scorecardresearch

Top News Highlights: ഫോൺ എടുക്കാൻ പാളത്തിലിറങ്ങിയ ആളും രക്ഷിക്കാൻ ശ്രമിച്ച യുവതിയും ട്രെയിനിടിച്ച് മരിച്ചു

കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗവവും മുന്‍ പ്രസിഡന്റുമായ എം റഹീംകുട്ടി, ആവണീശ്വരം കാവല്‍പുര പുത്തന്‍വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന എന്നിവരാണു മരിച്ചത്

Top News Highlights: ഫോൺ എടുക്കാൻ പാളത്തിലിറങ്ങിയ ആളും രക്ഷിക്കാൻ ശ്രമിച്ച യുവതിയും ട്രെയിനിടിച്ച് മരിച്ചു

Top News Highlights: കീശയിൽനിന്നു വീണ മൊബൈൽ ഫോൺ എടുക്കാൻ പാളത്തിലിറങ്ങിയ ആളും രക്ഷിക്കാൻ ശ്രമിച്ച യുവതിയും ട്രെയിനിടിച്ച് മരിച്ചു. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗവവും മുന്‍ പ്രസിഡന്റുമായ എം റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പുത്തന്‍വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണു മരിച്ചത്. ആവണിക്കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. കൊല്ലത്തേക്കു പോകാനായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ചെങ്കോട്ട – കൊല്ലം പാസഞ്ചറാണ് ഇരുവരെയും ഇടിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമരത്തിനിറങ്ങുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമര പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സിംഗിള്‍ ഡ്യൂട്ടി സംബന്ധിച്ച് യൂണിനുകള്‍ നേരത്തെ തന്നെ അംഗീകരിച്ചതാണ്. അത് വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചന്ദ്രബോസ് കൊലപാതകം: നിഷാമിന്റെ ശിക്ഷയില്‍ ഇളവില്ല, ഹര്‍ജി തള്ളി

തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്‍റെ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് തേടി നിഷാം സമർപ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി. പ്രതിക്കെതിരായ കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യവും കോടതി നിരസിച്ചു.

Live Updates
21:11 (IST) 16 Sep 2022
തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങും

തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ ശാസ്ത്രീയ പരിഹാരമാണ് തേടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി, ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവയ്പുകള്‍ കൃത്യമായി എടുക്കാത്തവരാണ്. മരിച്ചവരുടെ ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

20:08 (IST) 16 Sep 2022
രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്: രാഹുല്‍ ഗാന്ധി

നാല്‍പ്പത്തി അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണു രാജ്യം നേരിടുന്നതെന്നു രാഹുല്‍ ഗാന്ധി എം പി. യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയെന്നതും അവരില്‍ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും കോണ്‍ഗ്രസിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.മോദി ഭരണകൂടത്തിനെതിരെ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ഒന്‍പതാം ദിവസത്തിലെത്തിയിരിക്കുകയാണ്. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കൊല്ലം നീണ്ടകരയിലെത്തി.

19:08 (IST) 16 Sep 2022
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിന് തടയിടാന്‍ ബഹുമുഖ കര്‍മ്മ പദ്ധതി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി സാമൂഹ്യ വിപത്തായിരിക്കുകയാണെന്നും മയക്ക് മരുന്നിന്റെ വിതരണ ശൃംഖലയെ തകര്‍ക്കാന്‍ ബഹുമുഖ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായി സസ്ഥാന,ജില്ലാ,തദ്ദേശ സ്വയം വരണ തലത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ-എക്‌സസൈസ് മന്ത്രി സഹാധ്യക്ഷനുമായി മറ്റ് വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ഒക്‌കോബര്‍ 1 മുതല്‍ നവംബര്‍ 2 വരെ തീവ്രമായ ജനജാഗ്രത സദസ്സ് നടത്തും വിവിധ സംഘടനകളെ സംഘടിപ്പിച്ചാകും പരിപാടി. സിനിമ,സീരിയല്‍,സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖര്‍ പദ്ധതിക്ക് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17:50 (IST) 16 Sep 2022
പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

കൊല്ലം ആവണിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിന്‍ ഇടിച്ചത്. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഹിം കുട്ടി അപകടത്തില്‍ പെടുകയായിരുന്നു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്‌ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

17:06 (IST) 16 Sep 2022
ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും.ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടീദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, ഷാര്‍ദുല്‍ താക്കൂര്‍. , ഉംറാന്‍ മാലിക്, നവ്ദീപ് സൈനി, രാജ് അംഗദ് ബാവ

16:15 (IST) 16 Sep 2022
ഓഹരി വിപണിയില്‍ തകര്‍ച്ച: സെന്‍സെക്സ് 1,093.22 പോയിന്റ് ഇടിഞ്ഞു

ബിഎസ്ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എന്‍എസ്ഇ) മുന്‍നിര സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍. ആഗോള വിപണിയിലെ കുത്തനെയുള്ള വിറ്റഴിക്കലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും (ആര്‍ഐഎല്‍) ഐടി ഓഹരികള്‍ ഏകദേശം 2 ശതമാനം താഴ്ന്നു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 1,093.22 പോയിന്റ് (1.82 ശതമാനം) ഇടിഞ്ഞ് 58,840.79 ലും നിഫ്റ്റി 50 346.55 പോയിന്റ് താഴ്ന്ന് (1.94 ശതമാനം) 17,530.85 ല്‍ അവസാനിച്ചു. രണ്ട് സൂചികകളും ഏകദേശം 0.5 ശതമാനം താഴ്ന്നു.

15:39 (IST) 16 Sep 2022
പെട്ടിക്കടയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍; വിജിലന്‍സ് പരിശോധനയില്‍ ഒന്നരലക്ഷം കണ്ടെടുത്തു

മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ചു കൈക്കൂലിവാങ്ങുന്നുവെന്ന പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ വിജിലന്‍സ് പരിശോധാന. ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം ഒന്നരലക്ഷം രൂപയും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളും പിടിച്ചെടുത്തു. കടയുടമ അര്‍ടിഒ ഉദ്യേഗസ്ഥരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. കോഴിക്കോട് വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. രാവിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സ്ഥലത്ത് എത്തിയിരുന്നു.

15:18 (IST) 16 Sep 2022
ഭാരത് ജോഡോ യാത്രയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണപിരിവ്: മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരത് ജോഡോ യാത്ര കൊല്ലത്ത് പര്യടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ വ്യാപാരിയെ സംഭാവനയ്ക്കായി ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നത്. സംഭവത്തില്‍ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

14:14 (IST) 16 Sep 2022
സമരത്തിനിറങ്ങുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമര പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സിംഗിള്‍ ഡ്യൂട്ടി സംബന്ധിച്ച് യൂണിനുകള്‍ നേരത്തെ തന്നെ അംഗീകരിച്ചതാണ്. അത് വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

13:07 (IST) 16 Sep 2022
സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിലെ പരാമർശം; ജഡ്ജിയുടെ സ്ഥലം മാറ്റത്തിന് ഹൈക്കോടതി സ്റ്റേ

ലൈംഗീക പീഡനക്കേസിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റെ ചെയ്തു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൃഷ്ണകുമാറിൻ്റെ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.

സ്ഥലം മാറ്റം സിംഗിൾ ബഞ്ച് ശരിവെച്ചതിനെ തുടർന്നാണ് ജഡ്ജിയുടെ അപ്പീൽ. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിൽ അതിജീവിതയുടെ വസ്ത്രധാരണം സംബന്ധിച്ച് ജഡ്ജി നടത്തിയ പരാമർശം വിവാദമായതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റം. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

12:28 (IST) 16 Sep 2022
ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാമത്

അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എൽവിഎംഎച്ച് മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയർമാനുമായ ബെർണാഡ് അർനോൾട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്.

ഫോർബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അർനോൾട്ടിന്റെ ആസ്തി 155.2 ബില്യൺ ഡോളറും.

11:29 (IST) 16 Sep 2022
ചന്ദ്രബോസ് കൊലപാതകം: നിഷാമിന്റെ ശിക്ഷയില്‍ ഇളവില്ല, ഹര്‍ജി തള്ളി

തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്‍റെ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് തേടി നിഷാം സമർപ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി. പ്രതിക്കെതിരായ കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യവും കോടതി നിരസിച്ചു.

11:16 (IST) 16 Sep 2022
റോഡുകള്‍ നശിക്കുന്നതിന്റെ കാരണം മഴയെന്ന് മന്ത്രി

സംസ്ഥാനത്തെ റോഡുകള്‍ നശിക്കുന്നതിന്റെ കാരണം മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രളയത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മ്മാണങ്ങളാണ് സംസ്ഥാനത്തിന് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

09:53 (IST) 16 Sep 2022
ലഖ്‌നൗവില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ഒന്‍പത് മരണം

കനത്ത മഴയെത്തുടർന്ന് ലഖ്‌നൗവിലെ ദിൽകുഷയില്‍ സൈനിക എൻക്ലേവിന്റെ അതിർത്തി മതിൽ തകർന്ന് ഒമ്പത് പേർ മരിച്ചു. പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

“ചില തൊഴിലാളികൾ പ്രദേശത്ത് കുടിലുകളിൽ താമസിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയെത്തുടർന്ന് ആർമി എൻക്ലേവിന്റെ അതിർത്തി മതിൽ തകർന്നു,” ജോയിന്റ് പോലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) പിയൂഷ് മോർദിയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

രാവിലെ മൂന്ന് മണിയോടെ ഇവിടെയെത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

09:27 (IST) 16 Sep 2022
ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് തെരിച്ചുവീണ് വഴിയാത്രക്കാര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാടിലാണ് സംഭവം. അകലാട് സ്വദേശികളായ മുഹമ്മദ് അലി, ഷാജി എന്നിവരാണ് മരണപ്പെട്ടത്. മതിയായ സുരക്ഷകളില്ലാതെ ഷീറ്റ് ലോറിയില്‍ കൊണ്ടുവന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപെട്ടു.

Web Title: Top news live updates 16 september 2022