scorecardresearch

Top News Highlights: കൊച്ചിയിലെ ഫ്ലാറ്റില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍

Top News Live Updates: മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയാണ് മരിച്ചത്

Top News Highlights: കൊച്ചിയിലെ ഫ്ലാറ്റില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍
പ്രതീകാത്മക ചിത്രം

Top News Highlights: കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയാണ് മരിച്ചത്. ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സജീവ് ഉള്‍പ്പടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പൊലീസെത്തി പരിശോധന നടത്തി.

കിഫ്‌ബി: ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

മസാല ബോണ്ട് വിൽപ്പനയിൽ കിഫ്ബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെൻറ് അയച്ച സമൻസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിഫ്ബി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി.അരുൺ പരിഗണിച്ചത്. കേസ് തീരുന്നതുവരെ വരാൻ സാധിക്കില്ലന്ന് അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് ഇ.ഡി വാക്കാൽ അറിയിച്ചു.

കിഫ്ബി വിദേശനാണ്യ വിനിമയ ച്ചട്ടം ലംഘിച്ചതായി സംശയമുണ്ടെന്ന് ഇ.ഡി പരാമർശിച്ചു. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡി സാവകാശം തേടി. വിദേശനാണ്യ വിനിമയലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്ക് ആണന്ന് കിഫ്ബി വാദത്തിനിടെ അറിയിച്ചു. ഫണ്ട് വരുന്നതിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് പറയാൻ ആവില്ല. വിനിയോഗത്തിൽ മാത്രമേ നിയമലംലനം ആരോപിക്കാനാവൂ. നല്ല ഉദ്ദേശത്തിൽ അല്ല ഇ.ഡി സമൻസ് അയച്ചിരുന്നതെന്നും അനാവശ്യമായി പ്രവർത്തനങ്ങൾ ഇ.ഡി തടസപ്പെടുത്തുകയാണെന്നും കിഫ്ബി ആരോപിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Live Updates
21:54 (IST) 16 Aug 2022
ഷാജഹാന്‍ വധക്കേസ്: എട്ട് പ്രതികളേയും പിടികൂടി

പാലാക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളെക്കൂടി പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് നാളെ രാവിലെ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളേയും പിടികൂടി. നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

21:52 (IST) 16 Aug 2022
ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്തിന് സമര്‍പ്പിച്ചു

ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഹൗറയിലെ നസീർഗംഗിൽ പുതുതായി നിർമ്മിച്ച അത്യാധുനിക കപ്പൽ നിർമ്മാണ ശാല രാജ്യത്തിന് സമർപ്പിച്ചു. രൂപ. 180 കോടി രൂപയുടെ പദ്ധതിയാണിത്.

20:35 (IST) 16 Aug 2022
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയാണ് മരിച്ചത്. ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സജീവ് ഉള്‍പ്പടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പൊലീസെത്തി പരിശോധന നടത്തി.

20:14 (IST) 16 Aug 2022
‘ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല’; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമദ് ഖാന്‍

കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണ്. തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

https://malayalam.indianexpress.com/kerala-news/kerala-governor-stand-off-with-pinarayi-government-vc-appointments-bill-685567/

19:10 (IST) 16 Aug 2022
സോളാര്‍ പീഡനക്കേസ്: കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സോളാര്‍ പീഡനക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍.

2012 മേയില്‍ അന്നത്തെ മന്ത്രി എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ കെ സി വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണു പരാതി. ടൂറിസം പദ്ധതിക്കു സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയ തന്നെ, അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണു പരാതി.

17:30 (IST) 16 Aug 2022
എഴുത്തുകാരന്‍ നാരായന്‍ അന്തരിച്ചു

നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ (82) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു.

17:05 (IST) 16 Aug 2022
പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

തൃശൂരില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നു കേസ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമാസം മുന്‍പ് നടന്ന സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെയാണു കേസെടുത്തത്.

https://malayalam.indianexpress.com/kerala-news/15-year-old-girl-gang-raped-in-thrissur-685454/

15:49 (IST) 16 Aug 2022
ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരെന്ന് സുധാകരന്‍

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി.പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രിമാറിയെന്നും ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

14:38 (IST) 16 Aug 2022
കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. സഹോദരനു പരുക്കേറ്റു. തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ആപ്പിള്‍ തോട്ടത്തില്‍ സാധാരണക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സുനില്‍ കുമാറാണു മരിച്ചത്. പരുക്കേറ്റ സഹോദരന്‍ പിന്റു കുമാറിനെ ആശുപത്രിയിലേക്കു മാറ്റി.

14:07 (IST) 16 Aug 2022
ലോകായുക്ത ബില്ല്: സര്‍ക്കാര്‍ തലത്തിലെ ഒരഴിമതിയും വെളിച്ചം കാണില്ല, ഗൂഢലക്ഷ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ഗവര്‍ണ്ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്ലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ രണ്ട് ബില്ലുകള്‍ കൊണ്ടുവരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്ത ബില്‍ പാസ്സായാല്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഒരഴിമതിയും വെളിച്ചം കാണില്ല. ഇതു തന്നെയാണു പിണറായിയുടെയും ലക്ഷ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇപ്പോള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന അഴിമതിക്കേസുകളുടെ പ്രസക്തി തന്നെയില്ലാതാകുമെന്നും ചെന്നിത്തല പറഞ്ഞു.

13:55 (IST) 16 Aug 2022
ലോകായുക്ത ബില്ലില്‍ മാറ്റം വേണമെന്ന് സിപിഐ‍

ലോകായുക്ത നിയമഭദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. ബില്ലില്‍ മാറ്റം വേണമെന്ന് സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രീയ ചര്‍ച്ച വേണമെന്ന് മന്ത്രിമാരായ കെ.രാജനും പി.പ്രസാദും മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. ചര്‍ച്ച പിന്നീടാകാമെന്നും ബില്ലില്‍ മാറ്റം വരുത്തിയാല്‍ നിയമപ്രശ്നമുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

13:02 (IST) 16 Aug 2022
വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി

7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല,കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

12:08 (IST) 16 Aug 2022
ഓക്സിജൻ ഉണ്ടായിരുന്നു, മരണം മെഡി.കോളജിലെത്തിയശേഷമെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോ​ഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

11:29 (IST) 16 Aug 2022
ഷാജഹാന്റെ കൊലപാതകം: ആയുധങ്ങൾ എത്തിച്ചത് മൂന്നാം പ്രതി നവീൻ എന്ന് മൊഴി

പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി നവീൻ ആണ് കൊലയ്ക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചത് എന്ന് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

11:29 (IST) 16 Aug 2022
കിഫ്‌ബി: ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

മസാല ബോണ്ട് വിൽപ്പനയിൽ കിഫ്ബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെൻറ് അയച്ച സമൻസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിഫ്ബി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി.അരുൺ പരിഗണിച്ചത്. കേസ് തീരുന്നതുവരെ വരാൻ സാധിക്കില്ലന്ന് അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് ഇ.ഡി വാക്കാൽ അറിയിച്ചു.

11:27 (IST) 16 Aug 2022
മദ്യം വിതരണം ചെയ്യാനും മീന്‍ വാങ്ങാനും മോൻസൺ ഡിഐജിയുടെ വാഹനം ഉപയോഗിച്ചു; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ യാത്രകള്‍ക്കായി മോന്‍സണ്‍ ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. Read More

09:48 (IST) 16 Aug 2022
‘എന്റെ അനന്തരവൻ മരിച്ചു, അവന്റെ ജാതി കാരണം…ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്’

പാതയോരത്തെ ചായക്കടകൾക്ക് പുറത്ത് ത്രിവർണ പതാകകൾ പാറിക്കളിക്കുന്നു, ഓഗസ്റ്റ് 15 ലെ സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങുന്നു, എന്നാൽ ദേവാറാം മേഘ്‌വാളിന്റെ വീട്ടിൽനിന്ന് സ്ത്രീകളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു. ഓഗസ്റ്റ് 13 ന് അഹമ്മദാബാദ് ആശുപത്രിയിൽവച്ചു മരിച്ച മകൻ ഇന്ദ്രന്റെ അന്ത്യകർമങ്ങൾ ദേവറാം നടത്തിയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. Read More

09:04 (IST) 16 Aug 2022
തീരദേശത്തെ പ്രശ്നം; സമരം കടുപ്പിക്കാൻ മത്സ്യത്തൊഴിലാളികൾ

തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വികസനം എന്ന  ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ‌തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങി

09:03 (IST) 16 Aug 2022
കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.

09:02 (IST) 16 Aug 2022
ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന

പാലക്കാട് കുന്നംകാട് സിപിഎം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.

Web Title: Top news live updates 16 august 2022 kerala news