scorecardresearch

Top News Highlights: തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്

Top News Highlights: തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
പ്രതീകാത്മക ചിത്രം

Top News Highlights: കോഴിക്കോട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.അരക്കിണര്‍ സ്‌കൂളിന്റെ പരിസരത്തുവെച്ചായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്.ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ഷാജുദ്ദീന്‍, ആറാം ക്ളാസ് വിദ്യാര്‍ഥിനിയായ വൈഗ, ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും പരിക്കുകള്‍ സാരമുള്ളതാണ്. ആക്രമണത്തിന് ഇരയായ ഒരു കുട്ടിയുടെ തുടയിലാണ് പരിക്കേറ്റിട്ടുള്ളത്. രണ്ടാമത്തെ കുട്ടിയുടെ കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. നേരത്തെ ജില്ലയില്‍ മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യയ്ക്കും നായയുടെ കടിയേറ്റിരുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ടുകാരനാണ് ജയസൂര്യ. കടയില്‍ നിന്ന് സാധനം വാങ്ങി വരികെയാണ് സംഭവം നടന്നത്, സഹോദരനും ഒപ്പം ഉണ്ടായിരുന്നു. കുട്ടി നിലവില്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ നാദാപുരത്ത് 12 കാരന് നായയുടെ കടിയേറ്റിരുന്നു.

ഭാരത് ജോ‍‍ഡോ യാത്ര കേരളത്തില്‍; രാഹുലിന് വന്‍സ്വീകരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍‍ഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് നേതാക്കളും ചേര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് മാത്രം നാല് ദിവസമാണ് ഭാരത് ജോ‍‍ഡോ യാത്ര. കേരളത്തില്‍ ആകെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ് മറ്റ് ജില്ലകള്‍. 29-ാം തീയതി മലപ്പുറത്താണ് പര്യടനം കേരളത്തിലെ അവസാനിക്കുന്നത്. യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വി ഡി സതീശന്‍ രാവിലെ പറഞ്ഞിരുന്നു.

Live Updates
21:38 (IST) 11 Sep 2022
ഏഷ്യകപ്പില്‍ പാക്കിസ്ഥാന് 171 റണ്‍സ് വിജയലക്ഷ്യം

ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെ 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ഭനുക രജപക്സയുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.

19:59 (IST) 11 Sep 2022
ആറന്‍മുള ഉത്രട്ടാതി ജലോത്സവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം

ആറന്‍മുള ഉത്രട്ടാതി ജലോത്സവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം. എ ബാച്ചില്‍ കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോങ്ങളെ പിന്തള്ളിയാണ് മുല്ലപ്പുഴശേരിയുടെ വിജയം. കുറിയന്നൂര്‍ പള്ളിയോടമാണ് രണ്ടാമത്. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം ജേതാക്കളായി. വന്മഴി, പുല്ലുപ്രം പള്ളിയോടങ്ങളെ പിന്തള്ളിയാണ് ഇടപ്പാവൂരിന്റെ നേട്ടം.

18:40 (IST) 11 Sep 2022
സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്; നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നിലെന്നും മന്ത്രി പറഞ്ഞു.

17:37 (IST) 11 Sep 2022
തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.അരക്കിണര്‍ സ്‌കൂളിന്റെ പരിസരത്തുവെച്ചായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്.ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും പരിക്കുകള്‍ സാരമുള്ളതാണ്. ആക്രമണത്തിന് ഇരയായ ഒരു കുട്ടിയുടെ തുടയിലാണ് പരിക്കേറ്റിട്ടുള്ളത്. രണ്ടാമത്തെ കുട്ടിയുടെ കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന ആളുടെ കൈകളിലും കാലുകളിലുമാണ് പരിക്കേറ്റിട്ടുള്ളത്.

16:25 (IST) 11 Sep 2022
പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് വിട്ട് ആഴ്ചകള്‍ക്ക് ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടി കശ്മീരിലെ രണ്ട് പ്രവിശ്യകളിലെയും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്നും പറഞ്ഞു.

15:38 (IST) 11 Sep 2022
സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു; പേവിഷബാധയേറ്റിട്ടുണ്ടോയെന്ന് സംശയം

ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. മാത്രമല്ല കൂടുതല്‍ നായ്ക്കളെയും ഈ നായ കടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ടാണ് രണ്ടു സ്ത്രീകളെ ഈ തെരുവുനായ ആക്രമിച്ചത്.

14:41 (IST) 11 Sep 2022
ഭാരത് ജോഡോ യാത്ര: വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ ഭാഗമാതിയ കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിരുവനന്തപുരത്ത് വച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കാന്‍ സാധ്യതയില്ല.

14:10 (IST) 11 Sep 2022
ഭാരത് ജോ‍‍ഡോ യാത്ര, ചിത്രങ്ങള്‍

13:35 (IST) 11 Sep 2022
ഇന്നും നാളെയും വ്യാപക മഴ

തെക്കു ഒഡിഷ-വടക്കു ആന്ധ്രാ തീരത്തിനു സമീപത്തു വടക്കു പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന 'ശക്തി കൂടിയ ന്യുന മർദ്ദം' പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യൂനമർദ്ദമായി തെക്കു ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 11 മുതൽ 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12:40 (IST) 11 Sep 2022
പള്ളിയോടം മറിഞ്ഞ് അപകടം: മരണം മൂന്നായി

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമന്റെ മൃതദേഹവും കണ്ടെത്തി. കാണാതായ രാകേഷിന്റെ മൃതദേഹമാണ് ലഭിച്ചത്. പള്ളിയോടം മറിഞ്ഞ പ്രദേശത്ത് നിന്ന് ഒരു കിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

11:39 (IST) 11 Sep 2022
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരമുണ്ടാകണം, അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും: ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരമുണ്ടാകണമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ ഡോ. ശശി തരൂര്‍. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്നും തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനെത്തിയതായിരുന്നു എംപി.

11:09 (IST) 11 Sep 2022
ബുധനാഴ്ച വരെ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ തുടര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

10:39 (IST) 11 Sep 2022
ഭാരത് ജോ‍‍ഡോ യാത്ര കേരളത്തില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍‍ഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് നേതാക്കളും ചേര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് മാത്രം നാല് ദിവസമാണ് ഭാരത് ജോ‍‍ഡോ യാത്ര. കേരളത്തില്‍ ആകെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

Web Title: Top news live updates 11 september 2022