Top news live updates: ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ വ്യപിക്കുമ്പോൾ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പല തീരുമാനങ്ങളും ആദ്യം അന്യായമായി തോന്നിയേക്കാം, എന്നാൽ അത് പിന്നീട് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“നിരവധി തീരുമാനങ്ങൾ ഇപ്പോൾ അന്യായമായി തോന്നുന്നു. കാലക്രമേണ, ഈ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും,” അഗ്നിപഥ് പദ്ധതിയെ നേരിട്ട് പരാമർശിക്കാതെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.
അഗ്നിപഥ് റിക്രൂട്മെന്റിന് കരസേനാ വിജ്ഞാപനമിറക്കി; ജൂലൈ മുതൽ രജിസ്ട്രേഷൻ
അഗ്നിപഥ് റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം കരസേനാ പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്ട്രേഷൻ. പുതിയ പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രഷൻ നിർബന്ധമാണെന്ന് കരസേനാ വ്യക്തമാക്കി. ഇന്ത്യൻ ആർമിയിൽ ‘അഗ്നിവീർസ്’ ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും അത് നിലവിലുള്ള മറ്റു റാങ്കുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും കരസേന വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇത് നാലാം തവണയാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇന്നും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ആരോപിച്ചു.
ഇന്ത്യയിൽ 12,871 പുതിയ കോവിഡ് കേസുകൾ
ഇന്ത്യയിൽ 12,871 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചത്തെക്കാൾ കുറവാണിത്. ഇന്നലെ 12,899 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 76,700 ആണ്.
കെഎസ്ആർടിസിക്ക് 12100 കോടിയുടെ കടബാധ്യത ഉണ്ടെന്ന് കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ അനുവദിച്ച 8713 കോടിയും ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 3030 കോടിയും കെടിഡിഎഫ്സിയിൽ നിന്ന് എടുത്തിട്ടുള്ള 356 കോടിയും ചേർന്നാണ് ഇത്രയും തുകയെന്ന് കോർപ്പറേഷൻ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
കോർപ്പറേഷന് 417 ഏക്കർ ഭൂമിയുണ്ടെന്നും അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാരായ ആർ.ബാജിയും മറ്റും സമർപ്പിച്ച ഹർജിയിൽ കോടതി നിർദേശ പ്രകാരമാണ് കോർപ്പറേഷൻ ആസ്തി – ബാധ്യതകൾ അറിയിച്ചത്.
പണി പൂർത്തിയായ എട്ട് ഷോപ്പിംഗ് കോംപ്ലക്സുകൾ ഉണ്ട്. 6 തങ്കം നിർമാണത്തിലാണ്. 28 ഡിപ്പോകളും 45 സബ് ഡിപ്പോകളും 19 ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളും 25 സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളും 5 വർക്ക്ഷോപ്പുകളും മൂന്ന് സ്റ്റാഫ് ട്രെയിനിംഗ് കോളജുകളും ഉണ്ട്. ഡിപ്പോകളും മേഖലാ -ജില്ലാ കേന്ദ്രങ്ങളിലും ബസ്സ്റ്റാൻസുകളിലും കെട്ടിടങ്ങൾ ഉണ്ട്. മൊത്തമുള്ള 5732 വാഹനങ്ങളിൽ 5255 എണ്ണം സർവീസ് ബസുകളാണ്. 300 ആക്രി ബസുകളും ഉണ്ട്. ശമ്പളവും പെൻഷനും നൽകുന്നതിനാണ് സർക്കാർ വായ്പ അനുവദിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് കൺസോർഷ്യം വായ്പാ തിരിച്ചടവിന് 420 കോടി സർക്കാർ അനുവദിച്ചു. ബാങ്കുകളിൽ കെടിഡിഎഫ്സിയിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾ മുടങ്ങാതെ അടക്കുന്നുണ്ടെന്നും പ്രതിദിന അടവ് ഒരു കോടി അറുപത് ലക്ഷമാണന്നും കോർപറഷൻ അറിയിച്ചു.
ിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതി കണ്ണൂർ പട്ടാനൂർ സ്വദേശി സുജിത് നാരായണന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് നേടി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം.
പതിമൂന്നാം തിയതി വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഉടൻ തൻ്റെ മുന്നിലെ സീറ്റിലുണ്ടായിരുന്ന രണ്ട് പേർ മുദ്രാവാക്യം വിളിച്ചു. താൻ അത് വ്യക്തമായി കേട്ടില്ല. ഇ.പി.ജയരാജൻ രണ്ട് പേരെ തള്ളി താഴെയുന്നത് കണ്ടു. താൻ വിമാനത്തിൽ നിന്നിറങ്ങി സാധാരണ യാത്രക്കാരെപ്പോലെ ടെർമിനലിലൂടെ പുറത്തു പോയി. എഫ് ഐആറിൽ തനിക്കെതിരെ പറയുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. മറ്റ് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം സുജിതിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടിട്ടുണ്ടെന്നും അത് വ്യക്തമാവാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.
ഹിമാചൽ പ്രദേശിലെ ടിംബർ ട്രയൽ പർവാനോയിൽ കേബിൾ കാറിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് പതിനൊന്ന് വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങി. മറ്റൊരു കേബിൾ കാർ വഴി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹിമാചൽ പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരികളാണെണ് കുടുങ്ങിയതെന്ന് എസ്പി വരീന്ദർ ശർമ്മ പറഞ്ഞു. സംഘത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും ഒരു പുരുഷനെയും റിസോർട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം കരസേനാ പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്ട്രേഷൻ. പുതിയ പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രഷൻ നിർബന്ധമാണെന്ന് കരസേനാ വ്യക്തമാക്കി. ഇന്ത്യൻ ആർമിയിൽ 'അഗ്നിവീർസ്' ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും അത് നിലവിലുള്ള മറ്റു റാങ്കുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും കരസേന വ്യക്തമാക്കി.
പയ്യന്നൂരിൽ ഫണ്ടി തിരിമറി ആരോപിക്കപ്പെട്ട സംഭവത്തിൽ നടപടിക്കു വിധേയനായ പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം വിജയിച്ചില്ല. പി.ജയരാജൻ കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു കുഞ്ഞിക്കൃഷ്ണൻ അറിയിച്ചു.
ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്ത പാർട്ടി തീരുമാനത്തെ തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. പാർട്ടിയുടെ നടപടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇത് നാലാം തവണയാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇന്നും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ആരോപിച്ചു.
ഡല്‍ഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നല്‍കുമെന്ന് എ.എം.റഹീം എം.പി. 10 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു. എംപി എന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളുടെ സമരം. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞു. വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്.
പയ്യന്നൂരിലെ ഫണ്ടി തിരിമറി വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. കുഞ്ഞികൃഷ്ണനെ ഇന്ന് പി.ജയരാജന് നേരില്‍ക്കാണും. ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്ത പാർട്ടി തീരുമാനത്തെ തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. പാർട്ടിയുടെ നടപടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഭാരത് ബന്ദെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകി. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നും കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നൊച്ചാട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. ഇന്നലെ അർധ രാത്രിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് നൊച്ചാട്ട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു.
തിരുവനന്തപുരം കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21), കല്ലറ പഴവിള സ്വദേശി സുമി (18) എന്നിവരാണ് മരിച്ചത്. സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.