scorecardresearch
Latest News

Top News Highlights: ശബരിയുടെ ജാമ്യം മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് സതീശന്‍

ശബരിനാഥന് ഉപാധികളോടെയാണ് വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ്

VD Satheeshan, CPM, LDF Government
ഫയൽ ചിത്രം

Top News Highlights: വിമാനത്തിലെ പ്രതിഷേധത്തില്‍ കെ എസ് ശബരിനാഥന് ലഭിച്ച ജാമ്യം മുഖ്യമന്ത്രിക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘ശബരിയെ ജയിലിലടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തി. സ്വര്‍ണക്കടത് കേസ് മറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്. എന്ത് ചെയ്താലും ഭൂമി ഉരുണ്ടാതാണെന്ന് മുഖ്യമന്ത്രി മറക്കണ്ട,’ സതീശന്‍ വ്യക്തമാക്കി. ശബരിനാഥന് ഉപാധികളോടെയാണ് വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, എന്നീ മൂന്ന് ഉപാധികളോടെയാണ് ജാമ്യം.

ഇപി ജയരാജന് എതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ ഇടപെടലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഒരു മുൻ എംഎൽഎ ഉണ്ടകുമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന് വിലക്കേർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ആക്രികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതേസമയം, ജയരാജനെതിരെ കേസ് എടുക്കാത്തത് ഇരട്ടിനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാത്ഥിനിയുടെ കത്ത് പുറത്ത്

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത് പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞു അധ്യാപകർ കളിയാക്കിയെന്നാണ് കത്തിൽ പറയുന്നത്. കണക്ക്, കെമിസ്ട്രി അധ്യാപകർ സമ്മർദ്ദത്തിലാക്കിയെന്നും വിദ്യാർത്ഥിനി കത്തിൽ പറയുന്നു. തന്നെ മാത്രമല്ല മറ്റുകുട്ടികളെയും അധ്യാപകർ ഇത്തരത്തിൽ വഴക്ക് പറയുന്നുണ്ടെന്നും തന്റെ ഫീസ് അമ്മയ്ക്ക് മടക്കി നൽകണമെന്നും കുട്ടി പറയുന്നു.

Live Updates
21:29 (IST) 19 Jul 2022
‘കേരളം ബനാന റിപ്പബ്ലിക്കായി’; ജാമ്യത്തിന് ശേഷം ശബരിനാഥന്‍

കേരളം ബനാന റിപ്പബ്ലിക്കായെന്നായിരുന്നു ജാമ്യം ലഭിച്ചതിന് ശേഷം ശബരിനാഥന്റെ ആദ്യ പ്രതികരണം. തന്റെ അറസ്റ്റിന് പിന്നിലെ മാസ്റ്റര്‍ മൈന്‍‍ഡ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആണെന്നും ശബരിനാഥന്‍ ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് മുന്‍ എംഎല്‍എ ആവര്‍ത്തിച്ചു.

20:57 (IST) 19 Jul 2022
ശബരിനാഥന്‍ നിരപരാധിയെന്ന് സുധാകരന്‍

വിമാനത്തിലെ പ്രതിഷേധത്തില്‍ കെ എസ് ശബരിനാഥന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശബരിനാഥന്റെ അറസ്റ്റ് കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ നിലവാരം പുലര്‍ത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

19:56 (IST) 19 Jul 2022
ശബരിയുടെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് സതീശന്‍

വിമാനത്തിലെ പ്രതിഷേധത്തില്‍ കെ എസ് ശബരിനാഥന് ലഭിച്ച ജാമ്യം മുഖ്യമന്ത്രിക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'ശബരിയെ ജയിലിലടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തി. സ്വര്‍ണക്കടത് കേസ് മറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്. എന്ത് ചെയ്താലും ഭൂമി ഉരുണ്ടാതാണെന്ന് മുഖ്യമന്ത്രി മറക്കണ്ട,' സതീശന്‍ വ്യക്തമാക്കി.

19:39 (IST) 19 Jul 2022
വിമാനത്തിലെ പ്രതിഷേധം: ശബരിനാഥിന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. വഞ്ചിയൂര്‍ കോടതിയുടേതാണ് ഉത്തരവ്

18:42 (IST) 19 Jul 2022
നികുതി അടച്ചില്ല, ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയില്‍

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്.

17:16 (IST) 19 Jul 2022
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: അഞ്ച് ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. രണ്ട് കോളജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലായിരിക്കുന്നതെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

16:56 (IST) 19 Jul 2022
വിമാനത്തിലെ പ്രതിഷേധം: ശബരിനാഥിനെ കോടതിയില്‍ ഹാജരാക്കി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ പുറത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ശബരിനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

16:27 (IST) 19 Jul 2022
‘ശബരിനാഥിനെ അറസ്റ്റ് ചെയ്തത് ഗൂഡാലോചന’; കോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് സതീശന്‍

സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ നടന്ന ഗൂഡാലോചനയെ തുടര്‍ന്നാണ് വധശ്രമകേസ് ഉള്‍പ്പെടെ ചുമത്തി കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയമായും നിയമപരമായും ശബരിനാഥിനെ സംരക്ഷിക്കും. പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നുമാണ് ജാമ്യം ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

15:38 (IST) 19 Jul 2022
സംസ്ഥാനത്ത് മങ്കിപോക്സ് പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന നടത്തിയത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

14:19 (IST) 19 Jul 2022
ആയൂർ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്; ലാത്തിവീശി പൊലീസ്

ആയൂർ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് കയറാൻ ശ്രമിച്ചത്തോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. കോളേജിനുള്ളിൽ കടന്നവർ ജനൽ ചില്ലുകൾ തകർത്തു.

13:45 (IST) 19 Jul 2022
ഇപി ജയരാജന് എതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ ഇടപെടലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഒരു മുൻ എംഎൽഎ ഉണ്ടകുമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന് വിലക്കേർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ആക്രികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതേസമയം, ജയരാജനെതിരെ കേസ് എടുക്കാത്തത് ഇരട്ടിനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

13:32 (IST) 19 Jul 2022
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്; പി സി ജോർജിന് മുൻകൂർ ജാമ്യം

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.

13:27 (IST) 19 Jul 2022
മഴമുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12:15 (IST) 19 Jul 2022
മണിരത്നത്തിന് കോവിഡ്

പ്രശസ്ത സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. മണിരത്നത്തെ വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രതാപ് പോത്തന്റെ സംസ്കാരചടങ്ങിൽ മണിരത്നം പങ്കെടുത്തിരുന്നു.

12:11 (IST) 19 Jul 2022
കെ എസ് ശബരീനാഥൻ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വച്ചുണ്ടായ പ്രതിഷേധത്തിൽ മുൻ എംഎൽഎ ശബരീനാഥൻ അറസ്റ്റിൽ. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ ശബരീനാഥൻ വലിയതുറ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജാരായിരുന്നു.

11:35 (IST) 19 Jul 2022
പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞു അധ്യാപകർ കളിയാക്കിയെന്നാണ് കത്തിൽ പറയുന്നത്

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത് പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞു അധ്യാപകർ കളിയാക്കിയെന്നാണ് കത്തിൽ പറയുന്നത്. കണക്ക്, കെമിസ്ട്രി അധ്യാപകർ സമ്മർദ്ദത്തിലാക്കിയെന്നും വിദ്യാർത്ഥിനി കത്തിൽ പറയുന്നു. തന്നെ മാത്രമല്ല മറ്റുകുട്ടികളെയും അധ്യാപകർ ഇത്തരത്തിൽ വഴക്ക് പറയുന്നുണ്ടെന്നും തന്റെ ഫീസ് അമ്മയ്ക്ക് മടക്കി നൽകണമെന്നും കുട്ടി പറയുന്നു.

11:14 (IST) 19 Jul 2022
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

11:13 (IST) 19 Jul 2022
രൂപയുടെ മൂല്യത്തിൽ വൻഇടിവ്; വിനിമയ നിരക്ക് എൺപത്തിൽ

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറുമായുള്ള വിനിമയ നിരക്ക് ആദ്യമായി 80 ആയി. രാവിലെ 79.98 രൂപയിലാണ് വിനിമയം ആരംഭിച്ചതെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് 80ൽ എത്തുകയായിരുന്നു. ഇന്നലെയും ഒരുഘട്ടത്തില്‍ ഡോളര്‍ നിരക്ക് 80 രൂപയിൽ എത്തിയിരുന്നു.

10:22 (IST) 19 Jul 2022
10,12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർധനവ്; കാരണം കോവിഡോ?

രാജ്യത്ത് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷ ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണ്ടെത്തൽ. കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ട് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉള്ളത്.

2019ൽ, കോവിഡിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പരീക്ഷ ഒഴിവാക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 17 സംസ്ഥാനങ്ങളിലെ പൊതുപരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിച്ചതിൽ നിന്നാണ് ഇത്തരമൊരു കണ്ടെത്തൽ. കൂടുതൽ വായിക്കാം.

10:04 (IST) 19 Jul 2022
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം; ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ ശബരീനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. പ്രതിഷേധം ആസൂത്രണം ചെയ്തത് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു.

09:20 (IST) 19 Jul 2022
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09:20 (IST) 19 Jul 2022
എൻ എസ് എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എൻ എസ് എസ് മുൻ പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ നടക്കും.

2012 മുതല്‍ തുടര്‍ച്ചയായി നാലുതവണ എന്‍ എസ്എസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. മുൻ ജില്ലാ ജഡ്ജിയാണ്. എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ, എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

09:19 (IST) 19 Jul 2022
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരാതി ലഭിച്ചില്ലെന്ന് എൻടിഎ, ഗുരുതര ആരോപണവുമായി പെൺകുട്ടികൾ

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷ സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ല എന്ന് എൻടിഎ. എൻടിഎയ്ക്ക് നേരിട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും എന്‍ടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. കൂടുതൽ വായിക്കാം.

Web Title: Top news live updates 19 july 2022 kerala