scorecardresearch
Latest News

Top News Highlights: തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു

Top News Highlights: കല്ലറ കുറ്റിമൂട് സ്വദേശിയായ അഭയയെയാണ് തെരുവുനായ കടിച്ചത്

Top News Highlights: തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു

Top News Highlights: തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ തെരുവുനായ ആക്രമണം. കല്ലറ കുറ്റിമൂട് സ്വദേശിയായ അഭയയെയാണ് തെരുവുനായ കടിച്ചത്. മുറിയില്‍ കിടിന്ന് ഉറങ്ങുകയായിരുന്ന അഭയയുടെ കയ്യിലാണ് കടിയേറ്റത്. പരിക്കേറ്റ അഭയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി

തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പേവിഷ പ്രതിരോധ കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും. കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്.

Live Updates
21:24 (IST) 15 Sep 2022
തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ തെരുവുനായ ആക്രമണം. കല്ലറ കുറ്റിമൂട് സ്വദേശിയായ അഭയയെയാണ് തെരുവുനായ കടിച്ചത്. മുറിയില്‍ കിടിന്ന് ഉറങ്ങുകയായിരുന്ന അഭയയുടെ കയ്യിലാണ് കടിയേറ്റത്. പരിക്കേറ്റ അഭയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

20:39 (IST) 15 Sep 2022
ഭാരത് ജോഡോ യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് സിപിഎമ്മല്ല കോണ്‍ഗ്രസാണെന്ന് സതീശന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഈ യാത്ര ഐതിഹാസിക വിജയമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സി.പി.എം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സി.പി.എമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്ര. ഫാസിസത്തെയും വര്‍ഗീയതയെയുമാണ് വിമര്‍ശിക്കുന്നത്. മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? പിണറായിയോ സി.പി.എമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്‌നം? സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ല.

20:01 (IST) 15 Sep 2022
ഇതിഹാസം കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത വാരം ലണ്ടണില്‍ നടക്കുന്ന ലേവര്‍ കപ്പായിരിക്കും താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ്.

നാല്‍പ്പത്തിയൊന്നുകാരനായ ഫെഡറര്‍ 2021 വിംബിള്‍ഡണ് ശേഷം ടെന്നിസ് കോര്‍ട്ടിലെത്തിയിട്ടില്ല. കാല്‍മുട്ടിന് വീണ്ടും പരിക്കേറ്റതോടെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കരിയറില്‍ മൂന്നാമത്തെ തവണയൊണ് കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യുന്നത്.

18:46 (IST) 15 Sep 2022
തെരുവുനായ: സംസ്ഥാനത്ത് 660 ഹോട്ട്സ്പോട്ടുകള്‍

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ 660 ഹോട്ട്സ്പോട്ടുകള്‍ ഉള്ളതായി സര്‍ക്കാര്‍. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാനായി നാലുലക്ഷം ഡോസ് എത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു

17:48 (IST) 15 Sep 2022
ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16:37 (IST) 15 Sep 2022
റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി കുന്നത്തുകര സ്വദേശി കു‍ഞ്ഞുമുഹമ്മദാണ് മരിച്ചത്. 74 വയസായിരുന്നു. ഓഗസ്റ്റ് 20 നാണ് സ്കൂട്ടര്‍ മറിഞ്ഞ് കു‍ഞ്ഞുമുഹമ്മദിന് പരുക്കേറ്റത്.

15:38 (IST) 15 Sep 2022
റബര്‍ സ്റ്റാമ്പ് അല്ല, സര്‍വകലാശാല വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍

കോട്ടയം: സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. റബ്ബര്‍ സ്റ്റാമ്പായി മാറാനില്ല. സര്‍വകലാശാലകളിലെ സ്വയംഭരണാവകാശം പരിപാവനമാണ്. അത് അട്ടിമറിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ല. സര്‍വകലാശാലകളെ രാഷ്ട്രീയായി കയ്യടക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി അറിയാതെ ഈ നിയമനങ്ങളൊന്നും നടക്കില്ലെന്നും ഗവർണർ പറഞ്ഞു.

14:34 (IST) 15 Sep 2022
മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം: വി ഡി സതീശന്‍

വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

13:54 (IST) 15 Sep 2022
ശബരിമല തീർഥാടനം: കെഎസ്ആർടിസി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും

തീർഥാടകരുടെ സൗകര്യത്തിനായി കെ എസ് ആർ ടി സി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും

13:06 (IST) 15 Sep 2022
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

11:59 (IST) 15 Sep 2022
സോളാര്‍ പീഡനക്കേസ്: രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കിയെന്ന് പരാതി, ഹൈക്കോടതിവിശദീകരണം തേടി

സോളാര്‍ പീഡനക്കേസില്‍നിന്ന് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതിവിശദീകരണം തേടി. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ മാത്രമാണ് ഇതുവരെ അന്വേഷണം നടത്തിയതെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം പാരാതിയില്‍ പറയുന്ന 15 പേരെ ഒഴിവാക്കിയെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

11:58 (IST) 15 Sep 2022
വിഴിഞ്ഞം തുറമുഖം: സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടി. ഇതേ തുടർന്നാണ് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ മാറ്റിയത്. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് അദാനിയുടെ ഹർജിയിലെ ആവശ്യം. വിഴിഞ്ഞം സമരത്തെ തുടർന്ന് തുറമുഖ നിർമ്മാണം നിലച്ചെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.

11:26 (IST) 15 Sep 2022
പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം. കെണി വച്ച നാട്ടുകാരൻ ദേവസഹായം  കസബ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

10:14 (IST) 15 Sep 2022
അറ്റകുറ്റപ്പണി കഴിഞ്ഞ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്

അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക് . ഇന്ന് രാവിലെ ആണ് ജോലിക്ക് പോകവേ യുവാവ് കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത് .

10:13 (IST) 15 Sep 2022
തൃശ്ശൂർ പാലപ്പിള്ളിയിൽ ആനകളെ തുരത്തുന്നതിനിടെ പരുക്കേറ്റ ആ‍ർആർടി അംഗം മരിച്ചു

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈൻ ആണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ പരുക്കേറ്റ ഹുസൈൻ ചികിത്സയിൽ ആയിരുന്നു.

10:12 (IST) 15 Sep 2022
കാപിക്കോ റിസോർട്ട് ഇന്ന് പൊളിച്ചു തുടങ്ങും

തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴ പാണാവളളി നെടിയൻതുരുത്തിലെ കാപിക്കോ റിസോർട്ട് ഇന്ന് പൊളിച്ചു തുടങ്ങും. ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജയാവും പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുക. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

Web Title: Top news live updates 15 september 2022