Top News Highlights: വടകര എംഎല്‍എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് എം എം മണി എംഎല്‍എ. “മഹതി നല്ല ഒന്നാന്തരം ഭാഷയാണ്. നിയമസഭയില്‍ വന്നാല്‍ ഇനിയും വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ നടക്കുന്നത് രമയെ മുന്‍നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ്. സീറ്റ് ജനതാദളിന് കൊടുത്തതുകൊണ്ട് മാത്രമാണ് രമ വടകരയില്‍ വിജയിച്ചത്,” മണി തൊടുപുഴയില്‍ പറഞ്ഞു.
ശ്രീലങ്കലയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സയുടെ രാജി സ്പീക്കർ അംഗീകരിച്ച് മണിക്കൂറുകൾക്കകമാണ് ഇത്. നേരത്തെ ഗോട്ടബയ രാജപക്‌സയുടെ രാജി സ്വീകരിച്ചതായി സ്പീക്കർ അറിയിച്ചിരുന്നു. ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും സ്പീക്കർ മഹിന്ദ യാപ അബേവർധനയെ ഉദ്ധരിച്ച് ഡെയ്‌ലി മിറർ ലങ്ക റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർ മാസങ്ങളായി ആവശ്യപ്പെട്ടിരുന്ന രാജി ഇന്നലെ പ്രസിഡന്റ് രാജപക്‌സ ഇമെയിൽ മുഖേന സ്പീക്കർക്ക് കൈമാറിയതോടെ പ്രതിഷേധക്കാർ ശ്രീലങ്കയിലെ സർക്കാർ കെട്ടിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയിരുന്നു. ഭാര്യയോടൊപ്പം രാജ്യം വിട്ട് ആദ്യം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും രക്ഷപ്പെട്ടശേഷമായിരുന്നു പ്രസിഡന്റിന്റെ രാജി.
വടകര എംഎല്‍എ കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ തന്നെ വിമര്‍ശിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എം എം മണി. സുധാകരന്‍ തറ ഗുണ്ടയാണെന്നും നാലാം തരക്കാരനാണെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. എം എം മണിയെ അറുവഷളനായ മൂന്നാംകിട രാഷ്ട്രീക്കാരനെന്നായിരുന്നു സുധാകരന്‍ വിശേഷിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സയും ജൂലൈ 28 വരെ അനുമതിയില്ലാതെ രാജ്യം വിടുന്നതു തടഞ്ഞ് ശ്രീലങ്കന്‍ സുപ്രീം കോടതി. 28 വരെയാണു വിലക്കെന്നു അഴിമതി വിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്ക അറിയിച്ചു.
കെ കെ രമ എംഎല്‍എയ്‌ക്കെതിരേ മുന്‍ മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വടകര എംഎല്‍എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് എം എം മണി എംഎല്‍എ. “മഹതി നല്ല ഒന്നാന്തരം ഭാഷയാണ്. നിയമസഭയില്‍ വന്നാല്‍ ഇനിയും വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ നടക്കുന്നത് രമയെ മുന്‍നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ്. സീറ്റ് ജനതാദളിന് കൊടുത്തതുകൊണ്ട് മാത്രമാണ് രമ വടകരയില്‍ വിജയിച്ചത്,” മണി തൊടുപുഴയില്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.
വടകര എംഎൽഎ കെ കെ രമക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് നിയമസഭയ്ക്ക് ഉള്ളിൽ നടന്നതാണ്, അതവിടെ തീര്‍ക്കാം. അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ സഭയെ അറിയിച്ചത്. മണി പറഞ്ഞത് സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാനാണ്, കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗിയുമായി ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്.
രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുമെന്നും ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറായിട്ടുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാർഡിൻ്റെ ക്ലോൺഡ് കോപ്പിയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയില്‍ പറഞ്ഞു.
ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി സ്പീക്കർ അംഗീകരിച്ച് മണിക്കൂറുകൾക്കകം ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയാണ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 30 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളയിൽ ഹാർബറിൽ കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തുടർന്നുണ്ടായ തിരമാലയിലും നാല് ബോട്ടുകൾ തകർന്നു. ശക്തമായ കാറ്റിൽ കൂട്ടിയിടിച്ചാണ് ബോട്ടുകൾക്ക് സാരമായ കേടുപാടുണ്ടായത്. ബോട്ടുകളുടെ മേൽക്കൂര പറന്നു പോയി. എന്നാൽ ആർക്കും പരുക്കില്ല.
ഇന്ന് രാവിലെ പത്തരയോടെയാണ് കാറ്റ് വീശിയത്. ഏതാനും നിമിഷങ്ങൾ മാത്രമാണ് കാറ്റ് നീണ്ടു നിന്നത്. കടലിൽ വട്ടം കറങ്ങി നിന്ന ചുഴലിക്കാറ്റ് കരയിൽ കയറി അവസാനിച്ചു. ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾക്കാണ് കേടുപാട് സംഭവിച്ചത്. ബോട്ടിൽ ആരും ഉണ്ടാവാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടുതൽ വായിക്കാം.
പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ ധർണകളോ സത്യാഗ്രഹമോ മതപരമായ ചടങ്ങുകളോ നടത്തുന്നതിന് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
“പ്രകടനത്തിനോ ധർണയ്‌ക്കോ സമരത്തിനോ സത്യാഗ്രഹത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകൾക്കോ അംഗങ്ങൾക്ക് പാർലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കാൻ കഴിയില്ല,” ഉത്തരവിൽ പറയുന്നു. കൂടുതൽ വായിക്കാം.
മധ്യവർത്തി സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് മലയാളിക്ക് പ്രതാപ് പോത്തനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ചാമരം, തകര, നവംബറിന്റെ നഷ്ടം തുടങ്ങി മലയാളി എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചിരസ്‌മരണീയമാണ്.
പ്രതാപ് പോത്തന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ നേതാക്കൾ. മണിയുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും ആനി രാജ പ്രതികരിച്ചു. ഒഴിവാക്കേണ്ട പദപ്രയോഗമാണെന്നായിരുന്നു ബിനോയ് വിശ്വം എംപിയുടെ പ്രതികരണം. എന്നാൽ സിപിഎമ്മിൽ നിന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അടക്കമുള്ളവർ എം എം മണിക്ക് പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി സ്വീകരിച്ചതായി സ്പീക്കർ വെള്ളിയാഴ്ച അറിയിച്ചു. ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും സ്പീക്കർ മഹിന്ദ യാപ അബേവർധനയെ ഉദ്ധരിച്ച് ഡെയ്‌ലി മിറർ ലങ്ക റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർ മാസങ്ങളായി ആവശ്യപ്പെട്ടിരുന്ന രാജി ഇന്നലെ പ്രസിഡന്റ് രാജപക്‌സെ ഇമെയിൽ മുഖേന സ്പീക്കർക്ക് കൈമാറിയതോടെ പ്രതിഷേധക്കാർ ശ്രീലങ്കയിലെ സർക്കാർ കെട്ടിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയിരുന്നു.ഭാര്യയോടൊപ്പം രാജ്യം വിട്ട് ആദ്യം മാലിദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും രക്ഷപ്പെട്ടതിന് ശേഷമായിരുന്നു പ്രസിഡന്റിന്റെ രാജി.
നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.
തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്.
വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.
തന്‍റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്. കൂടുതൽ വായിക്കാം.
സൗദി അറേബ്യയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് എത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കെ കെ രമ എംഎൽഎക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയിൽ സഭയിൽ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരമാർശം പിൻവലിച്ച് മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ടിപിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് സതീശൻ പറഞ്ഞു. ടിപിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചുവെന്നും സതീശൻ ആരോപിച്ചു.
അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും വധത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് എം എം മണി പറഞ്ഞതെന്ന് പി രാജീവ് ന്യായീകരിച്ചു. എം എം മണിയുടെ പരമാര്‍ശം അണ്‍പാര്‍ലമെന്ററി ആണെങ്കിൽ രേഖകളിൽ നിന്ന് നീക്കാം. അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിയുകയായിരുന്നു.
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടുതൽ വായിക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഉണ്ടായ ശക്തമായ കാറ്റിൽ മരണങ്ങൾ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാവൂരില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍ച്ചു. കൂടുതൽ വായിക്കാം.
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഹർജിയിൽ സർക്കാരും നിലപാടറിയിക്കും. നിലവിൽ കേസിൽ റിമാൻഡിലാണ് ശ്രീജിത്ത് രവി.
വളപട്ടണം ഐഎസ് കേസിൽ പ്രതികളുടെ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് വിധി പറയുക. കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതിഅബ്ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉച്ച കഴിഞ്ഞു മൂന്ന് മണിക്കാണ് വിധി.
മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യമെന്ന് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ചെക് റിപ്പബ്ളിക് സ്വദേശിയായ ഇവാനയുമായി 1977ലാണ് ട്രംപ് വിവാഹിതനായത്. 1992ല്‍ ഇരുവരും ബന്ധം പിരിഞ്ഞു.