scorecardresearch
Latest News

Top News Highlights: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്

Top News Live Updates: ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

Top News Highlights: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്

Top News Highlights: തിരുവനന്തപുരം: ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യത. വീട്ടിൽ വച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Live Updates
19:48 (IST) 18 Oct 2022
‘ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ ഇടുങ്ങിയത്, സമൂഹത്തിന് മുന്‍പില്‍ അപഹാസ്യരാവരുത്’; മറുപടിയുമായി മുഖ്യമന്ത്രി

മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നതു തുടർന്നാൽ കടുത്ത നടപടി നടപടി സ്വീകരിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന,” മുഖ്യമന്ത്രി പറഞ്ഞു

https://malayalam.indianexpress.com/kerala-news/cm-pinarayi-vijayans-reply-to-governor-arif-muhammad-khan-709332/

19:01 (IST) 18 Oct 2022
വിദേശയാത്രയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം; 10 യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കാളിത്തം: മുഖ്യമന്ത്രി

വിദേശയാത്രയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “പഠനഗവേഷണം മുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വരെ ലക്ഷ്യമിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേക്ക് കുടിയേറുന്നത് എളുപ്പമാക്കാനുള്ള ചര്‍ച്ചകളുണ്ടായി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും,” മുഖ്യമന്ത്രി വ്യക്തമാക്കി.

https://malayalam.indianexpress.com/kerala-news/cm-pinarayi-vijayan-press-conference-updates-709297/

18:07 (IST) 18 Oct 2022
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

https://malayalam.indianexpress.com/kerala-news/kerala-heavy-rain-yellow-alert-in-12-districts-709070/

17:00 (IST) 18 Oct 2022
ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ നടന്ന കലാപത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ളതാണു ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ജാമ്യാപേക്ഷ തള്ളിയ കര്‍ക്കര്‍ദൂമ ജില്ലാ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.

16:12 (IST) 18 Oct 2022
ബംഗാൾ ഉൾകടലിൽ ചുഴലികാറ്റിനു സാധ്യത

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നുന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത തുടർന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും, തുടർന്ന് ചുഴലിക്കാറ്റ് ( Cycloic Storm ) ആയും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14:40 (IST) 18 Oct 2022
‘ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല’, മലയിൻകീഴിൽ യുവതിക്ക് ക്രൂര മ‍ർദ്ദനം

തിരുവനന്തപുരത്ത് മലയിൻകീഴിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെ മർദ്ദനം. ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

14:39 (IST) 18 Oct 2022
മുന്‍പും ഷാഫി കൊലപാതകം നടത്തിയതായി ഷാഫി പറഞ്ഞെന്ന് ലൈല

ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മുന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല പറഞ്ഞത്. എന്നാൽ ഇലന്തൂരെ ദമ്പതികളെ വിശ്വിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഷാഫിയുടെ മറുപടി.

12:02 (IST) 18 Oct 2022
നരബലി: കേരള യുക്തിവാദിസംഘത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

നരബലിക്കെതിരായി കേരള യുക്തിവാദിസംഘം സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസവും മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്.

12:01 (IST) 18 Oct 2022
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും ഉയർത്തും

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് 12.15 ന് 30cm വീതം(ആകെ 120 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

11:46 (IST) 18 Oct 2022
എകെജി സെന്റർ ആക്രമണം, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

എകെജി സെന്റർ ആക്രമണ കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി.

11:46 (IST) 18 Oct 2022
എൽദോസ് എവിടെയെന്നറിയില്ലെന്ന് വി.ഡി.സതീശൻ

കോൺ​ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ ആണെന്ന് അറിയില്ലെന്ന് ആവ‍‍ർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു

11:18 (IST) 18 Oct 2022
ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക് ബുക്കർ പുരസ്കാരം

ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ എന്ന തന്റെ രണ്ടാം നോവലാണ് ഷെഹാന് പുരസ്കാരം നേടിക്കൊടുത്തത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ഫൊട്ടോഗ്രാഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണിത്.

11:18 (IST) 18 Oct 2022
സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴ. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. Read More

11:17 (IST) 18 Oct 2022
കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. Read More

Web Title: Top news live updates 18 october 2022