scorecardresearch
Latest News

Top News Highlights: കുതിച്ചുയര്‍ന്ന് കോവിഡ്; സംസ്ഥാനത്ത് 4,224 പുതിയ കേസുകള്‍

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍

Covid19, Coronavirus, Omicro, Covaxin, Covaxin booster, Delta, Bharat Biotech, Covid vaccine efficacy booster shot, Omicron Covaxin booster, Omicron news, malayalam news, news in malayalam, latest malayalam news, latest covid news, Indiane express malayalam, ie malayalam

Top News Highlights: ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനവ്. 4,224 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2,609 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരണസംഖ്യയിലും ഗണ്യമായ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 20 പേരാണ് മഹാമാരി ബാധിച്ച് ഇന്നലെ മരണപ്പെട്ടത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ സി സി ടിവി ദൃശ്യങ്ങൾ ഇല്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. സിസിടിവി ദൃശ്യങ്ങൾ കിട്ടിയില്ലെ എന്നും പ്രോസിക്യൂഷൻ ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി റിമാൻഡ്റിപ്പോർട്ടിൽ കാണുന്നുണ്ടല്ലോ എന്നും കോടതി ചുണ്ടിക്കാണിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇല്ലന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. ചെറിയ വിമാനമായതിനാൽ ദൃശ്യങ്ങൾ ഇല്ലന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.

മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയാവും. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ചതായി സിന്‍ഹ സൂചന നല്‍കിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

അതേസമയം, മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി വിമത നീക്കം നടത്തിയ ശിവസേന മന്ത്രി ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷിനേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ഷിൻഡെക്ക് പകരം അജയ് ചൗധരി എംഎൽഎ സ്ഥാനമേറ്റെടുക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ഡൽഹിയിൽ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇത് അഞ്ചാം തവണയാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 11:15 ഓടെയാണ് രാഹുൽ ഗാന്ധി ഇഡി ഓഫീസിൽ ഹാജരായത്. ഇതുവരെ 42 മണിക്കൂറിലേറെയാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്.

ഡൽഹിയിൽ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസും കോൺഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് പുറത്ത് കോൺഗ്രസ് പ്രതിഷേധം. അന്‍പത് മണിക്കൂർ കഴിഞ്ഞിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്താണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.

അതിനിടെ, മഹാരാഷ്ട്ര ശിവസേനയിൽ വിമതനീക്കം. മുതിർന്ന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയും 11 എംഎൽഎമാരുടെയും വിവരമില്ലെന്ന് പാർട്ടി. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ അഞ്ചിലും ബിജെപി ജയിച്ചതിന് പിന്നാലെയാണ് നീക്കം.

ഷിൻഡെയുടെ അഭാവം ഭരണകക്ഷിയായ മഹാരാഷ്ട്ര വികാസ് അഘാഡി (എം‌വി‌എ) സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഷിൻഡെ ഇപ്പോൾ ഗുജറാത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. “അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം പുറത്തു വന്ന് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശിവസേന നേതാവ് നീലം ഗോർഹെ പറഞ്ഞു.

288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 106 എംഎൽഎമാരുണ്ടായിരുന്ന ബിജെപി 133 വോട്ടുകൾ നേടി. മറ്റ് പാർട്ടികളുടെയും സ്വതന്ത്രരുടെയും 27 വോട്ടുകളാണ് എംവിഎയ്‌ക്കെതിരായ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത്. നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്നതിന് 12 എംഎൽഎമാരുടെ കുറവാണ് ഉള്ളത്.

അതേസമയം, ഇന്ന് രാജ്യത്തുടനീളം യോഗാദിനം ആചരിച്ചു. യോഗ ലോകത്തിന് സമാധാനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് കർണാടകയിലെ മൈസൂർ പാലസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഇന്ന്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലിക്കപ്പെടുന്നു. യോഗ നമുക്ക് സമാധാനം നൽകുന്നു. യോഗയിൽ നിന്നുള്ള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങൾക്കും ലോകത്തിനും സമാധാനം നൽകുന്നു.” എല്ലാവർക്കും യോഗാദിന ആശംസകൾ അറിയിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഈ പ്രപഞ്ചം മുഴുവൻ ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നുമാണ്. പ്രപഞ്ചം ആരംഭിക്കുന്നത് നമ്മിൽ നിന്നാണ്. കൂടാതെ, യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നു. ഉള്ളിൽ സമാധാനമുള്ള ആളുകൾ ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കും. അങ്ങനെയാണ് യോഗയ്ക്ക് മനുഷ്യരെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്നത്, യോഗയ്ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്‌നപരിഹാര മാർഗമായി മാറാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ എന്നിവരുള്‍പ്പെടെ എണ്ണായിരത്തോളം പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗയിൽ

രാജ്യാന്തര യോഗദിനത്തിൽ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ യോഗ ചെയ്യൽ പുരോഗമിക്കുകയാണ്. 75 കേന്ദ്രമന്ത്രിമാരാണ് 75 ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. ലോകമെമ്പാടും 25 കോടി പേര്‍ യോഗാദിനത്തോടനുബന്ധിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.

Live Updates
20:56 (IST) 21 Jun 2022
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 21-06-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 24-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 25-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 20:00 (IST) 21 Jun 2022
    ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും

    നടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

    19:13 (IST) 21 Jun 2022
    എം. ആര്‍. അജിത് കുമാറിന് പുതിയ നിയമനം

    വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എഡിജിപി എം. ആര്‍. അജിത് കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിന് തുല്യമായ അധികാരമായിരിക്കും ഈ തസ്തികയ്ക്ക്

    17:52 (IST) 21 Jun 2022
    യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

    മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയാവും. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ചതായി സിന്‍ഹ സൂചന നല്‍കിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

    16:27 (IST) 21 Jun 2022
    വിമാനത്തിലെ പ്രതിഷേധം, സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. സിസിടിവി ദൃശ്യങ്ങൾ കിട്ടിയില്ലെ എന്നും പ്രോസിക്യൂഷൻ ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി റിമാൻഡ്റിപ്പോർട്ടിൽ കാണുന്നുണ്ടല്ലോ എന്നും കോടതി ചുണ്ടിക്കാണിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇല്ലന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. ചെറിയ വിമാനമായതിനാൽ ദൃശ്യങ്ങൾ ഇല്ലന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.

    സി സി ടി വി വേണമെന്ന് നിബന്ധയുണ്ടെന്നും ദൃശ്യങ്ങൾ മാറ്റിയതായിരിക്കാം എന്നും മൂന്നാം പ്രതി സുജിത് നാരായണൻ ആരോപിച്ചു. കേസ് നിലനിൽക്കില്ലന്നും മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലന്നും പ്രതിഭാഗം ബോധിപ്പിച്ചു. ദൃശ്യങ്ങൾ പരിശേlധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യുവാക്കളെ ആക്രമിച്ച ഇ.പി.ജയരാജനെതിരെ കേസെടുത്തിട്ടില്ലന്നും യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

    മുഖ്യമന്ത്രിയെ അക്രമിക്കാൻ പ്രതികൾ പദ്ധതിയിട്ടതായി ഡിജിപി ആരോപിച്ചു. വിമാനം ഇറങ്ങുന്നതിന് മുമ്പ് മൂന്നു പേരും നിരീക്ഷിച്ചിരുന്നതായി മൊഴിയുണ്ട്'. പ്രതികൾ ആക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രിയു ടെ അടുത്തേക്ക് നിങ്ങിയതായി സ്ഥിരീകരിക്കുന്ന മൊഴിയുണ്ട്. ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരന് പരുക്കേറ്റു. മൂന്നു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്ത്. ഇവർ പരസ്പരം ആശയവിനിമയം നടത്തിയെന്നും ഗുഡാലോചനയുടെ ഭാഗമായിരുന്നു ഇതെന്നും പ്രതികളെ കസ്റ്റഡിയിൽവേണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

    15:54 (IST) 21 Jun 2022
    കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

    കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓഫീസർമാർക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ടന്നും ശമ്പളത്തിൻ്റെ കാര്യത്തിൽ വിവേചനം കാണിക്കുകയാണന്നും ചൂണ്ടിക്കാട്ടി ഡ്രൈവർമാരായ ആർ.ബാജിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, ' മിനിസ്റ്റീരിയൽ സ്റ്റാഫ് അടക്കമുള്ളവർക്ക് ആദ്യം ശമ്പളം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ശമ്പളമടക്കമുള്ള പ്രശ്നങ്ങൾ പരിഗണിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ടന്നും സർക്കാർ അറിയിച്ചു. കോർപ്പറേഷൻ്റെ കടബാധ്യതയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നും കെ.എസ് ആർ ടി സി ബോധിപ്പിച്ചു.

    14:21 (IST) 21 Jun 2022
    ഡൽഹിയിലെ ഇഡി ഓഫീസ് മാർച്ചിൽ സംഘർഷം

    ഡൽഹിയിൽ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും കോൺഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് പുറത്ത് കോൺഗ്രസ് പ്രതിഷേധം. അന്‍പത് മണിക്കൂർ കഴിഞ്ഞിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്താണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.

    14:15 (IST) 21 Jun 2022
    താക്കറെ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും ശക്തനായ നേതാവ്, ബിജെപിയെ പിന്തുണക്കുന്നയാൾ; ആരാണ് ഏക്‌നാഥ് ഷിൻഡെ

    നെയിലെ ഒരു ബിയർ ബ്രൂവറിയിൽ ജോലിക്കാരനായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്ത് ഇന്ന് താക്കറെയ്‌ക്ക് ശേഷം ശിവസേനയിലെ ഏറ്റവും ശക്തനായ നേതാവായി മാറിയ നേതാവാണ് ഏക്‌നാഥ് ഷിൻഡെ. ശിവസേനയിൽ പിളർപ്പുണ്ടാക്കാൻ നേരത്തെ ശ്രമിച്ചിരുന്ന ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലുള്ള നേതാക്കളുടെ നിരയിലേക്ക് 58 കാരനായ ഏകനാഥ് ഷിൻഡെയും ചേരുന്നു എന്ന സൂചനയാണ് വരുന്നത്

    12:39 (IST) 21 Jun 2022
    മഹാരാഷ്ട്ര ശിവസേനയിൽ വിമതനീക്കം; മന്ത്രി ഏക്‌നാഥ് ഷിൻഡെയുടെയും 11 എംഎൽഎമാരുടെയും വിവരമില്ല, ഗുജറാത്തിലെന്ന് സൂചന

    മഹാരാഷ്ട്ര ശിവസേനയിൽ വിമതനീക്കം. മുതിർന്ന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയും 11 എംഎൽഎമാരുടെയും വിവരമില്ലെന്ന് പാർട്ടി. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ അഞ്ചിലും ബിജെപി ജയിച്ചതിന് പിന്നാലെയാണ് നീക്കം.

    ഷിൻഡെയുടെ അഭാവം ഭരണകക്ഷിയായ മഹാരാഷ്ട്ര വികാസ് അഘാഡി (എം‌വി‌എ) സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഷിൻഡെ ഇപ്പോൾ ഗുജറാത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. “അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം പുറത്തു വന്ന് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശിവസേന നേതാവ് നീലം ഗോർഹെ പറഞ്ഞു.

    11:22 (IST) 21 Jun 2022
    പ്രതിപക്ഷ ഐക്യത്തിനായി പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയമായെന്ന് യശ്വന്ത് സിൻഹ

    രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരസന്നദ്ധത അറിയിച്ച് യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം അംഗീകരിച്ചതായി സൂചിപ്പിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. “ടിഎംസിയിൽ മമതാജി എനിക്ക് നൽകിയ ബഹുമാനത്തിനും ആദരവിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നു. അവർ ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സിൻഹ ട്വീറ്റ് ചെയ്തു. 2018ൽ ബിജെപി വിട്ട സിൻഹ കഴിഞ്ഞ വർഷമാണ് ടിഎംസിയിൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിതനായി.

    10:55 (IST) 21 Jun 2022
    പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

    സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്ന കത്തയച്ചു. ശിവശങ്കറാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്നും സർക്കാരിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്നുമാണ് കത്തിലെ ആരോപണം. പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നാണ് കത്തിലെ മറ്റൊരാവശ്യം.

    09:16 (IST) 21 Jun 2022
    രോഗിമരിച്ച സംഭവം: കർശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ ഡോക്ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്നും ആരോഗ്യമന്ത്രി ചോദിച്ചു. സസ്പെൻഷൻ ഒരു ശിക്ഷ നടപടിയല്ലെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന മന്ത്രി പറഞ്ഞു

    08:38 (IST) 21 Jun 2022
    വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം മരിച്ചയാളുടെ പോസ്റ്റ്മോർട്ടം ഇന്ന്

    മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് കേസ്.

    അതിനിടെ സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെജിഎംസിടിഎ അറിയിച്ചു.

    08:36 (IST) 21 Jun 2022
    രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

    നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസത്തിലേക്ക്. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രാഹുലിനോട് ആവശ്യപ്പെട്ടതായി ഇ ഡി അറിയിച്ചു.

    കേസില്‍ ഇന്നലെ രാഹുലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ പതിനൊന്നോടെ ഇ ഡി ഓഫീസിലെത്തിയ രാഹുലിനെ വൈകുന്നേരം വരെ ചോദ്യം ചെയ്തതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.

    Web Title: Top news live updates 21 june 2022 kerala