Top News Highlights: ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. 2019 ജൂലൈയിലാണ് ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്. അന്ന് മുതൽ വിവിധ വിഷയങ്ങളിൽ പലതവണ മമതാ ബാനർജി സർക്കാരുമായി തർക്കത്തിൽ വന്നിട്ടുണ്ട്.
മങ്കിപോക്സ്: കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി
മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലത്തും സംഘം സന്ദർശനം നടത്തും. അതിനിടെ, മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കി.
ടിപി വധക്കേസ് സിപിഎം അട്ടിമറിച്ചു: ചെന്നിത്തല
ടിപി വധക്കേസ് സിപിഎമ്മും ബിജെപിയും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഎം ബന്ധമാണ്. ഉമ്മൻചാണ്ടി സർക്കാർ, ടിപി വധക്കേസിൽ, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണെന്നും ചെന്നിത്തല പറഞ്ഞു. ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന് പക തീരുന്നില്ലെന്നും മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായ കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ‘അസംഘടിതര്‍’ എന്ന ചിത്രം മേളയില്‍നിന്നു ബോധപൂര്‍വം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വൈകിട്ടോടെ ചലച്ചിത്ര മേള ഉദ്ഘാടന വേദിയിലെത്തിയ കുഞ്ഞില പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞില കെ കെ രമ എം എല്‍ എയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ വായിക്കാം.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. 2019 ജൂലൈയിലാണ് ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്. അന്ന് മുതൽ വിവിധ വിഷയങ്ങളിൽ പലതവണ മമതാ ബാനർജി സർക്കാരുമായി തർക്കത്തിൽ വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലായി മഴക്കെടുതിയിൽ നാല് പേർ മരിച്ചു.
കോഴിക്കോട്ട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദും (13) എടച്ചേരി ആലിശേരി സ്വദേശി അഭിലാഷും (40) കുളത്തിൽ വീണാണ് മരിച്ചത്. മദ്രസ കഴിഞ്ഞു സൈക്കിളിൽ വരുകയായിരുന്നു മിർഷാദ് കുളത്തിലേക്ക് വീഴുകയായിരുന്നു. പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷിന് ജീവൻ നഷ്ടമായത്. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബുവാണ് മരിച്ചത്. കാസർഗോഡ് ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് ഷോൺ ആറോൺ ക്രാസ്റ്റ(13) എന്ന വിദ്യാർത്ഥി മരിച്ചു. കൂടുതൽ വായിക്കാം.
പോക്സോ കേസിലെ ഇരയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിനു ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
ആറ് മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാനാണ് അനുമതി. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലന്നിരിക്കെ സവിശേഷ അധികാരം വിനിയോഗിച്ചാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ വായിക്കാം.
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴക്കും സാധ്യതയുണ്ട് കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് മഴക്കെടുതിയില്‍ രണ്ടുമരണം. കൊളത്തറയിലും എടച്ചേരിയിലുമായി പതിമൂന്ന്കാരൻ ഉൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. അറയ്ക്കല്‍ പാടത്ത് മുഹമ്മദ് മിര്‍ഷാദ് (13) കുളത്തിൽ വീണാണ് മരിച്ചത്. മദ്രസ വിട്ടുപോകുമ്പോള്‍ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരിയില്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ച മറ്റൊരാൾ. പായൽ നിറഞ്ഞ കുളത്തിൽ വീണാണ് മരണം.
കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാനായാണ് ഷട്ടറുകൾ മുപ്പത് സെന്റിമീറ്റർ വീതം തുറന്നത്. ഡാം തുറന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ശ്രീലങ്കയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഗോട്ടബ രാജപക്സ. തന്റെ രാജിക്കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോട്ടബയയുടെ രാജിക്കത്ത് ഇന്നു ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വായിക്കുകയായിരുന്നു. കൂടുതൽ വായിക്കാം.
സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കിപോക്സ് അല്ലെന്ന് ഉറപ്പ് വരുത്തും. മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കും. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
വടക്ക് കിഴക്കൻ അറബികടലിലെ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി( ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിൽ ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്ത് മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നുണ്ട്.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത.
ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തിയും നിലനിൽക്കുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം.മണി. 'അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്' എന്നായിരുന്നു മണിയുടെ പരാമര്‍ശം. 'അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്,'' മണി പറഞ്ഞു. Read More
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021 ലെ ജെ.സി ഡാനിയൽ പുരസ്കാരത്തിന് സംവിധായകൻ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുര സ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ്.
അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചുമത്തിയ കുറ്റങ്ങൾ നിഷേധിച്ച് കോൺഗ്രസ്. “എസ്ഐടി അതിന്റെ പൊളിറ്റിക്കൽ മാസ്റ്ററുടെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുകയാണ്. യജമാനൻ പറഞ്ഞിടത്തെല്ലാം ഇരിക്കും,” കോൺഗ്രസ് പരിഹസിച്ചു. Read More
മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലത്തും സംഘം സന്ദർശനം നടത്തും.
സുപ്രീം കോടതി ചുമത്തിയ അഞ്ചു ലക്ഷം രൂപ നൽകില്ലെന്ന് ആക്ടിവിസ്റ്റ് ഹിമാൻഷു കുമാർ. 2009-ൽ ദന്തേവാഡയിലെ ആന്റി മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ സുരക്ഷാ സേനയുടെ നിയമവിരുദ്ധ പീഡനങ്ങളും കൊലപാതകങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാൻഷു സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. Read More
സി.പി.ഐ. നേതാവ് ആനി രാജയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. 'അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്' എന്നായിരുന്നു മണിയുടെ പരാമർശം. ''അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്,'' മണി പറഞ്ഞു.
നാലു പുതിയ ലേബർ കോഡുകളിൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ വേതനം, സാമൂഹ്യ സുരക്ഷ എന്നീ രണ്ടു കോഡുകൾ തൊഴിലുടമകളിലും വ്യവസായികളിലും ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ ഇവ പുനരവലോകനം ചെയ്യാൻ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നതായി ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം. Read More
ടിപി വധക്കേസ് സിപിഎമ്മും ബിജെപിയും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഎം ബന്ധമാണ്. ഉമ്മൻചാണ്ടി സർക്കാർ, ടിപി വധക്കേസിൽ, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കി. അതേസമയം, രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. Read More
മങ്കി പോക്സ് ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിൽ ജാഗ്രത. 65 ലേറെ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം കേരളത്തിലുമെത്തിയതോടെ വിമാനത്താവളങ്ങളിൽ അതി ജാഗ്രത പ്രഖ്യാപിച്ചു. രോഗലക്ഷണങ്ങളുള്ള രാജ്യാന്തര യാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.