായ 170 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. നായകളെ പിടികൂടുന്നവര്‍ക്ക് മുന്‍കരുതല്‍ വാക്സിന്‍ നല്‍കും. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ഇവരെ നായകളെ പിടികൂടാന്‍ നിയോഗിക്കുക.

Web Title: Top news live updates 21 september 2022

Best of Express