scorecardresearch

Top News Highlights:കരുവന്നൂര്‍ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം

പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദേശിച്ചു

Top News Highlights:കരുവന്നൂര്‍ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം

Top News Highlights: കരുവന്നൂര്‍ സഹകരണ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ തയ്യാറാക്കിയ 50 കോടിയുടെ പാക്കേജ് കോടതിയില്‍ സമര്‍പ്പിച്ചു. പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപക ഗ്യാരന്റി സ്‌കിം, ബാങ്കിന്റെ കരുതല്‍ നിക്ഷേപം കേരള ബാങ്ക് വായ്പ, തൃശൂര്‍ ജില്ലയിലെ പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം എന്നിവയില്‍ നിന്നുമാണ് അന്‍പത് കോടി കണ്ടെത്തുന്നത്.

മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളെ കൊന്നാല്‍ ചുമത്തുന്ന വകുപ്പായ ഐപിസി 429 പ്രകാരം വെള്ളൂര്‍ പൊലീസാണ് കേസെടുത്തത്. നായകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനും തീരുമാനമായി.

മുളക്കുളം പഞ്ചായത്തില്‍ നിരവധി പ്രദേശങ്ങളിലാണ് തെരുവുനായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കാരിക്കോട് പ്രദേശത്ത് മാത്രം ഇന്നലെ പത്തോളം നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മൃഗസംരക്ഷണ സംഘടനകളുടേ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.

Live Updates
21:26 (IST) 13 Sep 2022
ഹോട്ട് സ്പ്രിങ്‌സ് മേഖലയിലെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിങ്‌സ് മേഖലയിലെ പട്രോളിങ് പോയിന്റ് -15ല്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും. ഇന്നുച്ചയോടെ നടപടികള്‍ പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിനു രാവിലെ 8.30 നാണ് ആരംഭിച്ച സൈനിക പിന്മാറ്റം പന്ത്രണ്ടാം തിയതിയോടെ പൂര്‍ത്തിയാക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ. ഇരു സേനകളുടെയും കമാന്‍ഡര്‍ തമ്മില്‍ നടന്ന പതിനാറാം വട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണപ്രകരമാണു തീരുമാനം. എന്നാല്‍ ഒരു ദിവസം വൈകിയാണ് ആറു ദിവസം നീണ്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായത്.

20:14 (IST) 13 Sep 2022
അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി കേന്ദ്രം; 384 എണ്ണം പട്ടികയില്‍

അവശ്യമരുന്നുകളുടെ പട്ടിക (എന്‍ എല്‍ ഇ എം) കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. മുന്‍പട്ടികയിലെ 26 എണ്ണം ഒഴിവാക്കി. പകരം 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ ആകെ മരുന്നുകള്‍ 384 ആയി.പുതുക്കിയ അവശ്യമരുന്നു പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കി. ആരോഗ്യപരിരക്ഷയുടെ സമസ്ത തലങ്ങളിലും കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത എന്‍ എല്‍ ഇ എം ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.

19:20 (IST) 13 Sep 2022
തെരുവുനായ നിയന്ത്രണം: ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുമെന്ന് എം ബി രാജേഷ്

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താന്‍ നാലംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

17:53 (IST) 13 Sep 2022
ലഹരി ഉപഭോഗവും വിതരണവും തടയല്‍; വിവിധ സമിതികള്‍ രൂപീകരിക്കും

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികള്‍ ഉണ്ടാക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

16:52 (IST) 13 Sep 2022
കരുവന്നൂര്‍ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം

കരുവന്നൂര്‍ സഹകരണ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ തയ്യാറാക്കിയ 50 കോടിയുടെ പാക്കേജ് കോടതിയില്‍ സമര്‍പ്പിച്ചു. പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദേശിച്ചു.

15:43 (IST) 13 Sep 2022
സിനിമയുടെ വ്യാകരണം മാറ്റി മറിച്ച ഗോദാര്‍ദ്‌ ഇനി ഓര്‍മ്മ

ഫ്രഞ്ച് നവതരംഗസിനിമയുടെ തലതൊട്ടപ്പന്‍ എന്ന് കരുതപ്പെടുന്ന ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. അടുത്ത വൃത്തങ്ങളില്‍ നിന്നും വിവരം അറിഞ്ഞതായി ഫ്രഞ്ച് പത്രമായ ലിബറേഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 91 വയസ്സായിരുന്നു.

14:43 (IST) 13 Sep 2022
പേവിഷബാധ: വാക്സിന്‍ ഗുണനിലവാരം ഉറപ്പു വരുത്താന്‍ വിദഗ്ധ പരിശോധന

പേവിഷ വാക്സീന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി വിദഗ്ധ പരിശോധന ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ കത്ത് ലഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഇത് പരിശോധിക്കുന്നതിനായി നിർദേശം നൽകിയെന്നും കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും മന്ത്രി അറിയിച്ചു.

13:20 (IST) 13 Sep 2022
മന്ത്രിമാരുടെ വിദേശയാത്രകള്‍ വേണ്ടന്ന് വയ്ക്കാനാകില്ല: സിപിഎം സംസ്ഥാന സെക്രട്ടറി

മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു എം വി ഗോവിന്ദന്‍.

13:16 (IST) 13 Sep 2022
ലാവ്ലിന്‍ കേസ് ഇന്ന് പരിഗണിക്കില്ല

ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. നേരത്തെ 30 തവണ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിയിരുന്നു.

11:58 (IST) 13 Sep 2022
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘവും യൂറോപ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ബ്രിട്ടണ്‍, നോര്‍വെ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളായിരിക്കും സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഫിന്‍ലന്‍ഡ് യാത്രയുടെ ഭാഗമാകും.

10:59 (IST) 13 Sep 2022
മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളെ കൊന്നാല്‍ ചുമത്തുന്ന വകുപ്പായ ഐപിസി 429 പ്രകാരം വെള്ളൂര്‍ പൊലീസാണ് കേസെടുത്തത്. നായകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനും തീരുമാനമായി.

മുളക്കുളം പഞ്ചായത്തില്‍ നിരവധി പ്രദേശങ്ങളിലാണ് തെരുവുനായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കാരിക്കോട് പ്രദേശത്ത് മാത്രം ഇന്നലെ പത്തോളം നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മൃഗസംരക്ഷണ സംഘടനകളുടേ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.

Web Title: Top news live updates 13 september 2022

Best of Express