scorecardresearch
Latest News

Top News Highlights: വിദ്യയുടെ കൈകള്‍ സന്തോഷ് വെട്ടിമാറ്റിയത് മകന്റെ മുന്നിലിട്ടെന്ന് ബന്ധുക്കൾ

വിദ്യയുടെ കൈ മുട്ടും, കൈപ്പത്തിയും അറ്റുപോയതായാണ് വിവരം

Top News Highlights: വിദ്യയുടെ കൈകള്‍ സന്തോഷ് വെട്ടിമാറ്റിയത് മകന്റെ മുന്നിലിട്ടെന്ന് ബന്ധുക്കൾ
പ്രതീകാത്മക ചിത്രം

Top News Highlights: പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യയുടെ കൈകള്‍ സന്തോഷ് വെട്ടിമാറ്റിയത് ആസൂത്രിതമായാണെന്ന് ബന്ധുക്കള്‍. “അക്രമം നടന്നത് അഞ്ചുവയസുള്ള മകന്റെ മുന്നില്‍ വച്ചാണ്. സന്തോഷ് സംശയരോഗിയാണ്, മുന്‍പും വിദ്യയെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്,” ബന്ധുക്കള്‍ പറയുന്നു.

സന്തോഷിനെ ഇന്ന് രാവിലെയാണ്പൊലീസ് പിടികൂടിയത്. സന്തോഷിനെ അടൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശിയായ വിദ്യയുടെ കൈകളാണ് സന്തോഷ് വെട്ടിമാറ്റിയത്.

വിദ്യയുടെ കൈ മുട്ടും, കൈപ്പത്തിയും അറ്റുപോയതായാണ് വിവരം. വിദ്യയെ സന്തോഷ് ആക്രമിക്കുന്നത് തടയുന്നതിനിടെ പിതാവ് വിജയനും പരിക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Live Updates
21:16 (IST) 18 Sep 2022
ഡ്യൂറന്റ് കപ്പ് കിരീടം ബെംഗളൂരു എഫ്സിക്ക്

ഡ്യൂറന്റ് കപ്പ് കലാശപ്പേരില്‍ ബെംഗളൂരു എഫ്സിക്ക് വിജയം. ഫൈനലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്.

20:07 (IST) 18 Sep 2022
മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് വി മുരളീധരന്‍

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍.കേരളത്തിലെ ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്..കൊളോണിയല്‍ ശൈലി ഗവര്‍ണര്‍ തുടരണമെന്ന് പറയുന്നതെന്തിന്?എന്ത് ചെയ്താലും കുറ്റം.ഗവര്‍ണര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്.ഗവര്‍ണര്‍ക്കെതിരായ വധശ്രമത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്നും വി മുരളീധരന്‍ പറഞ്ഞു.

18:30 (IST) 18 Sep 2022
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പന്തീരാങ്കാവ് ബൈപ്പിസിലാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

17:19 (IST) 18 Sep 2022
പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റം;: അലോട്മെന്റ് നാളെ

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് നാളെ മുതൽ. മാറ്റം ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. 

16:03 (IST) 18 Sep 2022
തായ്‌വാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തായ്‌വാനില്‍ വന്‍ ഭൂചലനം. തെക്ക്-കിഴക്കന്‍ തീരദേശത്ത് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തെ തുടര്‍ന്ന് യൂലിയില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് നാല് പേരെയും രക്ഷിച്ചതായും തായ്‌വാനിലെ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കിഴക്കന്‍ തായ്‌വാനിലെ ഡോംഗ്ലി സ്റ്റേഷനില്‍ പ്ലാറ്റ്ഫോം തകര്‍ന്നതിനെ തുടര്‍ന്ന് ആറ് ട്രെയിനുകള്‍ പാളം തെറ്റിയെന്ന് തായ്‌വാന്‍ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു, എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

14:19 (IST) 18 Sep 2022
മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ പുറത്തു വിടട്ടേയെന്ന് എം വി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുണ്ടെങ്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അത് പുറത്തു വിടട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തരം താഴലിന്റെ പരമാവധി ഗവര്‍ണര്‍ എത്തി. എന്തും പറയാമെന്നായി. സർവകലാശാലയിൽ പ്രതിഷേധം ഉണ്ടായായ സമയത്ത് ഗവർണർ എന്തുകൊണ്ട് പരാതി നൽകിയില്ല, എ വി ഗോവിന്ദന്‍ ചോദിച്ചു.

13:11 (IST) 18 Sep 2022
വിദ്യയുടെ കൈകള്‍ സന്തോഷ് വെട്ടിമാറ്റിയത് മകന്റെ മുന്നിലിട്ടെന്ന് ബന്ധുക്കൾ

പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യയുടെ കൈകള്‍ സന്തോഷ് വെട്ടിമാറ്റിയത് ആസൂത്രിതമായാണെന്ന് ബന്ധുക്കള്‍. “അക്രമം നടന്നത് അഞ്ചുവയസുള്ള മകന്റെ മുന്നില്‍ വച്ചാണ്. സന്തോഷ് സംശയരോഗിയാണ്, മുന്‍പും വിദ്യയെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്,” ബന്ധുക്കള്‍ പറയുന്നു.

സന്തോഷിനെ ഇന്ന് രാവിലെയാണ്പൊലീസ് പിടികൂടിയത്. സന്തോഷിനെ അടൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശിയായ വിദ്യയുടെ കൈകളാണ് സന്തോഷ് വെട്ടിമാറ്റിയത്.

12:29 (IST) 18 Sep 2022
മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ് ളുരുവിൽ കൂടിക്കാഴ്ച നടത്തി. രാവിലെ 9.30 ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.

രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

എൻ. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂർ മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

12:01 (IST) 18 Sep 2022
പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; ചണ്ഡിഗഡ് സര്‍വകലാശാലയില്‍ പ്രതിഷേധം

പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍കുട്ടി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ സ്വകാര്യ സര്‍വകലാശാലയായ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇന്നലെ രാത്രി വൈകി ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ദൃശ്യങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

11:27 (IST) 18 Sep 2022
കോട്ടയത്ത് മൂന്ന് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍

കോട്ടയം പാമ്പാടിയില്‍ മൂന്ന് പേരെ കടിച്ച തെരുവുനായ ചത്തു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നായയെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്നലെ വൈകിട്ടാണ് ഏഴാം മൈല്‍ സ്വദേശി നിഷാ സുനിലിനും മറ്റ് രണ്ട് പേര്‍ക്കും കടിയേറ്റത്.

10:17 (IST) 18 Sep 2022
മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരായ ആക്രമണത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണര്‍ പോലും ഈ നാട്ടില്‍ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു.

09:20 (IST) 18 Sep 2022
കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടി മാറ്റിയ ഭര്‍ത്താവിനെ പൊലീസ് പിടികൂടി. കലഞ്ഞൂര്‍ ചാവടിമല സ്വദേശിയായ വിദ്യയുടെ കൈകളാണ് സന്തോഷ് വെട്ടിമാറ്റിയത്. സന്തോഷിനെ അടൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യയുടെ കൈ മുട്ടും, കൈപ്പത്തിയും അറ്റുപോയതായാണ് വിവരം. വിദ്യയെ സന്തോഷ് ആക്രമിക്കുന്നത് തടയുന്നതിനിടെ പിതാവ് വിജയനും പരിക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Web Title: Top news live updates 18 september 2022