scorecardresearch
Latest News

Top News Highlights: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ല, എംഎല്‍എ ഖേദം അറിയിച്ചതായി കെ സുധാകരന്‍

എംഎല്‍എയ്ക്ക് ജാമ്യം കിട്ടിയ സാഹചര്യം അടക്കം പരിശോധിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി

Top News Highlights: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ല, എംഎല്‍എ ഖേദം അറിയിച്ചതായി കെ സുധാകരന്‍

Top News Highlights: യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ ഉടന്‍ നടപടിയുണ്ടാകില്ല. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമേ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ ആരോപണം പരിശോധിക്കും. എംഎല്‍എയ്ക്ക് ജാമ്യം കിട്ടിയ സാഹചര്യം അടക്കം പരിശോധിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംഭവത്തില്‍ നേരത്തെ വിശദീകരണം നല്‍കാന്‍ കഴിയാത്തതില്‍ എല്‍ദോസ് ഖേദം അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. കേസില്‍ എംഎല്‍എ ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അരുണാചലില്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ ട്യൂട്ടിങ്ങിന് സമീപം സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെ ഒരു സംഘത്തെ അയച്ചതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിങ് ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള സിംഗിങ് ഗ്രാമത്തിൽ രാവിലെ 10:43 നാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റോഡ് വഴി എത്തിച്ചേരാനാകാത്ത പർവതപ്രദേശത്താണ് അപകടമുണ്ടായിരിക്കുന്നത്.

Live Updates
21:56 (IST) 21 Oct 2022

നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയും  നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും ശബരീശനെ വണങ്ങുന്നു

20:55 (IST) 21 Oct 2022
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ പുതിയ കേസ്

യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎല്‍എയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പീഡന പരാതി നല്‍കിയതിന് പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്.

19:56 (IST) 21 Oct 2022
കണ്ണൂര്‍ വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

കണ്ണൂര്‍ വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരിക്ക് അടിമയായ നിഖില്‍രാജിനെതിരെ വധശ്രമത്തിനാണ് കേസ്.

പട്ടിയുമായി വീട്ടില്‍ വന്ന നിഖില്‍രാജ്, ഇതിനെ ഇവിടെ വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ജാനു ഇതിന് സമ്മതിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, പ്രകോപിതനായ നിഖില്‍രാജു അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

18:56 (IST) 21 Oct 2022
ഇത് മതേതര രാജ്യം; വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കൂ: 3 സംസ്ഥാനങ്ങളോട് സുപ്രീം കോടതി

വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതിക്കു കാത്തുനില്‍ക്കാതെ സ്വമേധയാ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് സുപ്രീം കോടതി. ലൈവ് ലോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ അധികാരപരിധിയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു സര്‍ക്കാരുകളോടും ജസ്റ്റിസുമാരായ കെ എം ജോസഫും ഹൃഷികേശ് റോയിയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

17:26 (IST) 21 Oct 2022
നീലക്കുറിഞ്ഞി: സഞ്ചാരികള്‍ക്ക് നിയന്ത്രണം

നീലക്കുറിഞ്ഞി സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. 22, 23, 24 തിയതികളില്‍, മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍നിന്നു വിനോദ സഞ്ചാരികള്‍ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനില്‍ നിര്‍ത്തി, കെ എസ് ആര്‍ ടി സി ഫീഡര്‍ ബസുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കു പോണം. ഇതേ രീതിയിലായിരിക്കണം പൂപ്പാറ ജങ്ഷനിലേക്കു തിരിച്ചുപോകേണ്ടതും.

കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍നിന്നു വിനോദ സഞ്ചാരികള്‍ വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പന്‍ചോല ജങ്ഷനില്‍ നിര്‍ത്തി കെ എസ് ആര്‍ ടി സി ഫീഡര്‍ ബസുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കു പോകേണ്ടതും തിരിച്ചുവരേണ്ടതുമാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെയാണു പ്രവേശന സമയം. നീലക്കുറിഞ്ഞി സന്ദര്‍ശിക്കുന്നയാളുകള്‍ മെയിന്‍ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. നീലക്കുറിഞ്ഞി പൂക്കള്‍ പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക. എല്ലാ ചെറിയ വാഹനങ്ങളും പൊലീസിന്റെ നിര്‍ദേശാനുസരണം പാര്‍ക്ക് ചെയ്യണം.

മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍നിന്നു നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികളല്ലാത്ത യാത്രക്കാര്‍ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍നിന്നു പൂപ്പാറ ഭാഗത്തേക്കു പോകേണ്ട യാത്രക്കാര്‍ ഉടുമ്പന്‍ചോല, വട്ടപ്പാറ, സേനാപതി വഴി പോകണം.

17:14 (IST) 21 Oct 2022
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ല

യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ ഉടന്‍ നടപടിയുണ്ടാകില്ല. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമേ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

16:33 (IST) 21 Oct 2022
സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്ററതയാണ് വിവരം.രണ്ട് അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാല്‍ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു അപകടത്തിന്റെ തോത് കുറഞ്ഞത്.

14:29 (IST) 21 Oct 2022
അരുണാചലില്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ ട്യൂട്ടിങ്ങിന് സമീപം സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെ ഒരു സംഘത്തെ അയച്ചതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിങ് ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള സിംഗിങ് ഗ്രാമത്തിൽ രാവിലെ 10:43 നാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റോഡ് വഴി എത്തിച്ചേരാനാകാത്ത പർവതപ്രദേശത്താണ് അപകടമുണ്ടായിരിക്കുന്നത്.

13:52 (IST) 21 Oct 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ തുടരുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • 21-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 • 22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
 • 23-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.
 • 13:36 (IST) 21 Oct 2022
  നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി

  നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അതിജീവിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോട് വായ അടച്ച് ഇരിക്കാൻ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി അഭിപ്രായപ്പെട്ടു. .

  12:37 (IST) 21 Oct 2022
  കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി

  കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയില്‍ നടപടികളെ പൂര്‍ത്തിയാകാതിരുന്നതിനാലാണ് മണിച്ചന്റെ മോചനം ഒരു ദിവസം വൈകിയത്. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നിന്നായിരുന്നു മണിച്ചന്‍ പുറത്തിറങ്ങിയത്.

  11:17 (IST) 21 Oct 2022
  പീഡനക്കേസ്: ഒളിവിന് അവസാനം; എല്‍ദോസ് കുന്നപ്പിള്ളില്‍ മൂവാറ്റുപുഴയില്‍

  യുവതിയുടെ പീഡനപരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ തിരിച്ചെത്തി. മൂവാറ്റുപുഴയിലെ വസതിയിലാണ് എല്‍ദോസ് നിലവിലുള്ളത്. കേസില്‍ ഇന്നലെ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഒളിവ് ജീവിതം അവസാനിപ്പിച്ചത്.

  എന്നാല്‍ ഒളിവിലായിരുന്നു എന്ന ആരോപണം എല്‍ദോസ് നിഷേധിച്ചു. “എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. സത്യം കോടതിയില്‍ തെളിയിക്കും. ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയും. ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല ഞാന്‍,” എല്‍ദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

  10:38 (IST) 21 Oct 2022
  കണ്ണൂരില്‍ മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

  കണ്ണൂരില്‍ മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കെല്‍പ്പിച്ചു. വടക്കയില്‍ ജാനുവിന്റെ കൈകള്‍ മകന്‍ നിഖില്‍ രാജാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കൈകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജാനു പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. നിഖില്‍ ഒളിവിലാണ്.

  Web Title: Top news live updates 21 october 2022