scorecardresearch

Top News Highlights: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20-ന്

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കോടതിയെ സമീപിച്ചത്

Top News Highlights: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20-ന്

Top News Highlights: യുവതിയുടെ പീഡനപരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20 ന്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

കെഎസ്ആർടിസി ബസുകളിൽ പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കും. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Live Updates
20:52 (IST) 15 Oct 2022
അസാധാരണ നടപടിയുമായി ഗവര്‍ണര്‍; കേരള സര്‍കലാശാല സെനറ്റിലെ 15 പ്രതിനിധികളെ പിന്‍വലിച്ചു

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നപടി. സെനറ്റിലെ 15 അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചു. ചാന്‍സലറെന്ന നിലയില്‍ അദ്ദേഹം നോമിനേറ്റ് ചെയ്തവരെയാണു പിന്‍വലിച്ചത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവരെയാണു ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.

20:02 (IST) 15 Oct 2022
പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20-ന്

യുവതിയുടെ പീഡനപരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20 ന്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

19:29 (IST) 15 Oct 2022
ന്യൂനമര്‍ദം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒന്‍പത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

https://malayalam.indianexpress.com/kerala-news/kerala-weather-rain-updates-october-15-708338/

18:42 (IST) 15 Oct 2022
ഹര്‍ത്താല്‍ അക്രമം: ഇതുവരെ 361 കേസുകള്‍; ഇന്ന് അറസ്റ്റിലായത് 19 പേര്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 19 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2693 ആയി. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

17:36 (IST) 15 Oct 2022
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ അയൽരാജ്യങ്ങൾക്കു പിന്നിൽ; 107-ാമത്

ആഗോള പട്ടിണി സൂചികയില്‍ 107-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് ഇന്ത്യ. അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (81), പാകിസ്ഥാന്‍ (99), ശ്രീലങ്ക (64), ബംഗ്ലാദേശ് (84) എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി.

16:23 (IST) 15 Oct 2022
കൂടുതല്‍ മൃതദേഹങ്ങളുണ്ടോ? ഇലന്തൂരില്‍ പൊലീസ് പരിശോധന തുടങ്ങി; പ്രതികളെ സ്ഥലത്തെത്തിച്ചു

നരബലിയെന്നു കരുതുന്ന ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍ പൊലീസ് പരിശോധന നടത്തുന്നു. കൂടുതല്‍ കൊലപാതകം നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണു പരിശോധന.

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണു ഇരട്ടക്കൊലാപാതകം നടന്ന വീട്ടിലും പറമ്പിലും പരിശോധന നടക്കുന്നത്. മായ, മര്‍ഫി നായ്ക്കളെ ഇതിനായി എത്തിച്ചിട്ടുണ്ട്.

https://malayalam.indianexpress.com/kerala-news/elanthoor-twin-murder-case-police-search-for-evidence-updates-708251/

16:12 (IST) 15 Oct 2022
ട്വന്റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിലെ എക്സ് ഫാക്ടര്‍ ആരായിരിക്കും? രോഹിത് പറയുന്നു

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ എക്സ് ഫാക്ടര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിതത് ഇക്കാര്യം സൂചിപ്പിച്ചത്. അത് മറ്റാരുമല്ല നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫോമിലുള്ള സൂര്യകുമാര്‍ യാദവാണ്.

“സൂര്യ മികച്ച ഫോമിലാണ്. ഇതേ രീതിയില്‍ തുടര്‍ന്നും ബാറ്റ് ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അവന്‍ നല്ല ആത്മവിശ്വാസത്തിലുമാണ്. ഭയമില്ലാതെയാണ് സൂര്യയുടെകളി. കഴിവുകള്‍ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ടീമിന്റെ എക്സ് ഫാക്ടര്‍ സൂര്യയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,” രോഹിത് പറഞ്ഞു.

13:44 (IST) 15 Oct 2022
കോവിഡ് പർച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് കെ കെ ശൈലജ

കോവിഡ് പർച്ചേസിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. 

13:23 (IST) 15 Oct 2022
കെഎസ്ആർടിസി ബസുകളിൽ പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കും. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

12:59 (IST) 15 Oct 2022
എകെജി സെന്റർ ആക്രമണ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ കൂടി പ്രതിചേർത്തു

എകെജി സെന്റർ ആക്രമണ കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക ടി.നവ്യ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവരും ഒളിവിലാണ്.

12:23 (IST) 15 Oct 2022
കോഴിക്കോടും കണ്ണൂരും കൊച്ചിയിലും ലഹരിമരുന്ന് വേട്ട

കണ്ണൂരിലും കോഴിക്കോടും ലഹരി മരുന്ന് വേട്ട. കണ്ണൂർ പനയത്താം പറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടിൽ അഷ്റഫ് പിടിയിലായി. ചാലോട്, മട്ടന്നൂർ ഭാഗങ്ങളിൽ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

11:47 (IST) 15 Oct 2022
പാലക്കാട് 3 കെഎസ്ആർടിസി ഉൾപ്പെടെ 13 ബസുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി

പാലക്കാട്‌ ജില്ലയിൽ ബസ്സുകളുടെ പരിശോധന തുടർന്ന് ആർടിഒ. ജില്ലയിൽ 13 ബസ്സുകളുടെ കൂടി ഫിറ്റ്നസ്  റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ റദ്ദാക്കിയത് 44 ബസുകളുടെ ഫിറ്റ്നസ്. ഇവയിൽ മൂന്നു കെഎസ്ആർടിസിയും ഉൾപ്പെടുന്നു.

11:45 (IST) 15 Oct 2022
ഇലന്തൂർ നരബലി; കൂടുതൽ മരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും വിശദമായാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

11:06 (IST) 15 Oct 2022
ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനമെന്ന് കെ ടി ജലീൽ

ലോകായുക്തക്ക് നടപടി ക്രമങ്ങളിൽ വിവേചനമെന്ന് സൂചിപ്പിച്ച് കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെകെ ഷൈലജക്ക് എതിരായ ലോകയുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്‌.  ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും  ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Web Title: Top news live updates 15 october 2022