scorecardresearch

Top News Highlights:കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി,ദയാവധം നടത്തി

Top News Live updates: കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയതിനെ തുടര്‍ന്ന് ചാകുന്നത്.

Top News Highlights:കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി,ദയാവധം നടത്തി

Top News Highlights:കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്ത് നിന്നാണ് ആദ്യം കണ്ടെത്തുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.പശു നാലുപേരെ ആക്രമിച്ചതായും പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടെന്നുമാണ് റിപോര്‍ട്ട്. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയതിനെ തുടര്‍ന്ന് ചാകുന്നത്. പേയിളകിയ പശുവിനെ ദയാവധം നടത്തി. രണ്ടു ദിവസമായി ഈ പശു പരാക്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Live Updates
21:21 (IST) 19 Sep 2022
എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വിന്‍സര്‍ കൊട്ടാരത്തിലെത്തിച്ചു

എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അവസാനിച്ചു. വിന്‍സര്‍ കൊട്ടാരത്തില്‍ ഭൗതികശരീരം എത്തിച്ചു. രാജ്ഞിയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ച് നല്‍കിയതിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.

20:05 (IST) 19 Sep 2022
ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരം താഴരുത്: മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണറുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

“പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പറയരുത്. ഭരണഘടന പദവിയില്‍ ഇരുന്നുകൊണ്ട് വല്ലാതെ തരം താഴരുത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമാകരുത്,” മുഖ്യമന്ത്രി വ്യക്തമാക്കി.

19:02 (IST) 19 Sep 2022
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) ബിജെപിയില്‍ ലയിപ്പിച്ചു.

18:29 (IST) 19 Sep 2022
മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവച്ച് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനു പിന്നാലെ 11 പ്രതികള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി.

സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാലക്കാട് എസ് സി/എസ്ടി കോടതി പതിനൊന്നാം പ്രതി ഒഴിവകെയുള്ള 11 പേരുടെ ജാമ്യം റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

17:36 (IST) 19 Sep 2022
റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണം; വീണ്ടും രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി വീണ്ടും. റോഡുകളില്‍ നടക്കുന്നതു ഭാഗ്യപരീക്ഷണമാണെന്നും കോടതി പറഞ്ഞു.

വളരെ ദയനീയമാണ് റോഡുകളുടെ അവസ്ഥ. റോഡുകളില്‍ ഇറങ്ങുന്നവര്‍ ഭാഗ്യംമൂലമാണു തിരിച്ച് വീട്ടിലെത്തുന്നത്. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്. അതിനുള്ള നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അത്തരം നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും കോടതി പറഞ്ഞു.

16:44 (IST) 19 Sep 2022
എലിസബത്ത് രാഞ്ജിക്ക് വിട നല്‍കി ബ്രിട്ടന്‍

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ആരംഭിച്ചു. ചാൾസ് രാജാവും മറ്റ് മുതിർന്ന ബ്രിട്ടീഷ് രാജകുടുംബങ്ങളും എലിസബത്ത് രാജ്ഞിയുടെ മൃതദേഹത്തിനൊപ്പം അനുഗമിച്ചു.

ചാൾസ് രാജാവിന് പുറമെ രാജ്ഞി കാമില, രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍, വില്യം രാജകുമാരന്റെയും കേറ്റിന്റെയും ഒന്‍പത് വയസുള്ള മകൻ ജോർജ്ജ് രാജകുമാരനും, ഏഴ് വയസ്സുള്ള മകൾ ഷാർലറ്റ് രാജകുമാരിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. പ്രിൻസ് ലൂയിസ് ചടങ്ങില്‍ ഭാഗമായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

16:05 (IST) 19 Sep 2022
ഗവര്‍ണര്‍ വിഢിയെന്ന് മണി

ഗവര്‍ണറുടെ വാക്കുകളോട് തനത് ശൈലിയിലായിരുന്നു എംഎല്‍എയായ എംഎം മണിയുടെ പ്രതികരണം. കെ കെ രാഗേഷിനും മുഖ്യമന്ത്രിയ്ക്കുമെതിരായ ഗവര്‍ണറുടെ ആരോപണങ്ങള്‍ വിഢിത്തമാണെന്ന് മണി പറഞ്ഞു. വിഢിത്തം മാത്രം പുലമ്പുന്ന പമ്പര വിഢിയായി ഗവര്‍ണര്‍ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ബുദ്ധിശൂന്യനായ ഒരാളെ ഗവര്‍ണറായി നിയമിച്ചത് മര്യാദകേടാണെന്നും മണി പറഞ്ഞു.

14:25 (IST) 19 Sep 2022
ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നുവെന്ന് എ കെ. ബാലന്‍

ഗവര്‍ണറുടേത്് പരിഹാസ്യമായ ഒരു പത്രസമ്മേളനമാണെന്നും അദ്ദേഹം ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് സി പി എം. നേതാവ് എ കെ ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

13:43 (IST) 19 Sep 2022
അഭിഭാഷക ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്‍ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്.

Web Title: Top news live updates 19 september 2022