scorecardresearch
Latest News

Top News Highlights: കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

ടീം ഉപയോഗിക്കുന്ന രണ്ട് ബസുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്.

Top News Highlights: കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്
Photo: Facebook/ Kerala Blasters

Top News Highlights: കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. എംവിഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്പള്ളി നഗറില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസില്‍ പരിശോധന നടത്തിയത്. ബസില്‍ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ടീം ഉപയോഗിക്കുന്ന രണ്ട് ബസുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്.ബസിന്റെ ടയറുകള്‍ മോശാവസ്ഥയിലാണ്, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്നതുള്‍പ്പെടെ ബസില്‍ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും എംവിഡി അറിയിച്ചു. ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് നേരത്തെ എം.വി.ഡി വിശദീകരണം തേടിയിരുന്നു.

മലപ്പുറത്ത് മകന്റെ മുന്നിൽ നിന്ന് യുവതിയെ പൊലീസ് വലിച്ചിഴച്ചെന്ന് പരാതി

മകന്‍ നോക്കിനില്‍ക്കെ രാത്രിയില്‍ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയതായി പരാതി. മലപ്പുറം മഞ്ചേരിയില്‍ വച്ചാണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശിയായ അമൃത എന്‍ ജോസാണ് പൊലീസിനെതിരെ ആരോപണമായി എത്തിയിരിക്കുന്നത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്‍റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിൻ്റെ വിശദീകരണം.

Live Updates
21:55 (IST) 19 Oct 2022
വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍

വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാലയങ്ങളില്‍ വിനോദയാത്രകള്‍ രാത്രി 10 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലുള്ള സമയത്ത് പാടില്ലെന്നാണ് വിനോദയാത്രകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുതുക്കിയിറക്കിയ മാനദണ്ഡങ്ങളിലെ പ്രധാന നിര്‍ദ്ദേശം. Readmore

20:58 (IST) 19 Oct 2022
കേരള വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇവരെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കാന്‍ സര്‍വകലാശാല തയാറാകാത്ത സാഹചര്യത്തിലാണു ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു നടപടി സ്വീകരിച്ചത്. ഇക്കാര്യം 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും രാജ്ഭവന്‍ അറിയിച്ചു.

ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്തവരെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഇവര്‍ ശനിയാഴ്ച മുതല്‍ അയോഗ്യരാണെന്നും ഉടന്‍ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ളയ്ക്കു ഗവര്‍ണര്‍ ശനിയാഴ്ച കത്ത് നല്‍കിയിരുന്നു.

19:48 (IST) 19 Oct 2022
ശബരിമല സന്നിധിയില്‍ കളഭ കലശമെഴുന്നെള്ളിപ്പ് നടന്നു

ശബരിമല സന്നിധിയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കളഭ കലശമെഴുന്നെള്ളിപ്പ് നടന്നു. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 17 നാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. 18ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. 22നു രാത്രി 10നു ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകീട്ട് അഞ്ചിനു തുറക്കും.25 നാണ് ആട്ട ചിത്തിര. അന്നു രാത്രി 10ന് അടയ്ക്കുന്ന നടന്ന പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണു തുറക്കുക.

17:52 (IST) 19 Oct 2022
വിദേശയാത്ര കേരളത്തിന് ഗുണകരമായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

വിദേശയാത്ര അര്‍ഥവത്തായിരുന്നെന്നും കേരളത്തിന് ഗുണകരമായ നിരവധി തീരുമാനങ്ങളുണ്ടായെന്നമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ യാത്രകൊണ്ട് സംസ്ഥാനത്തിന് നേട്ടമുണ്ടായ കാര്യങ്ങളുടെ പ്രോഗ്രസ് റിപോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ ബോംബെയില്‍ പോകേണ്ടതിനു പകരം എന്തിനു യൂറോപ്പില്‍ പോയി. ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല വി ഡി സത!ശന്‍ പറഞ്ഞു. Also Read

17:14 (IST) 19 Oct 2022
ഗവര്‍ണറുടെ നിര്‍ദേശം തള്ളി; കേരള സര്‍വകലാശാല യോഗം അടുത്തമാസം നാലിന്

ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍വകലാശാല സെനറ്റ് യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. അടുത്തമാസം നാലിനാണ് യോഗം ചേരുക. ഗവര്‍ണര്‍ പുറത്താക്കിയ 15 പേരെയും സെനറ്റ് യോഗത്തിലേക്ക് വിസി ക്ഷണിച്ചിട്ടുണ്ട്. അംഗങ്ങളെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് റജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു.

16:45 (IST) 19 Oct 2022
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നതായും അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുവരും ചേര്‍ന്ന് നല്‍കിയ വെള്ളം കുടിച്ചാണു ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചത്.

15:55 (IST) 19 Oct 2022
വാഹനാപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു

വാവാ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. തട്ടത്തുമലയില്‍ വച്ച് വാവാ സുരേഷ് സഞ്ചരിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ സുരേഷിനെ 11.45ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ എസ് ആര്‍ ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

14:22 (IST) 19 Oct 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വരെ മഴ തുടരും.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • 19-10-2022: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്.
 • 20-10-2022: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 • 21-10-2022: പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്.
 • 22-10-2022: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം.
 • 13:55 (IST) 19 Oct 2022
  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് ഖാര്‍ഗെ, തരൂരിന് 1,072 വോട്ട്

  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഗാര്‍ഖെയ്ക്ക് 7,897 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. 1,072 വോട്ടുകളാണ് തരൂരിന് കിട്ടിയിരിക്കുന്നത്. 416 വോട്ടുകള്‍ അസാധുവായി.

  12:54 (IST) 19 Oct 2022
  കെഎം ബഷീറിന്റെ അപകടമരണം: ശ്രീറാമിനും വഫയ്ക്കുമെതിരെ നരഹത്യാക്കുറ്റമില്ല

  മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനും സഹയാത്രക്കാരി വഫ ഫിറോസിനുമെതിരായ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കി. എന്നാല്‍ അശ്രദ്ധയോടെ വാഹനമോടിച്ച് മരണത്തിന് ഇടയാക്കുന്ന വകുപ്പ് നിലനിര്‍ത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.

  12:28 (IST) 19 Oct 2022
  കല്ലുവാതുക്കൽ മദ്യദുരന്തം: പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി

  കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചന് ജയില്‍ മോചനത്തിന് അനുമതി നല്‍കി സുപ്രീം കോടതി. പിഴ ഒഴിവാക്കിയാണ് മോചനം അനുവദിച്ചിരിക്കുന്നത്. 22 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ 30.4 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉത്തരവ്. ഇത്രയും തുക കെട്ടിവയ്ക്കാന്‍ മണിച്ചന് കഴിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പിഴ ഒഴിവാക്കിയത്.

  11:38 (IST) 19 Oct 2022
  നടൻ ജയസൂര്യ കായൽ ഭൂമി കയ്യേറിയെന്ന് വിജിലൻസ് കുറ്റപത്രം

  നടന്‍ ജയസൂര്യ ചെലവന്നൂ‍‍ർ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസൻസ് കുറ്റപത്രം. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കേസില്‍ അന്വേഷണം പൂ‍ർത്തിയാക്കിയ വിജിലന്‍സ് കുറ്റപത്രം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

  11:06 (IST) 19 Oct 2022
  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എഐസിസിയുടെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് ബോക്സുകള്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് തുറന്നത്. 9915 വോട്ടർമാരിൽ 9497 പേരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

  10:20 (IST) 19 Oct 2022
  മലപ്പുറത്ത് മകന്റെ മുന്നിൽ നിന്ന് യുവതിയെ പൊലീസ് വലിച്ചിഴച്ചെന്ന് പരാതി

  മകന്‍ നോക്കിനില്‍ക്കെ രാത്രിയില്‍ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയതായി പരാതി. മലപ്പുറം മഞ്ചേരിയില്‍ വച്ചാണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശിയായ അമൃത എന്‍ ജോസാണ് പൊലീസിനെതിരെ ആരോപണമായി എത്തിയിരിക്കുന്നത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്‍റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിൻ്റെ വിശദീകരണം.

  Web Title: Top news live updates 19 october 2022