Top News Highlights: കൊച്ചി: റോഡിലെ അപകടങ്ങൾ മനുഷ്യനിർമിത ദുരന്തമെന്നു ഹൈക്കോടതി. ദേശീയപാതയിലെ കുഴികളിൽ വീണ് അപകട മരണങ്ങൾ പതിവാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാണ് ഉത്തരവാദികളെന്നു ദേശീയപാത അതോറിറ്റിയോട് ആരാഞ്ഞു. യാത്രക്കാരന്റെ മരണത്തിനുത്തരവാദി കരാറുകാരനാണെന്നും ഹൈക്കോടതി സവിശേഷ അധികാരം ഉപയോഗിച്ച് നഷ്ടപരിഹാരത്തിന്ഉത്തരവിടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. റോഡ് നന്നാക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടായില്ലെന്നും അറിയിച്ചു. അപകടത്തിന് ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നിയമപരമായ നടപടികളും നഷ്ടപരിഹാരം ഈടാക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളിൽ ദേശീയപാതാ അതോറിറ്റിയും റിപ്പോർട്ട് നൽകണം.
സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ ഗൂഡാലോചനയും കലാപശ്രമവും ആരോപിച്ച് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജികൾ ഹൈക്കോടതി തള്ളി. സ്വപ്നയുടേത് കുറ്റസമ്മത മൊഴിയാണന്നും രഹസ്യമൊഴിയല്ലന്നും കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
അതിജീവതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. കേസ് കേൾക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരിക്കെ കേസ് പരിഗണിച്ചിരുന്നു. ഈ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആരോ തുറന്നതായി ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് അതിജീവിത ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. റോഡ് അപകട മരണങ്ങൾ: ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി
ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകീട്ട് തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരക്കാരുമായി നടന്ന മന്ത്രി തല ചര്‍ച്ച പരാജയം. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വരെ സാമാധാനപരമായി സമരം തുടരുമെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ജനറല്‍ യൂജിന്‍ പെരേര അറിയിച്ചു. അതേസമയം സമരസമിതിയുമായി നടന്നത് തുറന്ന ചര്‍ച്ചയായിരുന്നുവെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പരിഹരിക്കാന്‍ കഴിയുന്ന എല്ല പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡിലെ അപകടങ്ങൾ മനുഷ്യനിർമിത ദുരന്തമെന്നു ഹൈക്കോടതി. ദേശീയപാതയിലെ കുഴികളിൽ വീണ് അപകട മരണങ്ങൾ പതിവാകുന്ന തിൽ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാണ് ഉത്തരവാദികളെന്നു ദേശീയപാത അതോറിറ്റിയോട് ആരാഞ്ഞു. അപകടത്തിന് ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നിയമപരമായ നടപടികളും നഷ്ടപരിഹാരം ഈടാക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളിൽ ദേശീയപാതാ അതോറിറ്റിയും റിപ്പോർട്ട് നൽകണം.
രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെയുമാണ്, അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സി.പി.എം നേതാക്കളെന്നും സുധാകരന്‍ പറഞ്ഞു. എകെജി സെന്ററിലെ പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പൊലീസെന്നും അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശില്‍ പ്രളയത്തില്‍പ്പെട്ട് മരിച്ച മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ മൃതദ്ദേഹം സംസ്‌കരിക്കും.ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്നയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പച് വഡിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജ് പ്രളയത്തില്‍ അകപ്പെട്ട് മരിച്ചത്. പ്രളയമുന്നറിയിപ്പ് അറിയാതെ നിര്‍മല്‍ കാറില്‍ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്.
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പഴ്‌സണല്‍ അസിസ്റ്റന്റ് (പി എ) ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുലിന്റെ കല്‍പ്പറ്റ ഓഫിസിലെ പിഎ കെ ആര്‍ രതീഷ്, ഓഫീസ് ജീവനക്കാരന്‍ എസ് ആര്‍ രാഹുല്‍, കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നാലു പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചേക്കും. മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ ഗൂഡാലോചനയും കലാപശ്രമവും ആരോപിച്ച് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജികൾ ഹൈക്കോടതി തള്ളി. സ്വപ്നയുടേത് കുറ്റസമ്മത മൊഴിയാണന്നും രഹസ്യമൊഴിയല്ലന്നും കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ പി എ രതീഷും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം നല്‍കിയ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിവിക്കിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. കേസ് കേൾക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരിക്കെ കേസ് പരിഗണിച്ചിരുന്നു. ഈ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആരോ തുറന്നതായി ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് അതിജീവിത ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ടത് .
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംഘര്‍ഷത്തില്‍. പദ്ധതി മേഖലയിലേക്ക് സമരക്കാര്‍ തള്ളിക്കയറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമരക്കാര്‍ ബാരിക്കേഡുകള്‍ മറികടന്നായിരുന്നു തള്ളിക്കയറിയത്.
ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. സിസോദിയയ്ക്കും നിരവധി എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സിസോദിയയുടെ വസതിക്കു പുറമെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മൂന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കണ്ണൂര്‍ യൂണിവേഴ്സിറ്റിയും തമ്മിലുള്ള വിവാദത്തില്‍ പ്രതികരണവുമായി മുന്‍ നിയമ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ കെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ബാലന്‍ വ്യക്താക്കി. ഗവര്‍ണറുടെ സമീപനത്തോട് കേരള സമൂഹത്തിന് പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം താന്നിയില്‍ ടെട്രാപോഡില്‍ ബൈക്ക് ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.