Top News Highlights: എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചു. ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും. കേസില്‍ അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാമെങ്കിലും വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെും അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബര്‍ അവസാന ആഴ്ച്ചയാണ് ഇനി ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു. യു. ലളിത് നവംബര്‍ രണ്ടാംവാരം വിരമിക്കും. അതിനാല്‍ ഹര്‍ജികള്‍ ഇനി പരിഗണിക്കുക പുതിയ ബെഞ്ച് ആകും. ബെഞ്ച് ഏതാണെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് തീരുമാനിക്കും.
2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ ജി രാജശേഖരന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കെ മുരളീധരന്‍
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് അസംബ്ലി തിരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായിരുന്നു തിരഞ്ഞെടുപ്പെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. “മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചു, വ്യക്തിപരമായ അധിക്ഷേപിച്ചു,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഖാര്‍ഗയെ അപമാനിച്ചവരില്‍ ബിജെപിക്കാരും സിപിഎമ്മുകാരും ഉണ്ടാകാം. പക്ഷെ ഖാര്‍ഗെയെ മോശമായി അവതരിപ്പിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.
2021 ഡിസംബര്‍ മുതല്‍ ഉല്‍പ്പാദനം നിര്‍ത്തിയ കോവിഷീല്‍ഡ് വാക്സിന്റെ പത്ത് കോടി ഡോസുകള്‍ ഉപയോഗശൂന്യമായതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവല്ലെ. വികസ്വര രാജ്യങ്ങളിലെ വാക്സിന്‍ മാനുഫാക്ചറേഴ്സ് നെറ്റ്വര്‍ക്കിന്റെ (ഡിസിവിഎംഎന്‍) വാര്‍ഷിക പൊതുയോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്സിനുകള്‍ക്ക് ആവശ്യക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സിറ്റി പരിധിയിലെ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സഹോദരങ്ങള്‍ക്കു പൊലീസ് മര്‍ദനമേറ്റെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷൻ. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കെ, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ദക്ഷിണ മേഖലാ ഐ ജി പി പ്രകാശ് ചുമതലപ്പെടുത്തി.
യു കെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി.പ്രധാനമന്ത്രിയായതിനു പിന്നാലെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ് അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്.
എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചു. ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും. കേസില്‍ അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാമെങ്കിലും വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെും അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബര്‍ അവസാന ആഴ്ച്ചയാണ് ഇനി ഹര്‍ജികള്‍ പരിഗണിക്കുക.
അടുത്ത വര്‍ഷം ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പോകുന്നതില്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഏഷ്യാ കപ്പ് കളിക്കുന്നതിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. Readmore
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. കേസില്‍ ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എംഎല്‍എയോട് ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി. സമൂഹമാധ്യമത്തില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്.Readmore
സംസ്ഥാനത്ത് അടുത്ത ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യുനമർദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു ശനിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദമായും, തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാനാണ് സാധ്യത.
പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍പ്പാക്കി. ഇതോടെ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്.
ഇന്തോനേഷ്യയിലെ ജക്കാർത്ത ഇസ്‌ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കിന്റെ കൂറ്റൻ താഴികക്കുടം വന്‍ തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു വീണു. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ താഴികക്കുടം തീപിടിത്തത്തിന് പിന്നാലെ തകരുന്നതും വലിയ പുകപടലങ്ങള്‍ പടരുന്നതും കാണാന്‍ കഴിയും.
മോസ്കില്‍ തീ പടരാന്‍ ആരംഭിച്ചത് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ്. 10 ഫയര്‍ എന്‍ജിനിയര്‍മാരെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി അയിച്ചിരുന്നത് ഗള്‍ഫ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കും. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അതിതീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറിയേക്കും. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ദളിത് യുവതിയുടെ പീഡനപരാതിയില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് എ ബദറുദീൻ്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആദ്യ പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കീഴ് കോടതിയുടെ കണ്ടെത്തലുകളിൽ പിഴവുകളുണ്ടെന്നും പട്ടികജാതി അതിക്രമ നിയമം ബാധകമല്ലെന്ന ഉത്തരവ് നിലനിൽക്കില്ലന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് അസംബ്ലി തിരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായിരുന്നു തിരഞ്ഞെടുപ്പെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. “മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചു, വ്യക്തിപരമായ അധിക്ഷേപിച്ചു,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.