Top News Highlights: കൊച്ചി: സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി കെ ടി ജലീൽ. ഒരു പത്രവും നിരോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രം വച്ചുകൊണ്ട് മാധ്യമം ദിനപ്പത്രം ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് ഇവിടെയുള്ള പ്രവാസികള്‍ പ്രതിഷേധിച്ചു. അതിന്റെ നിജസ്ഥിതി അറിയാൻ കോണ്‍സല്‍ ജനറലിന്റെ പിഎയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. സ്വപ്നയായിരുന്നു പി എ. അതിനു ശേഷം സ്വന്തം പേഴ്സണൽ മെയിലിൽ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗക ഇമെയിൽ വിലാസത്തിലേക്ക് അതിന്റെ കോപ്പി അയക്കുകയും ചെയ്തു. അതിലൊന്നും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇത് ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ഉണ്ടായതെന്നും ജലീൽ പറഞ്ഞു.
തന്റെ ഇടപെടലിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നും ജലീൽ പറഞ്ഞു. തനിക്ക് കേരളത്തിന് പുറത്തോ അകത്തോ ബിസിനസില്ലെന്നും ജലീൽ വ്യക്തമാക്കി. കെ ടി ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ഇത്. നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ഇടപാടുകള്‍ക്ക് ശ്രമിച്ചെന്നും യുഎഇ കോൺസൽ ജനറലുമായി രഹസ്യകൂടികാഴ്ചകൾ നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും ബിസിനസുകൾ നടത്താൻ പദ്ധതിയിട്ടെന്നും സ്വപ്ന പറയുന്നു. ഒരു മലയാള ദിനപത്രം ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചെന്ന ഗുരുതര ആരോപണവും സ്വപ്ന ഉയർത്തുന്നുണ്ട്,
സോണിയക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധം; ഡൽഹിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞു
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു തടയൽ.അതേസമയം, രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സോണിയ ഗാന്ധി മടങ്ങി. രാവിലെ 12 മണിക്കാണ് സോണിയ ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരായത്.
മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) പോർട്ടലായ www. dhsekerala .gov.in ൽ ലഭിക്കും.
നഗരസഭാ കൗണ്‍സിലറായി പൊതുജീവിതം ആരംഭിച്ച ദ്രൗപദി മുര്‍മു സര്‍വസൈന്യാധിപയായി റെയ്സിനാ ഹില്‍സിലേക്കു ചുവടുവയ്ക്കുന്നതു ചരിത്രം കുറിച്ച്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്നു വിശേഷണത്തിന് അര്‍ഹയായിരിക്കുകയാണ് അവര്‍. രണ്ടാമത്തെ മാത്രം വനിതാ രാഷ്ട്രപതിയും.
അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു, രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി പതിനഞ്ചാമതു രാഷ്ട്രപതിയായി 25നു അധികാരമേല്‍ക്കും. കൂടുതൽ വായിക്കാം.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ വസതിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണു തീരുമാനം.
തിരഞ്ഞെടുപ്പില്‍ മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ എന്‍ ഡി എ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത രീതിയില്‍ പ്രതിഷേധിച്ചാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കൂടുതൽ വായിക്കാം.
സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മിഷൻ. അടുത്ത അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവർക്ക് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനകം കമ്മിഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മുതിർന്ന നേതാവ് ദിനേശ് ഗുണവർധനയെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് അടുത്ത രാഷ്ട്രീയ വൃത്തങ്ങൾ. നാളെയാണ് റനിൽ വികാരാമസിംഗെ പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കുക.
കേരള നിയമസഭാ സെക്രട്ടറിയായി ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിനെ നിയമിച്ചു. നിലവിൽ നെടുമങ്ങാട് കുടുംബ കോടതി ജഡ്ജിയാണ്.
കേരള ജുഡീഷ്യൽ സർവീസിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിമാരിൽ നിന്നും കേരള ഹൈക്കോടതി തയ്യാറാക്കുന്ന അഞ്ചു പേരുടെ പാനലിൽ നിന്നാണ് നിയമസഭാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.
സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി കെ ടി ജലീൽ. ഒരു പത്രവും നിരോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രം വച്ചുകൊണ്ട് മാധ്യമം ദിനപ്പത്രം ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് ഇവിടെയുള്ള പ്രവാസികള്‍ പ്രതിഷേധിച്ചു. അതിന്റെ നിജസ്ഥിതി അറിയാൻ കോണ്‍സല്‍ ജനറലിന്റെ പിഎയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. സ്വപ്നയായിരുന്നു പി എ. അതിനു ശേഷം സ്വന്തം പേഴ്സണൽ മെയിലിൽ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗക ഇമെയിൽ വിലാസത്തിലേക്ക് അതിന്റെ കോപ്പി അയക്കുകയും ചെയ്തു. അതിലൊന്നും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇത് ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ഉണ്ടായതെന്നും ജലീൽ പറഞ്ഞു.
കെ ടി ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്ന് സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണം. നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ഇടപാടുകള്‍ക്ക് ശ്രമിച്ചെന്നും യുഎഇ കോൺസൽ ജനറലുമായി രഹസ്യകൂടികാഴ്ചകൾ നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും ബിസിനസുകൾ നടത്താൻ പദ്ധതിയിട്ടെന്നും സ്വപ്ന പറയുന്നു. ഒരു മലയാള ദിനപത്രം ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചെന്ന ഗുരുതര ആരോപണവും സ്വപ്ന ഉയർത്തുന്നുണ്ട്,
ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ അഞ്ച് പ്രതികൾക്ക് ജാമ്യം. പരീക്ഷ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന് ഐസക്, എടിഎ നിരീക്ഷകന് കൂടിയായ ഡോ. ഷംനാദ് എന്നിവർക്കും മൂന്ന് കരാർ ജീവനക്കാർക്കുമാണ് കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു തടയൽ.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ന് കന്യാകുമാരി തീരങ്ങളിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കന്യാകുമാരി തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആരാകും രാജ്യത്തിന്റെ പതിനഞ്ചാമതു രാഷ്ട്രപതി എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം. 60 ശതമാനത്തിലധികം വോട്ടുമായി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ ഡി എ ഉറപ്പാക്കുന്നുണ്ടെങ്കിലും യശ്വന്ത് സിന്‍ഹയ്ക്കു മികച്ച മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം.
പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയില്‍ രാവിലെ പതിനൊന്നിനാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ മുറിയിലെത്തിക്കുകയായിരുന്നു. ഫലപ്രഖ്യാപനം വൈകിട്ടോടെയുണ്ടാകുമെന്നാണ് വിവരം
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഒണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി. രണ്ടു ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് സിബിഎസ്ഇ അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണ് നടപടി.
നിർദേശങ്ങളൊന്നും കിട്ടിയിട്ടില്ലന്നും അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. തുടർന്നാണ് സമയപരിധി നീട്ടാനുള്ള നടപടിയുണ്ടായത്. കേസ് നാളെ മൂന്നിന് വീണ്ടും പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. സോണിയ ഗാന്ധിയുടെ വാഹനത്തിന് പ്രതിരോധം തീര്‍ത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറികള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസ് പ്രവര്‍ത്തകരെ നീക്കിയത്
ന്യൂഡല്‍ഹി: ആരാകും രാജ്യത്തിന്റെ പതിനഞ്ചാമതു രാഷ്ട്രപതി എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം. 60 ശതമാനത്തിലധികം വോട്ടുമായി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ ഡി എ ഉറപ്പാക്കുന്നുണ്ടെങ്കിലും യശ്വന്ത് സിന്‍ഹയ്ക്കു മികച്ച മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം
അന്തരിച്ച നടന് രാജ്മോഹന്റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ശാന്തി കവാടത്തില്‍ വച്ചാണ് സംസ്കാരം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10 ന് ഏറ്റുവാങ്ങും.
കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ച സാഹചര്യത്തിലാണ് വിതരണം ആരംഭിക്കുന്നത്. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്മാര്ക്കുമായിരിക്കും ശമ്പളം കിട്ടുക.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഇന്ന് ഹാജരായേക്കും. പ്രസ്തുത സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ വേട്ടയാടല്‍ എന്നാണ് ഇഡി നടപടിയെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.
കോണ്‍ഗ്രസ് കുടുംബം സോണിയ ഗാന്ധിക്ക് ഒപ്പമാണെന്നും ബിജിപി ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായും പാര്‍ട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷയാണ് നിലവില്‍. ആസ്ഥാനത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.