Top News Highlights: ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനു 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവഗേ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിക്കു പ്രതി ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ രണ്ടാനച്ഛന് നിരന്തരം പീഡിപ്പിച്ചെന്നാണു കേസ്. വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു.
ഫ്ലാറ്റിലെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കേരളം വിടുന്നതിനായി കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. അര്‍ഷാദിനെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ശരീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയിലടക്കം മുറിവുകള്‍ ഉണ്ടയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെയാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.ഫ്ലാറ്റിനുള്ളിലെ ഡക്ടിനുള്ളില്‍ നിന്ന് മൃതദേഹം ലഭിച്ചത്.
ഷാജഹാന് കൊലപാതകം: പിന്നില്‍ വ്യക്തിവിരോധവും രാഷ്ട്രീയ തര്‍ക്കങ്ങളുമെന്ന് എസ് പി
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധവും രാഷ്ട്രീയ തര്‍ക്കങ്ങളുമാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ്. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ നാല് പേരുടെ അറസ്റ്റ് കൂടെ രേഖപ്പെടുത്തി. നവീന്‍, ശബരീശ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ
നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി നിയമ വിധേയമല്ലെന്നും വൈസ് ചാന്‍സലര്‍ സൂചിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചട്ടം7(3) വായിച്ചായിരുന്നു വിസിയുടെ പ്രതികരണം
ന്യൂഡല്‍ഹി: ഓണത്തിനു സ്പെഷല്‍ ട്രെയിനും കൂടുതല്‍ കോച്ചും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി വി. അബ്ദ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. അന്യസംസ്ഥാനത്തുള്ള മലയാളികള്‍ക്ക് ഓണത്തിനു കേരളത്തിലേക്ക് ഡല്‍ഹി, മുംബൈ, അഹമ്മദബാദ്, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും സ്പെഷ്യല്‍ ട്രെയിന്‍ വേണമെന്നാണ് ആവശ്യം. കോവിഡിനു മുമ്പ് നിലനിന്നിരുന്ന മുതിര്‍ന്ന പൗരന്മാരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അങ്കമാലി- ശബരി റെയില്‍വേ ലൈനിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അനുമതിയും ഫണ്ടും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, നേമം കോച്ചിങ് ടെര്‍മിനലിന്റെ നിര്‍മാണം കേരളത്തിന്റെ മൊത്തം വികസനത്തിനും തിരുവനന്തപുരത്തുനിന്നുള്ള റെയില്‍ ഗതാഗത വികസനത്തിന് വളരെ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
കൊളംബൊ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സ ശ്രീലങ്കയില്‍ തിരിച്ചെത്തുന്നു. അദ്ദേഹം 24 ന് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ബന്ധു ഉദയംഗ വീരതുംഗ പറഞ്ഞു. ജൂലൈ 13 ന് ശ്രീലങ്കയില്‍നിന്ന് മാലിദ്വീപിലേക്കു പലായനം ചെയ്ത ഗോട്ടബയ ഒരുദിവസത്തിനുശേഷം സിംഗപ്പൂരിലേക്കുപോയിരുന്നു. തുടര്‍ന്ന് രാജിക്കത്ത് ഇമെയില്‍ മുഖേനെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യു ജി സി) അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഏതൊക്കെ കോഴ്സുകള്ക്കാണെന്നും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതില്‍നിന്ന് ഓപ്പണ്‍ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകളെയും പ്രത്യക്ഷത്തില്‍ വിലക്കിക്കൊണ്ട് ജൂണ്‍ ഒന്പതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി ഇടപെടല്‍.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യു ജി സി) അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഏതൊക്കെ കോഴ്സുകള്ക്കാണെന്നും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതില്‍നിന്ന് ഓപ്പണ്‍ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകളെയും പ്രത്യക്ഷത്തില്‍ വിലക്കിക്കൊണ്ട് ജൂണ്‍ ഒന്പതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി ഇടപെടല്‍.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതില്‍നിന്ന് ഓപ്പണ്‍ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകളെയും പ്രത്യക്ഷത്തില്‍ വിലക്കിക്കൊണ്ട് ജൂണ്‍ ഒന്പതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി ഇടപെടല്‍.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരിവിപ്പിച്ചു. ചട്ടങ്ങൾ മറികടന്നാണു പ്രിയ വർഗീസിനെ നിയമന നീക്കമെന്ന് ആരോപണമുയർത്തിനു പിന്നാലെയാണു ഗവർണറുടെ നടപടി. താൻ അധികാരത്തിൽ ഉള്ളിടത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്നു ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനു 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവഗേ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിക്കു പ്രതി ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും സാമ്പത്തിമായി പിന്നാക്കം നിക്കുന്ന വിഭാഗങ്ങള്‍(ഇ ഡബ്ല്യു എസ്)ക്കുള്ള ഫ്ളാറ്റുകളിലേക്ക് മാറ്റുമെന്നു പറഞ്ഞ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബക്കര്‍വാലയിലെ ഇ ഡബ്ല്യു എസ് ഫ്ളാറ്റുകളിലേക്കു മാറ്റുമെന്നായിരുന്നു മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
ന്യൂഡല്‍ഹി: ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടനയില്‍ സുപ്രധാന മാറ്റങ്ങള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ഒഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന് ഇഖ്ബാല്‍ സിങ് ലാല്‍പുര, മുന്‍ ലോക്സഭാ എം പി സത്യനാരായണ ജാതിയ, ദേശീയ ഒ ബി സി മോര്‍ച്ച അധ്യക്ഷന്‍ കെ ലക്ഷ്മണ്, ദേശീയ സെക്രട്ടറി സുധ യാദവ് എന്നിവരെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കേരളം വിടുന്നതിനായി കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. അര്‍ഷാദിനെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവില്‍ അതിജീവിതയുടെ വസ്ത്രം പ്രകോപനമുണ്ടാക്കിയെന്ന കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണത്തെ വിമര്‍ശിച്ച് വനിത കമ്മിഷന്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വനിത കമ്മിഷന് അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധവും രാഷ്ട്രീയ തര്‍ക്കങ്ങളുമാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ്. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ നാല് പേരുടെ അറസ്റ്റ് കൂടെ രേഖപ്പെടുത്തി. നവീന്‍, ശബരീശ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.
കോഴിക്കോട്: പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ എഴുത്തുകാരനായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോഴിക്കോട് സെഷന്‍സ് കോടതി. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.
വിമതരെ ട്വിറ്ററില്‍ പിന്തുടരുകയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തതിനും സൗദി വനിതയ്ക്ക് 34 വര്‍ഷം തടവ്. യുകെയിലെ ലീഡ്സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ അല്‍ ഷെഹാബിനെയാണ് ശിക്ഷിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. വിധിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകം നടന്നത് ഒക്ടോബര്‍ 12 നും 16 നും ഇടയിലാണെന്ന് പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) പറയുന്നു.
കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അര്‍ഷാദിന്റെ ഫോണ്‍ ഇന്നലെ വൈകിട്ട് മുതല്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു. തേഞ്ഞിപ്പാലത്തിന് സമീപം വച്ചാണ് ഫോണ്‍ ഓഫായത്. ഇയാള്‍ക്കായി ബന്ധു വീടുകളിലും മറ്റുമായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.