scorecardresearch

Top News Highlights: ഇടുക്കിയില്‍ ലഹരിമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍

Top News Live Updates: ഇരുവരുടേയും പക്കല്‍ നിന്ന് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം

Top News Highlights: ഇടുക്കിയില്‍ ലഹരിമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍
പ്രതീകാത്മക ചിത്രം

Top News Highlights: തിരുവനന്തപുരം: ലഹരിമരുന്നുമായി ഇടുക്കി എ ആര്‍ ക്യാമ്പിലെ പൊലിസ് ഉദ്യോഗസ്ഥനായ എ ജെ ഷാനവാസ് പിടിയില്‍. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സിവിൽ പൊലീസ് ഓഫിസർ ഷാനവാസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടേയും പക്കല്‍ നിന്ന് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം?: വി.ശിവൻ കുട്ടി

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചു. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ഷാജഹാൻ വധം: പ്രതികള്‍ ബിജെപി അനുഭാവികളെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ഷാജഹാൻ വധക്കേസിൽ അറസ്റ്റിലായ എട്ടുപേരും ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുന്നങ്കാട് ജംങ്ഷനിൽ നില്‍ക്കുകയായിരുന്ന സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാനെ (47) ഒരു സംഘം ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Live Updates
21:32 (IST) 20 Aug 2022
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി വിചാരണ കോടതി

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ പരാമര്‍ശവുമായി വിചാരണ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാണിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി ഉത്തരവില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജിയുടെ ചിത്രം ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞതായും ഉത്തരവില്‍ പറയുന്നു.

20:42 (IST) 20 Aug 2022
ഡെറാഡൂണില്‍ മേഘവിസ്‌ഫോടനം; പാലങ്ങള്‍ ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നു കരകവിഞ്ഞ് ഒഴുകി നദികള്‍. തീരം തകരുകയും പാലങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു.

റായ്പൂര്‍ മേഖലയിലെ സര്‍ഖേത് ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ 2.15 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. തോണ്‍സ് നദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടര്‍ന്നു തീരത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമായ തപ്കേശ്വറിന്റെ ഗുഹകളില്‍ വെള്ളം കയറി.

https://malayalam.indianexpress.com/news/cloudburst-in-dehradun-swollen-rivers-wash-away-bridges-687059/

19:35 (IST) 20 Aug 2022
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: സജീവ് കൃഷ്ണയെ കൊന്നത് ഒറ്റയ്ക്കെന്ന് അര്‍ഷാദ്

ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഡക്ടിനുള്ളില്‍ ഒളിപ്പിച്ച കേസില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു. അര്‍ഷാദ് ഒറ്റയ്ക്ക് കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പറഞ്ഞതായി എസിപി പി വി ബേബി വ്യക്തമാക്കി.

18:39 (IST) 20 Aug 2022
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവ്

തിരുവനന്തപുരത്ത് പതിനാറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55 കാരനായ പ്രതിക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും 40,000 പീഴയും വിധിച്ച് കോടതി. തൂത്തുക്കുടി സ്വദേശിയായ ചന്നിദുരയെ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്.

17:35 (IST) 20 Aug 2022
ഇടുക്കിയില്‍ ലഹരിമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍

ലഹരിമരുന്നുമായി ഇടുക്കി എ ആര്‍ ക്യാമ്പിലെ പൊലിസ് ഉദ്യോഗസ്ഥനായ എ ജെ ഷാനവാസ് പിടിയില്‍. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സിവിൽ പൊലീസ് ഓഫിസർ ഷാനവാസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടേയും പക്കല്‍ നിന്ന് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

16:39 (IST) 20 Aug 2022
ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി

സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്നു പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണു കുടുംബാംഗങ്ങളുടെ പരാതി.

ആവാസിന്റെ അമ്മ പുഷ്പയും ജയരാജിന്റെ അമ്മ ദൈവാനിയുമാണു പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്നു കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് സ്‌റ്റേഷനിലും പരിശോധന നടത്തി.

15:32 (IST) 20 Aug 2022
കേരള ലക്ഷദ്വീപ് കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനം പാടില്ല

ഓഗസ്റ്റ് 22 മുതല്‍ 24 വരെ കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

14:08 (IST) 20 Aug 2022
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.

14:04 (IST) 20 Aug 2022
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ കടന്നാക്രമിച്ച് കേരള ഗവർണർ

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ കടന്നാക്രമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

12:25 (IST) 20 Aug 2022
നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാടെന്ന് മുഖ്യമന്ത്രി

ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന അവസ്ഥയാണ്. ജാതി – ഭാഷ – മത വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

11:42 (IST) 20 Aug 2022
‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം?: വി.ശിവൻകുട്ടി

ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിച്ചു,

10:48 (IST) 20 Aug 2022
മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് തുടങ്ങി

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി.  35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 നാണ് വോട്ടെണ്ണൽ. 

10:48 (IST) 20 Aug 2022
വടകര കസ്റ്റഡി മരണം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

വടകര പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്‌, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

09:28 (IST) 20 Aug 2022
വിഴിഞ്ഞം തുറമുഖ പ്രതിഷേധം അഞ്ചാം ദിനത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ രൂപതയുടെ പ്രതിഷേധം അഞ്ചാംദിവസവും തുടരും. പദ്ധതി പ്രദേശം നിലനിൽക്കുന്ന വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. സമാധാനമായി പ്രതിഷേധിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചായിരിക്കും ഇന്നത്തെ പ്രതിഷേധം.

09:28 (IST) 20 Aug 2022
ഗവർണർക്കെതിരായ പ്രമേയം കൊണ്ടുവരാൻ കേരള സർവകലാശാല

ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങി കേരള സർവകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും. വിസി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം.

Web Title: Top news live updates 20 august 2022 kerala news