Top News Highlights: തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി സവര്‍ക്കറെ അനുസ്മരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യ സമരകാലത്ത് സംഘപരിവാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണവര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ജില്ലാ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ വര്‍ഗീയ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടുന്നു. ഏതൊരു വിഷയത്തേയും വര്‍ഗീയമായി സമീപിക്കുന്ന പ്രവണതയും രാജ്യത്ത് ശക്തിപ്പെട്ട് വരുന്നു. ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനാണ് വര്‍ഗീയതയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിടുന്നത്. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം രാജ്യത്തെ നശിപ്പിക്കുമെന്നും ഇതില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ്: ഇടതു മുന്നണി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് കാനം
ലോകായുക്ത ഓര്‍ഡിനന്‍സ് വിഷം ഇടതു മുന്നണി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രസ്തുത വിഷയത്തില്‍ എല്ലാവരും ചേര്‍ന്ന് യോജിച്ച പരിഹാരത്തിലെത്തും. ചര്‍ച്ച ചെയത് ധാരണയിലെത്തുമെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.ലോകായുക്ത വിഷയത്തില്‍ ആദ്യം തന്നെ സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്. അതേസമയം, പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണത്തെയും കാനം വിമര്‍ശിച്ചു. ഒരു സംഭവം ഉണ്ടായാല്‍ ആദ്യ തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു കാനം അഭിപ്രായപ്പെട്ടത്.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകനും സംഘട്ടന സംവിധായകനും നടനുമായ കനല് കണ്ണന് അറസ്റ്റില്‍. പുതുച്ചേരിയില്‍നിന്നു സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്തത്. കണ്ണനെ 26 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം, കണ്ണനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദു മുന്നണി അറിയിച്ചു.
തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി സവര്‍ക്കറെ അനുസ്മരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യ സമരകാലത്ത് സംഘപരിവാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണവര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ജില്ലാ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട് : പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
”പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.”-മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മുട്ടത്തറയിലെ മാലിന്യ പ്ലാന്റിലെ കിണറ്റിൽ വെട്ടിമാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ കണ്ടെത്തി. ആശുപത്രിമാലിന്യം എത്തുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ അരുമ്പാക്കത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേരെ ഗ്രേറ്റര്‍ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. 8.5 കോടി രൂപ വിലമതിക്കുന്ന 18 കിലോഗ്രാം സ്വര്‍ണം ഇവരില്‍നിന്നു പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാരെ സ്ട്രോങ് റൂമില്‍ കെട്ടിയിട്ട് മോഷ്ടാക്കള്‍ 15 കോടി രൂപ വിലവരുന്ന 31.7 കിലോ സ്വര്‍ണവുമായി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. സൗത്ത് മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിലേക്ക് ഒന്നിലധികം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന് ഇറാന്. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്മാന് റുഷ്ദി ജനരോഷം സ്വയം വിളിച്ചുവരുത്തുകായിരുന്നുവെന്നു കനാനി പറഞ്ഞു.
കൊച്ചിയില്‍ വീടിന് തീപിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയില്‍ പാളത്തിന് സമീപം താമസിക്കുന്ന പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു.
പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്ന് സുധാകരന് ചോദിച്ചു. അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടു നില്‍ക്കുകയാണെന്നും സുധാകരന് പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട് ആണ് റിപ്പോർട്ട് തേടിയത്. അതിനിടെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി.
ലോകായുക്ത ഓര്‍ഡിനന്‍സ് വിഷം ഇടതു മുന്നണി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രസ്തുത വിഷയത്തില്‍ എല്ലാവരും ചേര്‍ന്ന് യോജിച്ച പരിഹാരത്തിലെത്തും. ചര്‍ച്ച ചെയത് ധാരണയിലെത്തുമെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജാഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണോയെന്ന് ഇപ്പാള്‍ പറയാന്‍ കഴിയില്ലെന്ന് ജില്ലാ പൊലീസ് മേധാവ് ആര് വിശ്വനാഥ്. എട്ടി പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.