Top News Highlights: തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിരവധി ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ച് മുന്നിലെത്തിയതിനാലാണ് ഒപ്പിടാതിരുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബന് ചിത്രത്തിനെതിരായ സൈബര്‍ ആക്രമണം തള്ളി മന്ത്രി റിയാസ്
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരായ ഇടത് അനുകൂലികളുടെ സൈബര്‍ ആക്രമങ്ങളെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിത്രത്തിന്റെ പോസ്റ്ററില്‍ നല്‍കിയിരുന്ന ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ ഈ വാചകമായിരുന്നു സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത്. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണമെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം.
തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
തൃശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയും തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ചെങ്ങാലൂര്‍ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇരവരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിരവധി ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ച് മുന്നിലെത്തിയതിനാലാണ് ഒപ്പിടാതിരുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ ശമിച്ചെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ അവസാനിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.
കൂരോപ്പടയില്‍ വൈദികന്റെ ജേക്കബ് നൈനാൻ്റെ വീട് കുത്തി തുറന്ന് 48 പവന് മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. വൈദികന്റെ മൂത്ത മകന് ഷൈനോയാണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്ക് നയിച്ച കാരണമെന്നാണ് ഷൈനോ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
കൊച്ചി: നടിയെ ആക്രമിച്ച് ദശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ ദിലിപിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ദിലീപ് തെളിവു നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത് .
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരായ ഇടത് അനുകൂലികളുടെ സൈബര്‍ ആക്രമങ്ങളെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിത്രത്തിന്റെ പോസ്റ്ററില്‍ നല്‍കിയിരുന്ന ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ ഈ വാചകമായിരുന്നു സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത്. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണമെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം.
തൃശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയും തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ചെങ്ങാലൂര്‍ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇരവരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നാളെ (ആഗസ്റ്റ് 12) രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കൊച്ചി: കിഫ്ബിയെ ' തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കിഫ്ബിക്കെതിരായ ഇ.ഡി യു ടെ നീക്കം ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഹർജിക്കാരായ എൽഡിഎഫ്
എംഎൽഎമാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ പൊതുതാൽപര്യമുണ്ടെന്നും ഹർജിക്കാർ ബോധിപ്പിച്ചു. കെ.കെ.ശൈലജ അടക്കമുള്ള
എംഎൽഎമാർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പി.സി.ജോർജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പി.സി.ജോര്‍ജിനറെ പരാമര്‍ശം.
തൊടുപുഴ: നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. Read More
നിർമാണത്തിലെ അപാകതയുടെ പേരിൽ വിവാദത്തിലായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധർ കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
തൃശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെഎസ്ആർടിസി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതുവരെയുള്ള പൊലീസ് നിഗമനം.
കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയതെന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് വിവരം.