TTop News Highlightss: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു. രണ്ട് വാളും പരിചയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നം. ഷിന്‍ഡെ പക്ഷത്തിന് ബാലാസാഹേബാഞ്ചി ശിവ സേന എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പേര് ശിവ സേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്നാണ്. തീപ്പന്തമാണ് ചിഹ്നം.
മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര; വിമർശനവുമായി ചെന്നിത്തല
മുഖ്യമന്ത്രിയുടെ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്ര. നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാൻ ആലോചിക്കുന്നു. കോൺഗ്രസ് ഭരണകാലത്തും വിദേശ യാത്ര നടത്തിയിട്ടുണ്ട്. അത് പക്ഷേ ഉല്ലാസ യാത്ര ആയിരുന്നില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവ് ഉണ്ടെങ്കിൽ എ.കെ.ബാലൻ പുറത്ത് വിടട്ടെയെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പോലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ എല്‍ദോസടക്കം മൂന്ന് പ്രതികളാണുള്ളത്. പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എംഎല്‍എക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇലന്തൂരില്‍ നരബലിയെന്ന് സംശയിക്കുന്ന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി റിപ്പോര്‍ട്ടുകള്‍. കോലഞ്ചേരിയില്‍ 75-കാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഷാഫിയാണെന്നാണ് ലഭിക്കുന്ന വിവരം. 2020 ഓഗസ്റ്റിലായിരുന്നു പീഡനം നടന്നത്. ഷാഫി വയോധികയായ സ്ത്രീയെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത കേസില്‍ ജയിലിലായ ഷാഫി ഒരു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു. രണ്ട് വാളും പരിചയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നം. ഷിന്‍ഡെ പക്ഷത്തിന് ബാലാസാഹേബാഞ്ചി ശിവ സേന എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പേര് ശിവ സേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്നാണ്. തീപ്പന്തമാണ് ചിഹ്നം.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എംഎല്‍എക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
. ഇന്നലെ വഞ്ചിയൂര്‍ കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. എംഎല്‍എ തന്നെ കോവളത്ത് കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്‌തെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു.
സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിനെ തന്റെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് യു യു ലളിത്. ജഡ്ജിമാരുടെ വിശ്രമമുറിയില്‍ ഇന്നു നടന്ന ജഡ്ജിമാരുടെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനു ചീഫ് ജസ്റ്റിസ് ലളിത് കത്ത് കൈമാറി.
സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമതു ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ലളിത് നവംബര്‍ എട്ടിനു വിരമിക്കും. പിന്‍ഗാമിയുടെ സത്യപ്രതിജ്ഞ ഒന്‍പതിനു നടക്കും.
ഇലന്തൂരിലെ നരബലിക്കായി ഇരകളെ എത്തിച്ച ഏജന്റ് ഷാഫി സമീപിച്ചത് ലോട്ടറി വില്‍പനക്കാരായ സ്ത്രീകളെ. ലോട്ടറി വില്‍പന നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെ സമീപിച്ചത് കൂടാതെ ഷാഫി കൂടുതല്‍ ലോട്ടറി തൊഴിലാളികളെ സമീപിച്ചിരുന്നതായി കടവന്ത്രയിലെ ലോട്ടറി തൊഴിലാളികളുടെ വെളിപ്പെടുത്തല്‍. പത്മത്തെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ കടവന്ത്രയില്‍ അന്വേഷണത്തിന് എത്തിയ പൊലീസ് സംഘത്തിനോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ പറഞ്ഞിരുന്നു.
ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണെന്ന് സതീശൻ പറഞ്ഞു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതികരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.നാഗരാജു. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണ്. അസാധാരണ സംഭവമാണിത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. നരബലിയാണോ എന്നത് സംബന്ധിച്ച കാര്യത്തില്‍ വൈകുന്നേരത്തോടെ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് സത്രീകളെ കാണാതായ സംഭവത്തില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് റഷീദാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. Read more- തിരുവല്ലയില്‍ നരബലി? രണ്ട് സത്രീകളെ കൊന്ന് കഷണങ്ങളാക്കി, മൂന്ന് പേര്‍ പിടിയില്‍
പാലക്കാട് മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന് പിടികൂടിയത്. പി.കെ.സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് പൊലീസ് അരി പിടികൂടിയത്.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു.
തൃക്കാക്കരയില്‍ പ്രഭാതസവാരിക്കിറങ്ങിയ 12 ഓളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. കുസാറ്റ് കാമ്പസിലും പരിസരത്തും നടക്കാനിറങ്ങിയവരെയാണ് നായ കടിച്ചത്. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ഇതില്‍ 8 പേര്‍ തൃക്കാകരയിലെ സ്വകാര്യ ആശുപത്രിയിലും ,കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയതായാണ് വിവരം.
കേരള സർവകലാശാലയുടെ നിർണ്ണായക സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണ്ണറുടെ അന്ത്യശാസനത്തെ തുടർന്നാണ് യോഗം ചേരുന്നത്. വിസി നിർണ്ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേരത്തിന് മുന്പ് നിർദ്ദേശിക്കണമെന്നായിരുന്നു രാജ്ഭവൻ നിർദ്ദേശം.
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി . എംജി റോഡിലാണ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്ഥലം അനുവദിച്ചത്.