Top News Highlights: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയുള്ള ആറ് കേസുകൾ അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചു. ആറ് കേസുകളിൽ രണ്ട് കേസുകൾ ഹത്രാസ് ജില്ലയിലാണ്. സീതാപൂർ, ലഖിംപൂർ ഖേരി, ഗാസിയാബാദ്, മുസാഫർനഗർ എന്നിവിടങ്ങളിലും ഓരോ കേസുകളും സുബൈറിന്റെ പേരില്‍.
നിലവിൽ ജയിൽ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോം വകുപ്പിൽ നിയമിതനായ ഇൻസ്‌പെക്ടർ ജനറൽ ഡോ. പ്രീതീന്ദർ സിങ്ങാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസിഡന്റ്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അമിത് വർമയും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും യുപി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴക്കൂട്ടം ഫ്ലൈഓവര്‍ സന്ദര്‍ശനത്തിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. “വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരം സന്ദര്‍ശനം. പ്രദേശികമായ പ്രത്യേകതകള്‍ മനസിലാക്കുക എന്നത് സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. എന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായേക്കാം. ബിജെപി നേതാവ് എന്ന നിലയില്‍ കൂടെയാണ് സന്ദര്‍ശനം,” ജയശങ്കര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ വൈകാതെ സത്യം പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇതിനുപിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ സന്ദർശനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ശ്രീനഗറിൽ പോലീസ് പാർട്ടിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. രാത്രി ഏഴെകാലോടെ ലാൽ ബസാർ ഏരിയയിൽ പോലീസ് നാക്കയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്. യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കണമെന്ന് ശിവസേന എംപിമാര്‍ ഇന്നലെ നടന്ന യോഗത്തില്‍ ഉദ്ധവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സേന എംപിമാരുടെ യോഗത്തില്‍ ആരും തന്നെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.
സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ ടി കുമാര്‍ അന്തരിച്ചു.1996 ല്‍ അമേരിക്കയില്‍ നടന്ന സൈക്കിള്‍ പോളോ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 1999 ല്‍ കാനഡയിലും കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കി. 2000 ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കുമാറായിരുന്നു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച ടി കുമാര്‍ തുടര്‍ന്നുള്ള ഇരുപത് വര്‍ഷം പരിശീലകനായും കായിക മേഖലയില്‍ തിളങ്ങി.
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയുള്ള ആറ് കേസുകൾ അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചു. ആറ് കേസുകളിൽ രണ്ട് കേസുകൾ ഹത്രാസ് ജില്ലയിലാണ്. സീതാപൂർ, ലഖിംപൂർ ഖേരി, ഗാസിയാബാദ്, മുസാഫർനഗർ എന്നിവിടങ്ങളിലും ഓരോ കേസുകളും സുബൈറിന്റെ പേരില്‍.
പാലക്കാട് ഒറ്റപ്പാലം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. മാന്നനൂര്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം നിര്‍മാണത്തിനിടെ ക്രെയിന്‍ ട്രാക്കില്‍ കുരുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഗതാഗതം മുടങ്ങിയത്. ലക്കാട് ഭാഗത്തേക്കുള്ള അപ് ലൈനിലായിരുന്നു ഗതാഗത തടസം നേരിട്ടത്. രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങിയിരുന്നു.
കഴക്കൂട്ടം ഫ്ലൈഓവര്‍ സന്ദര്‍ശനത്തിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരം സന്ദര്‍ശനം. പ്രദേശികമായ പ്രത്യേകതകള്‍ മനസിലാക്കുക എന്നത് സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. എന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായേക്കാം. ബിജെപി നേതാവ് എന്ന നിലയില്‍ കൂടെയാണ് സന്ദര്‍ശനം, ജയശങ്കര്‍ പറഞ്ഞു.
തിരുവനന്തപുരം : പൂജപ്പുര ജയിലിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി മരത്തിൽ കുടുങ്ങി. കൊലക്കേസ് പ്രതിയായ സുഭാഷാണ് ജയില്‍ ചാടാന്‍ ശ്രമം നടത്തിയത്. മരത്തില്‍ കുടുങ്ങിയ പ്രതിയെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരം: വഞ്ചിയൂർ വിഷ്ണു കൊലക്കേസിൽ പ്രതികളായ 13 ആർഎസ്എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരുടെ ജീവപര്യന്തവും ഒരു പ്രതിയുടെ മൂന്നു വർഷം തടവുമാണ് കോടതി റദ്ദാക്കിയത്. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.
പാലക്കാട് നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോക്സൊ കേസിലെ അതിജീവിതയായ 11 കാരിയെ ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ഗുരുവായൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്.
സ്വര്‍ണക്കടത്ത് ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ ലിസ്റ്റ് ചെയ്ത സബ്മിഷനില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രമപ്രശ്‌നം ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് സഹായകമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. ഇതോടെ ഗൗരവതരമായ ഒരു വിഷയം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നും പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്നും എല്ലാകാര്യങ്ങളെയും കുറിച്ച് കേന്ദ്രത്തിന് കൃത്യമായ വിവരം ഉണ്ടെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഗൗരവതരമായ പ്രസ്താവന സംബന്ധിച്ചായിരുന്നു സബ്മിഷന്‍. സ്വര്‍ണം ആരാണ് കൊണ്ടുവന്നതെന്നും കൊടുത്തയച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടോയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിനോട് ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് കൂടിയുള്ള ഉത്തരം സി.ബി.ഐ അന്വേഷണത്തിലൂടെ ലഭിക്കും.
വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ തിരുവനന്തപുരത്ത് സന്ദർശത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇതിനുപിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ സന്ദർശനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് കോളേജുകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടികൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ ജൂലൈ എട്ടിനാണ് സുപ്രീം കോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേസമയം, ദില്ലിയിലും ലഖീംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ റിമാൻഡിൽ തുടരുന്നതിനാൽ സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല
ഓണം ബംബർ 25 കോടിയാക്കാൻ ലോട്ടറി വകുപ്പിന്റെ ശിപാർശ. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് ഇത്. ടിക്കറ്റ് വില 500 രൂപയാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്.
വളപട്ടണം ഐ എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് എൻ ഐ എ കോടതി. മൂന്ന് പ്രതികളും കുറ്റം ചെയ്തതായി കൊച്ചി എൻ ഐ എ കോടതി കണ്ടെത്തി. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർ ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതിഭാഗം വാദത്തെ സർക്കാരും പിന്തുണച്ചിരുന്നു. കുറ്റപത്രം നൽകിയിട്ടില്ലാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടന്നായിരുന്നു പ്രതിയുടെ വാദം. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആർഷോ. കെ എസ് യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ആർഷോക്ക് ഹൈക്കോടതി ഫെബ്രുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി വീണ്ടും പരാതി കോടതിയിൽ എത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആർഷോ പിടികിട്ടാപ്പുള്ളിയാണന്നാണ് പൊലിസ് കോടതിയെ അറിയിച്ചത്. ഇതിനിടെ എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതി പങ്കെടുത്തതായി പരാതി എത്തിയതോടെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിക്ക് ജയിൽ കവാടത്തിൽ എസ് എഫ് ഐ പ്രവർത്തകർ സ്വീകരണം നൽകിയത് വിവാദത്തിലായിരുന്നു.
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്. ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കാനോൻ നിയമപ്രകാരമാണെന്നാണ് ഇടപാടുകൾ നടന്നിരിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. നേരത്തെ പൊലീസും ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. അതേ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിലും നൽകിയിരിക്കുന്നത്. ആകെ 24 പേരാണ് കേസിൽ പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കം നാല് പേർ അറസ്റ്റിൽ. 'കൊമ്പൻ' ബസിന്റെ ഡ്രൈവർ ഡ്രൈവറടക്കം നാലു പേർക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്, ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സ്‌ഫോടകവസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാലക്കാട് മഹിളാമോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ സ്വീകരിച്ച ശേഷം നടപടിയുണ്ടാകുമെന്ന് പൊലീസ്. ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ബിജെപി പ്രവർത്തകൻ ഒളിവിൽ ആണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ശരണ്യയുടെ വീട്ടുകാരുടെ ഉൾപ്പെടെ മൊഴിയെടുക്കും.
തൊഴിൽനിയമങ്ങൾ മാറ്റിമറിക്കുന്ന ലേബർ കോഡുകൾ നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കോഡുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉന്നത തലങ്ങളിൽ പുതിയ ചർച്ചകൾ നടത്തുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് മൂലം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടായതിനാൽ നാല് കോഡുകളും ഒരേസമയം നടപ്പിലാക്കണോ അതോ ഇതിന് കൂടുതൽ പ്രായോഗികമായ മറ്റേതെങ്കിലും രീതി സ്വീകരിക്കണമോ എന്നതിലാണ് ചർച്ചകൾ. കൂടുതൽ വായിക്കാം.