Top News Highlights: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാര്‍ശയ്ക്ക് പിന്നാലെയാണ് സതീശന്റെ പ്രതികരണം.
ഇലന്തൂരില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ട നരബലിയെന്നു സംശയിക്കപ്പെടുന്ന സംഭവങ്ങള്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. കടവന്ത്ര, കാലടി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണു വിട്ടിരിക്കുന്നത്.
പെരുമ്പാവൂര്‍ എ എസ് പി അനൂജ് പാലിവാളാണു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍ എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമാണ്.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാര്‍ശയ്ക്ക് പിന്നാലെയാണ് സതീശന്റെ പ്രതികരണം.
അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതോടെ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു നടന്റെ ഭാവി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 24 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2637 ആയി. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നിങ്ങനെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളില്‍ എയര്‍ടെല്‍ തങ്ങളുടെ 5 ജി നെറ്റ്വര്‍ക്ക് ആരംഭിച്ചു. 4 ജി പ്ലാനുകള്‍ക്ക് സമാനമായ തുകയാണ് കമ്പനി 5 ജിക്കും ഈടാക്കുന്നത്. ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളില്‍ എയര്‍ടെലിന്റെ 5 ജി ലഭ്യമാകുമെന്ന് നോക്കാം.
ഇലന്തൂരില്‍ സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയാണെന്നും ഇയാള്‍ ലൈംഗീക വൈകൃതത്തിന് അടിമയായിരുന്നുവെന്നും കൊച്ചി കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു. കേസില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവായതെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പനക്കാരിയായിരുന്ന പദ്മത്തെ ഷാഫി വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഷാഫിയെ ചോദ്യം ചെയതിരുന്നതായും എന്നാല്‍ ഇയാളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് പദ്മത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇലന്തൂരിലെ ദമ്പതികളെ കണ്ടെത്തി ചോദ്യം ചെയ്തതാണ് കേസില്‍ നിര്‍ണായകമാതതെന്നും കൊച്ചി കമ്മീഷ്ണര്‍ വ്യക്തമാക്കി.Read MORE- ഇലന്തൂരിലെ നരബലി: മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം, ലൈംഗീക വൈകൃതത്തിന് അടിമയെന്ന് പൊലീസ്
നാവിക സേനയുടെ മിഗ് 29 കെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചു. പതിവ് പരിശീലന പറക്കലിനിടെ ബുധനാഴ്ച രാവിലെ ഗോവയ്ക്ക് സമീപമാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതനാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തെരച്ചിലിനു ശേഷമാണ് പൈലറ്റിനെ കണ്ടെത്തിതെന്ന് നാവികസേന അറിയിച്ചു. നിലവില്‍ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. അപകട കാരണം അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിളളി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. ലൈംഗിക പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതി പിന്‍വലിക്കാനായി തനിക്ക് 30 ലക്ഷം വാഗ്ദാനം ചെയ്തതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍ക്കെതിരായി ആദ്യം വനിതാ സെല്ലിലും, പിന്നീട് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി യുവതി പറഞ്ഞു.
എംഎല്‍എയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ട്, എംഎല്‍എയുടെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. സ്വഭാവം മോശമാണെന്ന് മനസിലാക്കി പിന്‍മാറാന്‍ ശ്രമിച്ചപ്പോഴാണ് പ്രകോപനമുണ്ടായത്. എംഎല്‍എ മദ്യപിച്ച് വീട്ടിലെത്തി മര്‍ദിച്ചതായും ശല്യം സഹിക്ക വയ്യാതെ ആത്മഹത്യക്ക് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഇവയുടെ സംസ്‌കാരമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ചേര്‍പ്പിലെ സ്വകാര്യ ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമീപപ്രദേശങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുന്നതിനും വിലക്കുണ്ട്. ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ചേംബറില്‍ യോഗം ചേര്‍ന്നിരുന്നു.
ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
ഇലന്തൂര്‍ നരബലി കേസില്‍ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിംഗ് ,ഭാര്യ ലൈല, നരബലിയുടെ ആസൂത്രകന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. ഇന്ന് ഉച്ചയോടെ ആണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുക.
പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. പുറത്തെടുത്ത മൃതദേഹ ഭാഗങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃതദേഹം ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതിന് ശേഷം ആയിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.