scorecardresearch
Latest News

Top News Highlights: വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കി

Top News Highlights: വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Top News Highlights: വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപ വീതമാണ് നല്‍കുക. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായവും നല്‍കും. അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കി. വെള്ള നിറം അടിക്കണമെന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലന്തൂരിലെ നരബലി: പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ പുനരന്വേഷിക്കും

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു. 2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ്. എല്ലാ കേസുകളും വീണ്ടും വിശദമായി പൊലീസ് അന്വേഷിക്കും. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ വീണ്ടും സമഗ്രമായി അന്വേഷിക്കാന്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഞ്ചുവര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍നിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളിലും വിശദമായ അന്വേഷണം തുടങ്ങി.

Live Updates
21:13 (IST) 13 Oct 2022
വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപ വീതമാണ് നല്‍കുക. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായവും നല്‍കും. അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കി. വെള്ള നിറം അടിക്കണമെന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20:42 (IST) 13 Oct 2022
എല്ലാ കാലത്തും ഭരണാധികാരിയായി തുടരാനാകില്ല: സൗരവ് ഗാംഗുലി

ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സൗരവ്‍ ഗാംഗുലി. എല്ലാ കാലത്തും ഭരണാധികാരിയായി തുടരാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാവായ റോജര്‍ ബിന്നിയായിരിക്കും ഗാംഗുലിയുടെ സ്ഥാനത്തെത്തുക എന്നാണ് സൂചനകള്‍.

“നിങ്ങള്‍ക്ക് എല്ലാ കാലത്തും കളി തുടരാനാകില്ല. എല്ലാകാലത്തും ഭരണാധികാരിയായി തുടരാനും കഴിയില്ല. എന്നാല്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളുടേയും ഭാഗമാകാന്‍ എനിക്ക് സാധിച്ചു,” ബന്ധന്‍ ബാങ്കിന്റെ പരിപാടിയില്‍ ഗാംഗുലി പറഞ്ഞു.

19:21 (IST) 13 Oct 2022
എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി

അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണു പുതിയ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. യുവതിയെ ഉടന്‍വൈദ്യപരിശോധയ്ക്കു വിധേയയാക്കും.

പെരുമ്പാവൂര്‍ എം എല്‍ എയായ എല്‍ദോസ് കുന്നപ്പള്ളി മര്‍ദിച്ചുവെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി. ഇതുപ്രകാമുള്ള വകുപ്പുകളാണു കോവളം പൊലീസ് ചുമത്തിയിരുന്നത്. യുവതി ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കേസ് പിന്നീട് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് എം എല്‍ എയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളും എൽദോസിനെതിരെ ചുമത്തിയിരിക്കുന്നത്.

18:02 (IST) 13 Oct 2022
വെബ് സീരീസുകള്‍ക്ക് എങ്ങനെ പ്രീ സ്‌ക്രീനിങ് കമ്മിറ്റി ഉണ്ടാകും? ചോദ്യവുമായി സുപ്രീം കോടതി

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്ന വെബ് സീരീസ്, സിനിമകൾ അല്ലെങ്കിൽ മറ്റ് പ്രോഗ്രാമുകൾക്കായി ഒരു പ്രീ-സ്‌ക്രീനിങ് കമ്മിറ്റി ഉണ്ടാകുന്നത് എങ്ങനെയെന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സൂപ്രീം കോടതി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്ന വെബ് സീരീസ്, സിനിമകൾ അല്ലെങ്കിൽ മറ്റ് പ്രോഗ്രാമുകൾക്കായി ഒരു പ്രീ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിർസാപൂർ സ്വദേശി സുജീത് കുമാർ സിങ് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് യു യയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്,

16:42 (IST) 13 Oct 2022
സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമര്‍ശം നീക്കി ഹൈക്കോടതി

ലൈംഗികപീഡന പരാതിയില്‍ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശം നീക്കി ഹൈക്കോടതി. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗമാണു നീക്കിയത്.

ഏതു വസ്ത്രം ധരിക്കണമെന്നതു വ്യക്തിയുടെ മൗലികാവകാശമാണെന്നു കോടതി വ്യക്തമാക്കി. സ്ത്രീയുടെ മാന്യതയെ അക്രമിച്ചുവെന്ന കുറ്റത്തില്‍നിന്നു പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ കണക്കാക്കാനാവില്ല. സ്ത്രീ പ്രകോപനപരമായ വസ്ത്രം ധരിച്ചാലും അത് പുരുഷന് അവളുടെ മാന്യതയെ അക്രമിക്കാനുള്ള ലൈസന്‍സായി വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

15:58 (IST) 13 Oct 2022
ആം ആദ്മി ഗുജറാത്ത് അധ്യക്ഷന്‍ ഗൊപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്

ആം ആദ്മി പാര്‍ട്ടി (എഎപി) ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധ പദപ്രയോഗം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ ദേശിയ വനിത കമ്മിഷന്‍ (എന്‍സിഡബ്ല്യു) ഗോപാല്‍ ഇറ്റാലിയയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ ഓഫിസില്‍ നിന്നാണ് പൊലീസ് ഗോപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തത്.

15:13 (IST) 13 Oct 2022
ഇലന്തൂര്‍ ഇരട്ടക്കൊലപാതകം: മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് പ്രതികള്‍

നരബലി എന്ന് സംശയിക്കപ്പെടുന്ന ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം ഇരകളുടെ മാംസം ഭക്ഷിച്ചെന്ന ആരോപണം നിഷേധിച്ച് പ്രതികള്‍. പ്രതികളായ ഭഗവല്‍സിങ്ങും ലൈലയും മനുഷ്യമാംസം കഴിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന വഴി കാക്കനാട് ജില്ലാ ജയിലിന്റെ പരിസരത്ത് വച്ചാണ് പ്രതികള്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുവേരെയും ജയിലില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് മനുഷ്യമാംസം കഴിച്ചോ എന്നത് സംബന്ധിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഭഗവല്‍സിങ്ങിനോട് ചോദിച്ചത്. ഇല്ലാ എന്നായിരുന്നു മറുപടി. ലൈലയോടും സമാന ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഇല്ല എന്ന തന്നെയായിരുന്നു പ്രതികരണം. ഷാഫിയുടെ പങ്ക് സംബന്ധിച്ച് ചോദ്യത്തിനോട് ഇരുവരും പ്രതികരിച്ചില്ല. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

13:54 (IST) 13 Oct 2022
എല്‍ദോസ് കുന്നപ്പിളളിക്കെതിരായ പീഡന പരാതി: എല്‍എല്‍എ മര്‍ദിച്ചത് പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍വെച്ചെന്ന് മൊഴി

എല്‍ദോസ് കുന്നപ്പിളളി എം എല്‍ എയ്ക്കെതിരായ പീഡന പരാതിയില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതി പിന്‍വലിക്കാനായി തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 14-ന് കോവളത്തുവച്ച് എം എല്‍ എ മര്‍ദിച്ചപ്പോള്‍ നാട്ടുകാരാണു പൊലീസിനെ വിളിച്ചറിയിച്ചതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. എംഎല്‍എ കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വച്ചാണ് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചതെന്നുമാണ് യുവതിയുടെ മൊഴിയിലുള്ളത്. തന്നെ ആക്രമിച്ചതിന് പിഎയും സുഹൃത്തും ദൃക്‌സാക്ഷികളാണെന്നും യുവതി പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് പറയുന്നു.

13:06 (IST) 13 Oct 2022
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്

കണ്ണൂര്‍ ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. മുടി നീട്ടിവളര്‍ത്തിയതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

സംഭവത്തെ തുടര്‍ന്ന് അടിച്ച വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

12:15 (IST) 13 Oct 2022
മലയാലപ്പുഴ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: വീണാ ജോര്‍ജ്

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

11:31 (IST) 13 Oct 2022
എറണാകുളം-കൊല്ലം മെമു ഒൻപത് ദിവസം റദ്ദാക്കി

പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജങ്ഷൻ മെമു (06778) സർവീസിനൊപ്പം എറണാകുളം ജങ്ഷൻ-കൊല്ലം മെമു സ്പെഷ്യലും (06441) ഈ മാസം 15 മുതൽ 21 വരെ റദ്ദാക്കി. കൂടാതെ ഈ മാസം 24, 27 തീയതികളിലും ഇവയുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, തൃശ്ശൂർ സ്റ്റേഷൻ പരിധികളിൽ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടി ഗതാഗതത്തിൽ മാറ്റം. കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളിൽ കായംകുളം ജങ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും.  അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും എറണാകുളം ടൗൺ കൂടാതെ ജങ്ഷനിലും സ്റ്റോപ്പ് ഉണ്ടാകും. 15 മുതൽ 21 വരെ ട്രെയിൻ ഒരു മണിക്കൂർ വൈകി 9.40-നാണ് കന്യാകുമാരിയിൽനിന്ന് പുറപ്പെടുക. എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) 13 മുതൽ 18 വരെ വഴിയിൽ നിർത്തിയിടും.

11:26 (IST) 13 Oct 2022
ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി. ഹിജാബി വിലക്കിനെ അനുകൂലിച്ചും എതിർത്തും സുപ്രീം കോടതി ജഡ്ജിമാർ. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ജസ്റ്റിസ് സുധാൻഷു ധുലിയ തള്ളി. എന്നാൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചു. ഭിന്ന വിധിയായതിനാൽ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മൂന്നംഗ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് രണ്ടംഗ ബെഞ്ച് ശുപാർശ ചെയ്തു.

10:23 (IST) 13 Oct 2022
ഇലന്തൂരിലെ നരബലി: പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ പുനരന്വേഷിക്കും

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു. 2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ്. എല്ലാ കേസുകളും വീണ്ടും വിശദമായി പൊലീസ് അന്വേഷിക്കും. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ വീണ്ടും സമഗ്രമായി അന്വേഷിക്കാന്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഞ്ചുവര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍നിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളിലും വിശദമായ അന്വേഷണം തുടങ്ങി.

Web Title: Top news live updates 13 october 2022

Best of Express