scorecardresearch

Top News Highlights: മഹാരാഷ്ട്ര വകുപ്പ് വിഭജനം: ഷിന്‍ഡെയെ ഒതുക്കി ബി ജെ പി; ഫഡ്‌നാവിസിന് ആഭ്യന്തരവും ധനവും

ഷിന്‍ഡെയ്ക്ക് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസനത്തിനു പുറമെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പൊതുമരാമത്ത്, ഗതാഗതം ഉൾപ്പെടയുള്ള വകുപ്പുകളാണു ലഭിച്ചത്

ഷിന്‍ഡെയ്ക്ക് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസനത്തിനു പുറമെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പൊതുമരാമത്ത്, ഗതാഗതം ഉൾപ്പെടയുള്ള വകുപ്പുകളാണു ലഭിച്ചത്

author-image
WebDesk
New Update
maharshtra, maharshtra, Eknath Shinde, Devendra Fadnavis

Top News Live Highlights: മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ഒതുക്കി ബി ജെ പി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ഉള്‍പ്പെടെ ഭൂരിപക്ഷം പ്രധാന വകുപ്പുകളും തങ്ങളുടെ ഭാഗത്താക്കാന്‍ ബി ജെ പിക്കു കഴിഞ്ഞു. ഫഡ്നാവിസിന് ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ ലഭിച്ചു. അതേസമയം, ഷിന്‍ഡെയ്ക്ക് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസനത്തിനു പുറമെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പൊതുമരാമത്ത്, ഗതാഗതം, വിപണനം, സാമൂഹികനീതി, ദുരിതാശ്വാസവും പുനരധിവാസവും, ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതി, ന്യൂനപക്ഷകാര്യം എന്നിവയാണു ലഭിച്ചത്. വിമത നേതാവായ ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയില്‍നിന്ന് അകന്നതോടെയാണു ഉദ്ധവ് താക്കറെയ്ക്കു ഭരണം നഷ്ടമായതും ബി ജെ പി- വിമത ശിവസേന സഖ്യം അധികാരത്തിലെത്തിയതും. ഷിന്‍ഡെയും ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസത്തിനും 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കുശേഷവുമാണ് ഇപ്പോള്‍ വകുപ്പ് വിഭജനം നടന്നിരിക്കുന്നത്.

Advertisment

കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. "ജലീലിന്റെ കശ്മീര്‍ പരാമര്‍ശം ഞാന്‍ കണ്ടിരുന്നു. വളരെയധികം ദൗര്‍ഭാഗ്യകരമായിപ്പോയി. അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യേണ്ടതില്ല. ഇത് അതിനുള്ള സമയമല്ല," ഗവര്‍ണര്‍ വ്യക്തമാക്കി.

‘ആസാദ് കശ്മീര്‍’ വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍

കശ്മീരിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ഇന്ന് പുലര്‍ച്ചയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ജലീല്‍ മടങ്ങുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. കശ്മീർ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ ജലീൽ വരികൾ പിൻവലിച്ചിരുന്നു.” നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു,” ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

  • 21:28 (IST) 14 Aug 2022
    മഹാരാഷ്ട്ര വകുപ്പ് വിഭജനം: ഷിന്‍ഡെയെ ഒതുക്കി ബി ജെ പി; ഫഡ്‌നാവിസിന് ആഭ്യന്തരവും ധനവും

    മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ഒതുക്കി ബി ജെ പി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ഉള്‍പ്പെടെ ഭൂരിപക്ഷം പ്രധാന വകുപ്പുകളും തങ്ങളുടെ ഭാഗത്താക്കാന്‍ ബി ജെ പിക്കു കഴിഞ്ഞു. ഫഡ്നാവിസിന് ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ ലഭിച്ചു. അതേസമയം, ഷിന്‍ഡെയ്ക്ക് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസനത്തിനു പുറമെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പൊതുമരാമത്ത്, ഗതാഗതം, വിപണനം, സാമൂഹികനീതി, ദുരിതാശ്വാസവും പുനരധിവാസവും, ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതി, ന്യൂനപക്ഷകാര്യം എന്നിവയാണു ലഭിച്ചത്.

  • 20:51 (IST) 14 Aug 2022
    സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ച ജെ കെ റൗളിങ്ങിന് വധഭീഷണി

    ഹാരി പോട്ടര്‍’ എന്ന ഫാന്റസി പുസ്തക പരമ്പരയിലൂടെ പ്രശസ്തയായ എഴുത്തുകാരി ജെ കെ റൗളിങ്ങിനു വധഭീഷണി. ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച ട്വീറ്റിലാണു വധഭീഷണി ഉയര്‍ന്നത്. എഴുപത്തി അഞ്ചുകാരനായ റുഷ്ദിക്കെതിരെ നടന്ന വധശ്രമത്തില്‍ ഭയം പ്രകടിപ്പിച്ച് ജെ കെ റൗളിങ് വെള്ളിയാഴ്ചയാണു ട്വീറ്റ് ചെയ്തത്. ”ഭയപ്പെടുത്തുന്ന വാര്‍ത്ത. ഇപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുന്നു. അദ്ദേഹം സുഖമായിരിക്കട്ടെ,” എന്നായിരുന്നു ട്വീറ്റ്. ഇതിനു മറുപടിയായി ”വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്,” എന്നാണു മീര്‍ ആസിഫ് അസീസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്.

  • 20:50 (IST) 14 Aug 2022

  • 19:42 (IST) 14 Aug 2022
    'ജനാധിപത്യം ഇന്ത്യന്‍ മണ്ണില്‍ വേരൂന്നുക മാത്രമല്ല, സമ്പന്നമാക്കുകയും ചെയ്തു';സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദ്രൗപതി മുര്‍മു

    ജനാധിപത്യം ഇന്ത്യന്‍ മണ്ണില്‍ വേരൂന്നുക മാത്രമല്ല, സമ്പന്നമാക്കുകയും ചെയ്തുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്താന്‍ ഇന്ത്യ ലോകത്തെ സഹായിച്ചതായും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുര്‍മു പറഞ്ഞു.

    തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലെ ലിംഗ അസമത്വങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചു. മറ്റു സുസ്ഥിരമായ ജനാധിപത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ നീണ്ട പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. പക്ഷേ, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്താന്‍ ലോകത്തെ സഹായിച്ചതിന്റെ ബഹുമതി ഇന്ത്യയ്ക്കാണ്... നമ്മുടെ പെണ്‍മക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്നും മുര്‍മു പറഞ്ഞു.

  • 19:41 (IST) 14 Aug 2022

  • 18:43 (IST) 14 Aug 2022
    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്ക് ബേബി പൗഡര്‍ നിര്‍ത്തുന്നതിന് കാരണമെന്ത്?

    ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ജെ ആന്‍ഡ് ജെ) ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ ആഗോളതലത്തിലെ വില്‍പ്പന 2023-ല്‍ നിര്‍ത്തുമെന്ന് ഓഗസ്റ്റ് 11നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഉല്‍പ്പന്നം അണ്ഡാശയ കാന്‍സറിനു കാരണമായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സ്ത്രീകളുടെ പതിനായിരക്കണക്കിനു വ്യവഹാരങ്ങള്‍ക്കിടയിലാണു കമ്പനിയുടെ പ്രഖ്യാപനം. പൗഡറില്‍ കാന്‍സറിനു കാരണമാണുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് ആരോപണം. യു എസിലും കാനഡയിലും ഈ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന രണ്ടു വര്‍ഷം മുന്‍പ് ജെ ആന്‍ഡ് ജെ നിര്‍ത്തിയിരുന്നു. ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം:

  • 18:43 (IST) 14 Aug 2022
    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്ക് ബേബി പൗഡര്‍ നിര്‍ത്തുന്നതിന് കാരണമെന്ത്?

    ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ജെ ആന്‍ഡ് ജെ) ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ ആഗോളതലത്തിലെ വില്‍പ്പന 2023-ല്‍ നിര്‍ത്തുമെന്ന് ഓഗസ്റ്റ് 11നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഉല്‍പ്പന്നം അണ്ഡാശയ കാന്‍സറിനു കാരണമായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സ്ത്രീകളുടെ പതിനായിരക്കണക്കിനു വ്യവഹാരങ്ങള്‍ക്കിടയിലാണു കമ്പനിയുടെ പ്രഖ്യാപനം. പൗഡറില്‍ കാന്‍സറിനു കാരണമാണുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് ആരോപണം. യു എസിലും കാനഡയിലും ഈ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന രണ്ടു വര്‍ഷം മുന്‍പ് ജെ ആന്‍ഡ് ജെ നിര്‍ത്തിയിരുന്നു. ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്

  • 18:42 (IST) 14 Aug 2022
    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്ക് ബേബി പൗഡര്‍ നിര്‍ത്തുന്നതിന് കാരണമെന്ത്?

    ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ജെ ആന്‍ഡ് ജെ) ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ ആഗോളതലത്തിലെ വില്‍പ്പന 2023-ല്‍ നിര്‍ത്തുമെന്ന് ഓഗസ്റ്റ് 11നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഉല്‍പ്പന്നം അണ്ഡാശയ കാന്‍സറിനു കാരണമായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സ്ത്രീകളുടെ പതിനായിരക്കണക്കിനു വ്യവഹാരങ്ങള്‍ക്കിടയിലാണു കമ്പനിയുടെ പ്രഖ്യാപനം. പൗഡറില്‍ കാന്‍സറിനു കാരണമാണുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് ആരോപണം. യു എസിലും കാനഡയിലും ഈ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന രണ്ടു വര്‍ഷം മുന്‍പ് ജെ ആന്‍ഡ് ജെ നിര്‍ത്തിയിരുന്നു. ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം:

  • 17:47 (IST) 14 Aug 2022
    കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം: മൂന്നു പേര്‍ പിടിയില്‍

    കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പില്‍ റോഡില്‍ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  • 17:38 (IST) 14 Aug 2022
    സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ ബഹുതല സുരക്ഷ

    ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയില്‍ ത്രിവര്‍ണം ചൂടി രാജ്യം. വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ മുതല്‍ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുകയാണ്. നാളെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യും.

    ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30നു മോദിയുടെ പ്രസംഗം ആരംഭിച്ചേക്കും. പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ യൂട്യൂബ് ചാനലിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പ്രസംഗം സ്ട്രീം ചെയ്യും.

  • 14:57 (IST) 14 Aug 2022
    ‘ആസാദ് കശ്മീര്‍’ വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍

    കശ്മീരിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ഇന്ന് പുലര്‍ച്ചയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ജലീല്‍ മടങ്ങുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. കശ്മീർ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ ജലീൽ വരികൾ പിൻവലിച്ചിരുന്നു.

  • 13:52 (IST) 14 Aug 2022
    മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

    മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നു അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശേരി സ്വദേശിയായ മേരിയാണ് മരിച്ചത്. 52 വയസായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തെ തുടർന്നാണ് മേരിയെ മകൻ കിരൺ കത്തി ഉപയോഗിച്ചു കുത്തിയതെന്നാണ് വിവരം.

  • 13:34 (IST) 14 Aug 2022
    ജലീലിനെതിരെ കെ സി വേണുഗോപാല്‍

    കശ്മീരിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കശ്മീർ ഇന്ത്യയുടെ അവകാശമാണ്, ജലീലിന് എങ്ങനെയാണ് ആസാദി കശ്മീർ എന്ന് പറയാൻ കഴിയുന്നത്? മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ തള്ളി പറയുന്നില്ല? ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാന്‍, കെ സി വ്യക്തമാക്കി.

  • 12:38 (IST) 14 Aug 2022
    കേരളത്തില്‍ നിന്നുള്ള 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍

    സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് പുരസ്കാരം. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായി.

  • 10:39 (IST) 14 Aug 2022
    ശതകോടീശ്വരനായ നിക്ഷേപകന്‍; രാകേഷ് ജുൻജുൻവാല അന്തരിച്ചു

    മുംബൈ: സ്റ്റോക്ക്ബ്രോക്കറും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. രകേഷിന് പ്രമേഹവും വ്യക്കരോഗവും ഉണ്ടായിരുന്നെന്നാണ് വിവരം.

    രാവിലെ 6.45 ഓടെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാകേഷിന് ജീവന്‍ നഷ്ടമായിരുന്നെന്ന് ആശുപത്രി സിഇഒ എൻ സന്താനം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

  • 10:09 (IST) 14 Aug 2022
    ‘ആസാദ് കശ്മീര്‍’ വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍

    കശ്മീരിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ഇന്ന് പുലര്‍ച്ചയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ജലീല്‍ മടങ്ങുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. കശ്മീർ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ ജലീൽ വരികൾ പിൻവലിച്ചിരുന്നു.

  • 09:26 (IST) 14 Aug 2022
    കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

    കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വരാപ്പുഴ സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കളത്തിപ്പറമ്പ് റോഡിന് സമീപം ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment
Vd Satheeshan Kerala News Crime Pinarayi Vijayan Kt Jaleel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: