scorecardresearch

Top News Highlights: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

മീന്‍പിടിക്കാന്‍പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്

മീന്‍പിടിക്കാന്‍പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്

author-image
WebDesk
New Update
Gunfire, Fisherman, Fort Kochi, Indian Navy

പ്രതീകാത്മക ചിത്രം

Top News Highlights: ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന ടത്തി. വെടിയുണ്ടയുെട ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തലയത്. പൊലീസിന്റെ പരിശോധനാസംഘത്തില്‍ ബാലിസ്റ്റിക് വിദഗ്ധരുമുണ്ട്. വെടിയേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചിരുന്നു.

Advertisment

അല്‍ റഹ്മാന്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍പിടിക്കാന്‍പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച് കഴുത്തിലും മുറിവേല്‍പ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം.

കോഴിക്കോട് വളയത്ത് ബോംബേറ്, ആര്‍ക്കും പരിക്കില്ല

കോഴിക്കോട്. വളയത്ത് ഒപി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ പ്രദേശത്ത് സ്റ്റീല്‍ ബോംബാള്‍ എറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ബോബ് വീണ സ്ഥലത്ത് കുഴിയും രൂപപ്പെട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.


  • 20:51 (IST) 10 Sep 2022
    ജാമ്യാപേക്ഷയുമായി ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയിൽ

    മുന്‍ ഡി ജി പി ആര്‍ബി ശ്രീകുമാര്‍ ജാമ്യം തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി 40 ദിവസത്തിനു ശേഷമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഇലേഷ് വോറയെുടെ ബഞ്ചിനു മുന്‍പാകെയാണ് അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


  • 20:51 (IST) 10 Sep 2022
    കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

    കെ പി സി സി ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന്റെ അംഗീകരിച്ചു. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയിച്ചിരുന്നു.


  • 20:01 (IST) 10 Sep 2022
    കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

    കെ പി സി സി ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന്റെ അംഗീകരിച്ചു. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയിച്ചിരുന്നു.


  • 18:47 (IST) 10 Sep 2022
    ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു

    മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായി ചാലിയാറില്‍ സംഘടിപ്പിക്കാറുള്ള ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ജലോത്സവത്തിന്റെ ലൂസേഴ്‌സ് ഫൈനല്‍ മത്സരം അവസാനിച്ച തൊട്ടുടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം. മത്സരത്തില്‍ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.


  • 17:03 (IST) 10 Sep 2022
    മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

    ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. പൊലീസിന്റെ പരിശോധനാസംഘത്തില്‍ ബാലിസ്റ്റിക് വിദഗ്ധരുമുണ്ട്.


  • 15:43 (IST) 10 Sep 2022
    ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

    ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. മോശം വിജയശതമാനം, ഔദ്യോഗിക സംസാര ഭാഷയായ പുട്ടോങ്ഹുവ നിര്‍ബന്ധമായും പഠിക്കുന്നത്, പഠനം കഴിഞ്ഞാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടുന്നതിനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ചൂണ്ടികാണിച്ചുള്ള മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.


  • 14:43 (IST) 10 Sep 2022
    തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.


  • 14:21 (IST) 10 Sep 2022
    തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് അവധി

    ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി 12 ന് വൈകിട്ട് മൂന്ന് മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.


  • 14:06 (IST) 10 Sep 2022
    അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം

    അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് മരണം രണ്ടായി. കാണാതായ ചെറുകോല്‍ സ്വദേശി വിനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 37 വയസായിരുന്നു. നേരത്തെ ചെന്നിത്തല സ്വദേശിയായ ആദിത്യന്റെ മൃതദേഹവും കണ്ടെടുത്തിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയാണ് ആദ്യത്യ.


  • 13:22 (IST) 10 Sep 2022
    തൃശൂരില്‍ പുലിക്കളി നാളെ തന്നെ

    ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി തൃശൂരില്‍ നാളെ പുലിക്കളി നടക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് സൂചന നിലനിന്നിരുന്നു.


  • 12:05 (IST) 10 Sep 2022
    പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

    മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്.


  • 11:01 (IST) 10 Sep 2022
    കോഴിക്കോട് വളയത്ത് ബോംബേറ്

    കോഴിക്കോട് വളയത്തെ ഒപി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ വഴിയില്‍ സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


  • 09:56 (IST) 10 Sep 2022
    സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.


  • 08:58 (IST) 10 Sep 2022
    കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

    കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കലൂര്‍ ജേണലിസ്റ്റ് കോളനിയില്‍ വച്ച് കുത്തേറ്റ സജുനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.


Crime Bomb Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: