scorecardresearch

Top News Highlights: കോവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം

കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗ വ്യാപനം രൂക്ഷം

covid, vaccination, children
Express photo by Jithendra M

Top News Highlights: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ആശങ്ക അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയും ചെയ്തു. 40 മരണമാണ് കോവിഡ് മൂലം സംഭഴിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗ വ്യാപനം രൂക്ഷം.

ശിവസേന തര്‍ക്കം വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നയിക്കുന്ന രണ്ട് ശിവസേന വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി. വിശാല ബഞ്ചിന് മുന്നില്‍ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ ജൂലൈ 27 വരെ ഇരുപക്ഷത്തിനും കോടതി സമയം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കെ റെയിലിനെതിരെ നിരവധി പരാതികൾ; വിശദമായ പരിശോധന ആവശ്യമാണെന്ന് റെയിൽവേ മന്ത്രി

കെ റെയിൽ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. പദ്ധതിയെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞു. വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും കെ റെയിൽ അത് നൽകിയില്ലെന്നും അത് ലഭിച്ച ശേഷം സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മണ്ണിന്റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍, കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

Live Updates
21:59 (IST) 20 Jul 2022
മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനായി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനായി. ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലും മുഹമ്മദ് സുബൈറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ട്വീറ്റുകള്‍ സംബന്ധിച്ച എല്ലാ കേസുകളും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.

21:09 (IST) 20 Jul 2022
ഇപി ജയരാജനെതിരെ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗൊ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വധശ്രമം, മനപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

20:00 (IST) 20 Jul 2022
കോവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ആശങ്ക അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയും ചെയ്തു. 40 മരണമാണ് കോവിഡ് മൂലം സംഭഴിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗ വ്യാപനം രൂക്ഷം.

18:51 (IST) 20 Jul 2022
മങ്കിപോക്സ്: സംസ്ഥാനത്ത് സ്ഥിരീകരിച്ചത് വെസ്റ്റ് ആഫ്രിക്കന്‍ വകഭേദം

സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസ് വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇത് താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുന്‍കരുതല്‍ നടപടികള്‍ (മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ) മങ്കിപോക്സ് പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്.

18:30 (IST) 20 Jul 2022
മന്ത്രി അന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ മുടങ്ങുന്നത് തടയണമെന്ന് ഹര്‍ജി

മന്ത്രി ആൻ്റണി രാജുവിനെതിരായ കേസിൻ്റെ വിചാരണ മുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതിയുടെ മേൽനോട്ടാധികാരം ഉപയോഗിച്ച് വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജോർജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. 1990 ൽ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ ആരോപണം.

അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു. കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന വിചാരണ ആരംഭിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് നെടുമങ്ങാട് കോടതിയുടെ പരിഗണനയിലാണ്.

17:33 (IST) 20 Jul 2022
നീതിന്യായവ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണ് ഇപിക്കെതിരായ കോടതി വിധിയെന്ന് സുധാകരന്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി നിര്‍ദ്ദേശം നീതിന്യായവ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

16:28 (IST) 20 Jul 2022
മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന ഇടക്കാല ഉത്തരവ് നീട്ടി

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കർദ്ദിനാൾ മാ൪ ജോർജ്ജ് ആലഞ്ചേരി വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇളവ്. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി കർദിനാളിനോട് നിർദേശിച്ചിരുന്നു. കോടതിയിൽ ഹാജരാവുന്നതിൽ സ്ഥിരമായി ഇളവ് വേണമെന്നും അഭിഭാഷകൻ വഴി ഹാജരാവാമെന്നും ചൂണ്ടിക്കാട്ടി കർദിനാൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ പരിഗണിച്ചത്.

16:10 (IST) 20 Jul 2022
ശിവസേന തര്‍ക്കം, വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നയിക്കുന്ന രണ്ട് ശിവസേന വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി. വിശാല ബഞ്ചിന് മുന്നില്‍ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ ജൂലൈ 27 വരെ ഇരുപക്ഷത്തിനും കോടതി സമയം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

15:15 (IST) 20 Jul 2022
ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; തെളിവ് കോടതിക്ക് കൈമാറും: സ്വപ്‌ന

മന്ത്രി കെ ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വപ്‌ന സുരേഷ്. ഇതിന്റെ തെളിവുകൾ അഭിഭാഷകന് നൽകിയെന്നും നാളെ സത്യവാങമൂലത്തിന് ഒപ്പം കോടതിക്ക് കൈമാറുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അതേസമയം, സ്വർണക്കടത്തു കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾ സുപ്രീം കോടതി ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് സ്വാഗതാർഹമാണെന്നും സ്വപ്‌ന പറഞ്ഞു.

15:07 (IST) 20 Jul 2022
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെതിരെ യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം. എല്ലാ കേസുകളും ഡൽഹി സ്പെഷ്യൽ സെല്ലിന് കൈമാറാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

15:01 (IST) 20 Jul 2022
കെ റെയിലിനെതിരെ നിരവധി പരാതികൾ; വിശദമായ പരിശോധന ആവശ്യമാണെന്ന് റെയിൽവേ മന്ത്രി

കെ റെയിൽ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. പദ്ധതിയെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞു. വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും കെ റെയിൽ അത് നൽകിയില്ലെന്നും അത് ലഭിച്ച ശേഷം സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മണ്ണിന്റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍, കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

14:30 (IST) 20 Jul 2022
നികുതി അടച്ചില്ല: ഇൻഡിഗോയുടെ മറ്റൊരു ബസിനും നോട്ടീസ്

കരിപ്പൂർ വിമാനത്താവളത്തിന് അകത്ത് ഓടുന്ന ഇൻഡിഗോയുടെ ബസിന് നികുതി അടക്കാൻ നോട്ടീസ് നൽകി മോട്ടോർ വാഹന വകുപ്പ്. 37000 യുടെ പിഴയാണ് ബസിന് ചുമത്തിയിരിക്കുന്നത്.

13:51 (IST) 20 Jul 2022
റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റ്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാർലമെന്റിൽ 134 വോട്ടുകൾ നേടിയാണ് ജയം. പ്രതിപക്ഷ പിന്തുണയുള്ള ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരമുനയുടെ (എസ്‌എൽപിപി) വിമത നേതാവ് ഡല്ലാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടും ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടും ലഭിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോട്ടബയ രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ആയിരുന്ന റനിൽ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

12:50 (IST) 20 Jul 2022
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തിരുവനന്തപുരം വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രണ്ടു യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി. ഇന്നലെ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

12:48 (IST) 20 Jul 2022
‘വിധി’ എന്ന് പറയരുതായിരുന്നു; പരാമർശം പിൻവലിച്ച് എം എം മണി, തള്ളി സ്പീക്കറും

എംഎൽഎ കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച് എം എം മണി. മണിയുടെ പരാമർശത്തിൽ തെറ്റായ ഭാഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് പുരോഗമനപരമായ ഒന്നല്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മണി തന്റെ പരാമർശം പിൻവലിക്കുന്നതായി സഭയിൽ പറഞ്ഞത്.

താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ ആ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് മണി സഭയില്‍ പറഞ്ഞു. കൂടുതൽ വായിക്കാം.

12:10 (IST) 20 Jul 2022
വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചനയില്ല, ആഹ്വാനം മാത്രം; ശബരീനാഥന്റെ ജാമ്യ ഉത്തരവിൽ കോടതി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരീനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ നിര്‍ണായക നിരീക്ഷണവുമായി കോടതി. വാട്സ്ആപ്പ് ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള ആഹ്വാനം മാത്രമുള്ളതെന്നാണ് കോടതി പറയുന്നത്. ഫോണിന്റെ പരിശോധനയിലും ഗൂഡാലോചന തെളിയിക്കുന തെളിവുകൾ പൊലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.

11:39 (IST) 20 Jul 2022
വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട്; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സർക്കാർ. മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനു തുടർന്നാണ് നീക്കം. പി എസ് സി ക്ക് വിടാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി നല്‍ക്കുകയായിരുന്നു. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

10:18 (IST) 20 Jul 2022
ന്യൂനമർദ്ദം ദുർബലമായി; കേരളത്തിൽ മഴ തുടരും

മധ്യപ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ദുർബലമായി ചക്രവാതചുഴിയായി . മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

10:10 (IST) 20 Jul 2022
‘വസ്ത്രം മാറാൻ മുറി തുറന്നു നൽകുക മാത്രമാണ് ചെയ്തത്, ഞങ്ങൾക്കും മക്കളുണ്ട്’; നീറ്റ് സംഭവത്തിൽ അറസ്റ്റിലായവർ

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏജൻസിക്കെതിരെ അറസ്റ്റിലായ ജീവനക്കാർ. ഏജൻസി നിർദേശം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു നൽകുക മാത്രമാണ് ഉണ്ടായതെന്നും അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വായിക്കാം.

09:31 (IST) 20 Jul 2022
ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 21 ദിവസം നിരീക്ഷണം, പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്; മങ്കിപോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം. കൂടുതൽ വായിക്കാം.

09:07 (IST) 20 Jul 2022
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിനെ ഇന്നറിയാം; മത്സരരംഗത്ത് മൂന്ന് പേർ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിന്റെ ഇന്ന് തിരഞ്ഞെടുക്കും. പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷ പിന്തുണയുള്ള ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരമുനയുടെ (എസ്‌എൽപിപി) വിമത നേതാവ് ഡള്ളസ് അലഹപ്പെരുമ, ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.

09:06 (IST) 20 Jul 2022
ഇന്ത്യക്കാർക്ക് ഇഷ്ടം അമേരിക്ക; മൂന്ന് വർഷത്തിനിടെ 3.9 ലക്ഷത്തിലധികം പേർ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്രം

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പൗരത്വം ഉപേക്ഷിച്ചവർ ഏറ്റവും കൂടുതൽ പൗരത്വം എടുത്തത് അമേരിക്കയിൽ ആണെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു.

2021ൽ മാത്രം 1.63 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 78,000-ത്തിലധികം പേർ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. കൂടുതൽ വായിക്കാം.

09:06 (IST) 20 Jul 2022
വിമാനത്തിലെ പ്രതിഷേധം: ശബരീനാഥനെ ഇന്നും ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരീനാഥൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്നു മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നൽകിയത്. ജാമ്യവ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വിഷയം ഇന്ന് സഭയിലും പ്രതിപക്ഷം ഉന്നയിച്ചേക്കും.

09:06 (IST) 20 Jul 2022
പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ. സുപ്രീം കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം. എറണാകുളം സബ് ജയിലിൽ കഴിഞ്ഞ സുനിയെ ഇന്നലെ വൈകുന്നേരമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളായതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

09:05 (IST) 20 Jul 2022
പി ടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിഞ്ജ ചെയ്യും

പി ടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പി ടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പി ടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്.

Web Title: Top news live updates 20 july 2022 kerala

Best of Express