Top News Highlights: തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നില്ലെന്നുമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയിക്കുന്നു. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
ശ്രീലങ്കൻ പ്രധാനമന്ത്രിക്കുപിന്നാലെ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും രാജി സന്നദ്ധത അറിയിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് രാജപക്സെ സ്പീക്കറെ അറിയിച്ചു. അതിനിടെ, സമാധാനപരമായി നിലവിലെ സാഹചര്യം തരണം ചെയ്യാൻ സൈനിക മേധാവി ജനറൽ ഷാവന്ദ്ര സിൽവ ജനങ്ങളുടെ പിന്തുണ തേടി.
നികുതി രഹിത പ്രദേശങ്ങളിലേക്കുള്ള സമ്പന്നരുടെ പണമൊഴുക്ക് ട്രാക്ക് ചെയ്‌തതിന് ശേഷമുള്ള അടുത്ത യാത്ര ലോകത്തെ യാത്ര എന്ന കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ച സാങ്കേതിക ഭീമനിലേക്കായിരുന്നു.
ബിസിനസ്സ് താൽപ്പര്യവും ഉപഭോക്തൃ സൗകര്യവും സംയോജിപ്പിച്ച് ലോകമെമ്പാടുമുള്ള വാടക ടാക്സി ( ക്യാബ്-ഹെയ്‌ലിംഗ്) പുനർരൂപകൽപ്പന ചെയ്ത ഊബർ എന്ന സാങ്കേതിക ഭീമനെക്കുറിച്ചാണ് ഇത്തവണത്തെ അന്വേഷണം.
തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നില്ലെന്നുമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് അംഗണവാടികള്‍ക്കും സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർചന്ദാണ് ഇക്കാര്യം അറിയിച്ചത്. നാളെ കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നാളെ മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. തേജസ്വിനി പുഴ കര കവിഞ്ഞൊഴുകിയതിനാൽ നീലേശ്വരത്ത് പല പ്രദേശങ്ങളിലും വെള്ളം കയറി. വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
ഉദയ്പൂര്‍ കൊലപാതക കേസില്‍ ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഉദയ്പൂര്‍ സ്വദേശിയായ ഫര്‍ഹാദ് മുഹമ്മദിനെയാണ് പിടികൂടിയത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിലെ സ്ഥിതഗതികള്‍ വിശകലനം ചെയ്ത് ഇന്ത്യ. ലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലങ്കയ്ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.
മലമ്പുഴയിൽ നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്ണ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി പാറ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭിലെത്തിയ കെകെ രമേയയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണം. ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന രമയെ അപമാനിച്ചതും തെറ്റ്. അതും പിൻവലിക്കണം. മാപ്പ് ചോദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയിക്കുന്നു. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരം: ഭരണഘടനം ഭാരതീയവൽക്കരിക്കണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്‌ണദാസ്. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിച്ചു. ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറഞ്ഞു. Read More
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 42 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 5,25,428 ആയി. കഴിഞ്ഞ് 24 മണിക്കൂറിനിടെ 3,662 സജീവ കേസുകൾ കൂടി ആയതോടെ, ആകെ സജീവ കേസുകളുടെ എണ്ണം 1,28,690 ആയി.
എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പതിനൊന്നാം ദിനവും പിടികൂടാനാകാതെ പൊലീസ്. പൊലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ഇന്നലെ സി.ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ശ്രീലങ്കൻ പ്രധാനമന്ത്രിക്കുപിന്നാലെ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും രാജി സന്നദ്ധത അറിയിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് രാജപക്സെ സ്പീക്കറെ അറിയിച്ചു. ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്കും എത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലെത്തിയത്. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല.
ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ ചോദ്യം ചെയ്തെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്‍റെ വിശ്വാസം തകർക്കാനാവില്ല. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണെന്നും അദ്ദേഹം പറഞ്ഞു.
ത്യാഗസ്മരണയിൽ ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്‌ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്ന് രംഗത്തെത്തി.