scorecardresearch

Top News Highlights: ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30-നകം ലൈസന്‍സ് എടുക്കണം : രേണു രാജ്

എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു

എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു

author-image
WebDesk
New Update
Top News Highlights: ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30-നകം ലൈസന്‍സ് എടുക്കണം : രേണു രാജ്

Top News Highlights: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാനും ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനു സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ജില്ലയില്‍ എബിസി പദ്ധതിക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. തെരുവുനായകള്‍ക്ക് 100% വാക്സിനും, ബൂസ്റ്റര്‍ വാക്സിനും ഉറപ്പാക്കണം. ഒക്ടോബര്‍ 30ന് അകം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Advertisment

മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പ് ജീവനക്കാരന്‍ സുനില്‍കുമാറിനെ പിരിച്ചുവിട്ടു

അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പ് ജീവനക്കാരന്‍ സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വനംവകുപ്പില്‍ സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വാച്ചര്‍മാരുടെ എണ്ണം നാലായി. മധുവിനെ പ്രതികള്‍ മര്‍ദിച്ചുകൊണ്ടുവരുന്നത് കാണുന്നവരുടെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നയാളാണ് സുനില്‍ കുമാര്‍. നിങ്ങള്‍ അവിടെയുണ്ടല്ലോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ തനിക്കത് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു, കള്ളന്‍ എന്ന് ആക്രോശിച്ചുകൊണ്ടാണ് പിടിച്ചുകൊണ്ടുവന്നത് എന്നായിരുന്നു നേരത്തെ സുനില്‍ കുമാര്‍ നല്‍കിയ മൊഴിയിലുള്ളത്.

കായംകുളം താലൂക്ക് ആശുപത്രി ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി

Advertisment

കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപി. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് സാജിദ്, വിനോദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.കായംകുളം ഏരിയ കമ്മിറ്റിയുടെ യോഗത്തിലാണ് നടപടി സംബന്ധിച്ച് തീരുമാനമായത്. ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ നിരവധി ഉപകരണങ്ങളും തകര്‍ന്നിരുന്നു. അരുണ്‍ അന്തപ്പന്‍, സുധീര്‍, സാജിദ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീടിത് ആശുപത്രിയുടെ അകത്തേക്കും വ്യാപിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാളെ പിന്തുടര്‍ന്നെത്തിയായിരുന്നു അക്രമിസംഘം.

  • 21:45 (IST) 14 Sep 2022
    എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

    തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാനും ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

  • 21:04 (IST) 14 Sep 2022
    മധു വധക്കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവ്

    അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 29-ാം സാക്ഷിയായ സുനില്‍ കുമാറാണ് കോടതിയില്‍ കൂറുമാറിയത്. മധു വധക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇന്ന് രണ്ടുപേര്‍ കൂറുമാറി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.അതേസമയം കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തവിട്ടു. കോടതി കാണിച്ച മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരാമര്‍ശിച്ച് കോടതിയുടെ ഉത്തരവ്. എന്നാല്‍ സാക്ഷിയുടെ കണ്ണ് പ്രാഥമികമായി പരിശോധിച്ചതില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്.

  • 21:03 (IST) 14 Sep 2022
    മധു വധക്കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവ്

    അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 29-ാം സാക്ഷിയായ സുനില്‍ കുമാറാണ് കോടതിയില്‍ കൂറുമാറിയത്. മധു വധക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇന്ന് രണ്ടുപേര്‍ കൂറുമാറി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.അതേസമയം കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തവിട്ടു. കോടതി കാണിച്ച മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരാമര്‍ശിച്ച് കോടതിയുടെ ഉത്തരവ്.

    എന്നാല്‍ സാക്ഷിയുടെ കണ്ണ് പ്രാഥമികമായി പരിശോധിച്ചതില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്.

  • 20:46 (IST) 14 Sep 2022
    തെരുവുനായ ശല്യം: ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി

    തെരുവുനായ ശല്യത്തില്‍നിന്ന് പൗരന്‍മാര്‍ക്കു സംരക്ഷണം നല്‍കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നു ഹൈക്കോടതി. പ്രശ്നത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. പ്രശ്‌നപരിഹാരത്തിനു സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

  • 19:42 (IST) 14 Sep 2022
    ഓണക്കാലത്ത് പോല്‍-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേര്‍

    ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവര്‍ പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങള്‍ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയി ച്ചു.കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

  • 19:41 (IST) 14 Sep 2022
    ഓണക്കാലത്ത് പോല്‍-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേര്‍

    ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവര്‍ പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങള്‍ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

  • 19:39 (IST) 14 Sep 2022
    ഓണക്കാലത്ത് പോല്‍-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേര്‍

    ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവര്‍ പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങള്‍ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയി ച്ചു.കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

  • 18:44 (IST) 14 Sep 2022
    മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു

    അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പ് ജീവനക്കാരന്‍ സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വനംവകുപ്പില്‍ സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വാച്ചര്‍മാരുടെ എണ്ണം നാലായി.

  • 18:31 (IST) 14 Sep 2022

  • 16:54 (IST) 14 Sep 2022
    മധു വധക്കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവ്

    അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 29-ാം സാക്ഷിയായ സുനില്‍ കുമാറാണ് കോടതിയില്‍ കൂറുമാറിയത്. മധു വധക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇന്ന് രണ്ടുപേര്‍ കൂറുമാറി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.അതേസമയം കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തവിട്ടു. കോടതി കാണിച്ച മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരാമര്‍ശിച്ച് കോടതിയുടെ ഉത്തരവ്. കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.

  • 16:54 (IST) 14 Sep 2022
    മധു വധക്കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവ്

    അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 29-ാം സാക്ഷിയായ സുനില്‍ കുമാറാണ് കോടതിയില്‍ കൂറുമാറിയത്. മധു വധക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇന്ന് രണ്ടുപേര്‍ കൂറുമാറി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.അതേസമയം കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തവിട്ടു. കോടതി കാണിച്ച മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരാമര്‍ശിച്ച് കോടതിയുടെ ഉത്തരവ്. എന്നാല്‍ സാക്ഷിയുടെ കണ്ണ് പ്രാഥമികമായി പരിശോധിച്ചതില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്.

  • 16:14 (IST) 14 Sep 2022
    കെ കെ ലതികയെ മര്‍ദ്ദിച്ചെന്ന പരാതി:മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്

    കുറ്റ്യാടി എംഎല്‍എ ആയിരുന്ന കെ കെ ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്. എം എ വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

  • 16:13 (IST) 14 Sep 2022

  • 15:22 (IST) 14 Sep 2022
    എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

    മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ പുകയെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകില്‍ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

  • 14:29 (IST) 14 Sep 2022
    ഏഴ് ജില്ലകളില്‍ മഴ

    അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • 13:17 (IST) 14 Sep 2022
    നായ കുറുകെചാടി; ബൈക്ക് യാത്രികന്‍ മരിച്ചു

    തിരുവനന്തപുരത്ത് നായ കുറുകെചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എന്‍ എസ് അജിനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്.

  • 12:12 (IST) 14 Sep 2022
    നിയമസഭ കയ്യാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍; ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായില്ല

    നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയടക്കം അഞ്ച് പ്രതികള്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹാജരായി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഹാജരായില്ല. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരാകാണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു.

  • 11:45 (IST) 14 Sep 2022
    മലയാളി ബാലിക സ്കൂള്‍ ബസില്‍ മരിച്ച സംഭവം: കിന്റര്‍ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

    മലയാളി വിദ്യാര്‍ഥിനി സ്കൂള്‍ ബസിനുള്ളില്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നാല് വയസുകാരിയായ മിന്‍സ മറിയം പഠിച്ചിരുന്ന ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടന്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു.

    സ്കൂള്‍ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

  • 11:14 (IST) 14 Sep 2022
    ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

    മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പടെ ഗോവയിലെ എട്ട് എംഎല്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനവാദെ ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    ഇന്ന് രാവിലെ ചേർന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിൽ ബിജെപിയുമായി ലയിക്കാൻ തീരുമാനമായതായാണ് റിപ്പോർട്ട്. കോൺഗ്രസിന് നിലവിൽ 11 എംഎൽഎമാരാണ് സഭയിലുള്ളത്.

  • 10:43 (IST) 14 Sep 2022
    നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഇന്ന്‌ കോടതിയിൽ ഹാജരാകും

    യമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരാകാണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു.

    എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രം.

  • 09:46 (IST) 14 Sep 2022
    കായംകുളം താലൂക്ക് ആശുപത്രി ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി

    കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപി. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് സാജിദ്, വിനോദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

    കായംകുളം ഏരിയ കമ്മിറ്റിയുടെ യോഗത്തിലാണ് നടപടി സംബന്ധിച്ച് തീരുമാനമായത്. ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ നിരവധി ഉപകരണങ്ങളും തകര്‍ന്നിരുന്നു. അരുണ്‍ അന്തപ്പന്‍, സുധീര്‍, സാജിദ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Kerala Police Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: