scorecardresearch
Latest News

Top News Highlights: നരബലിക്ക് ശേഷം മാംസം വില്‍ക്കാമെന്ന് ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞതായി ഷാഫിയുടെ മൊഴി

മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

Top News Highlights: നരബലിക്ക് ശേഷം മാംസം വില്‍ക്കാമെന്ന് ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞതായി ഷാഫിയുടെ മൊഴി
കൊലപാതകം നടന്ന വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

Top News Highlights: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. നരബലിക്ക് ശേഷം മാംസം വില്‍ക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തിയതായി ഏഷ്യനെറ്റ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്.

മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫി ഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞത്. ഇതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നല്‍കി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. മാംസം വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആളു വരുമെന്ന് പറഞ്ഞെങ്കിലും മാംസം വാങ്ങാന്‍ ആളുവരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടതെന്നുമാണ് മൊഴി. റോസ്ലിനെ ബലി നല്‍കിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചതെന്നുമാണ് വിവരം. കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിംഗിനേയും ലൈലയേയും ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഷാഫി മൊഴി നല്‍കി.

ദയബായിയുടെ സമരം വിജയത്തിലേക്ക്; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരം

എന്‍ഡൊസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നതടക്കമുള്ള ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനത്തിലേക്ക്. സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ച സാഹചര്യത്തിലാണിത്. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഉറപ്പ് നല്‍കി. മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Live Updates
21:29 (IST) 16 Oct 2022
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയില്‍ മാറ്റം

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയില്‍ മാറ്റം. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പേരിനടുത്ത് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതി. ശശി തരൂര്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി വോട്ടിങ് രീതി മാറ്റിയത്.

20:54 (IST) 16 Oct 2022
കുണ്ടൂരില്‍ ആഭിചാരകേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

മാള കുണ്ടൂരില്‍ ആഭിചാരകേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. നിരന്തരം പരാതി നല്‍കിയിട്ടും ആഭിചാര കേന്ദ്രത്തിനെതിരെ പൊലീസ് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുണ്ടൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കേന്ദ്രത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. കള്ളിയാട്ടുതറ രാജീവ് നടത്തുന്ന മഠത്തിലാന്‍ മുത്തപ്പന്‍ കാവ് എന്ന കേന്ദ്രത്തിനെതിരെയായിരുന്നു പ്രതിഷധം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തിന് കഴിഞ്ഞ കൊല്ലം പോക്‌സോ വകുപ്പു ചുമത്തി രാജീവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ നാണയം വച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കേസ് വിചാരണ ഘട്ടത്തിലാണ്.

19:57 (IST) 16 Oct 2022
നരബലിക്ക് ശേഷം മാംസം വില്‍ക്കാമെന്ന് ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞതായി ഷാഫിയുടെ മൊഴി

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. നരബലിക്ക് ശേഷം മാംസം വില്‍ക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തിയതായി ഏഷ്യനെറ്റ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്. മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫി ഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞത്. ഇതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നല്‍കി

19:05 (IST) 16 Oct 2022
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ശ്രമം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആശങ്കയും അതൃപ്തിയും വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. ഇത്തരം ശ്രമങ്ങള്‍ പ്രായോഗികമല്ലെന്നും ഭിന്നിപ്പിക്കുന്നതാണെന്നും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകള്‍ ആക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും ഹിന്ദി ഇതര സംസ്ഥാനങ്ങളെ പ്രതികൂല സാഹചര്യത്തിലാക്കുന്നതിനൊപ്പം കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ആത്മാവിനെ അപകടത്തിലാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

18:03 (IST) 16 Oct 2022
മദ്യനയ അഴിമതി: നാളെ ഹാജരാകണം, മനീഷ് സിസോദിയയ്ക്ക് സിബിഐ നോട്ടീസ്

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍, നേരത്തെ സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിസോദിയയുടെ സഹായിലും മലയാളിയുമായ വിജയ് നാരയെ അറസ്റ്റ് ചെയ്തിരുന്നു. 

16:52 (IST) 16 Oct 2022
ഗാന്ധി കുടുംബത്തിന്റെ ഉപദേശം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഗാന്ധി കുടുംബാംഗങ്ങളുടെ ഉപദേശം തേടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ''അവര്‍ (ഗാന്ധി കുടുംബം) പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ഉപദേശം സ്വീകരിക്കുന്നത് എന്റെ ഉത്തരവാദിത്തമാണ്,'' വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 20 വര്‍ഷമായി പ്രസിഡന്റായിരുന്നുവെന്നും പാര്‍ട്ടിയുടെ എല്ലാ മുക്കും മൂലയും അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ ഒന്നിപ്പിക്കൂ… നമ്മള്‍ ഇവിടെ നിന്ന് പഠിക്കണം ഞങ്ങള്‍ അത് ചെയ്യും, '' അദ്ദേഹം പറഞ്ഞു.

15:30 (IST) 16 Oct 2022
ഭാര്യയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതി തൂങ്ങി മരിച്ചനിലയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. കോട്ടയം കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരീക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് മാരകമായി ആക്രമിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെയാണ് ഭാര്യയെ വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു.

14:20 (IST) 16 Oct 2022
ദയബായിയുടെ സമരം വിജയത്തിലേക്ക്; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരം

ന്‍ഡൊസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നതടക്കമുള്ള ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനത്തിലേക്ക്. സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ച സാഹചര്യത്തിലാണിത്. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഉറപ്പ് നല്‍കി. മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

14:07 (IST) 16 Oct 2022
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍‍, മലപ്പുറം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.

13:08 (IST) 16 Oct 2022
ട്വന്റി 20 ലോകകപ്പ്: ശ്രീലങ്കയെ കെട്ടുകെട്ടിച്ച് നമീബിയ, അട്ടിമറി ജയം

ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നമീബിയക്ക് അട്ടിമറി ജയം. ഏഷ്യ കപ്പ് ജേതാക്കളും മുന്‍ ചാമ്പ്യന്മാരുമായി ശ്രീലങ്കയെ 55 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 108 ല്‍ അവസാനിച്ചു.

12:22 (IST) 16 Oct 2022
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.

ഒക്ടോബർ പതിനെട്ടോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ ഇരുപതോടെവടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതിനാലാണ് കേരളത്തില്‍ ശക്തമായ മഴ.

11:32 (IST) 16 Oct 2022
ദയാബായിയുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ചര്‍ച്ചക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തി

എന്‍ഡൊസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 15-ാം ദിവസത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നടപടി. ദയബായിയുടെ നിരാഹാരത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

സമരസമിതിയുമായി ചര്‍ച്ച നടത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സമരസമിതിയുമായുള്ള മന്ത്രിമാരുടെ ചര്‍ച്ച. എൻഡോസ‌ൾഫാൻ ഇരകള്‍ക്ക് പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.

Web Title: Top news live updates 16 october 2022