scorecardresearch
Latest News

Top News Highlights: തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ആയിരുന്നു അപകടം

Top News Highlights: തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

Top News Highlights: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. ഫറോക്കിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ആയിരുന്നു അപകടം. ഫറോക്ക് കോളജ് – വാഴക്കാട് റോഡില്‍ കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ ആണ് അപകടം ഉണ്ടായത്. സുഹൃത്ത് രാഹുല്‍ ശങ്കര്‍ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

തൂത്തുക്കുടിയില്‍ വാഹനാപകടം, നാല് മലയാളികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ മരിച്ചു. പഴനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ചാല സ്വദേശികളായ അശോകന്‍, ശൈലജ്, ആരവ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

തൃശൂരില്‍ തെരുവുനായ ആക്രമണം; സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. തൃശൂരില്‍ തിപ്പലശേരി മേഴത്തൂര്‍ സ്വദേശി ഷൈനിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഷൈനിയെ നായ പിന്തുടരുകയായിരുന്നു. നായയെ തടയുന്നതിനിടെ വീണ ഷൈനിക്ക് തലയ്ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

.

Live Updates
21:58 (IST) 9 Sep 2022
പാക്കിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ മടക്കി ശ്രീലങ്ക; വിജയലക്ഷ്യം 122 റണ്‍സ്

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ മടക്കി ശ്രീലങ്ക. ടോസ് നേടിയ ശ്രീലങ്ക എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ലങ്കന്‍ ബൗളര്‍മാരുടെ ആക്രമണത്തില്‍ പാക് ബാറ്റിംഗ് തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ശ്രീലങ്കന്‍ നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് പാക്ക് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

20:47 (IST) 9 Sep 2022
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയ സമയത്തായിരുന്നു സംഭവം.

19:38 (IST) 9 Sep 2022
തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. ഫറോക്കിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ആയിരുന്നു അപകടം. ഫറോക്ക് കോളജ് – വാഴക്കാട് റോഡില്‍ കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ ആണ് അപകടം ഉണ്ടായത്.

18:31 (IST) 9 Sep 2022
വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

17:02 (IST) 9 Sep 2022
36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യത; ഞായറാഴ്ചവരെ വ്യാപക മഴ

സംസ്ഥാനത്ത് ഞായറാഴ്ചവരെ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായാണ് നിലവില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.

15:58 (IST) 9 Sep 2022
എസ് എഫ് ഐ നേതാവ് ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി

കൂറ്റനാട് ചാലിശ്ശേരിയില്‍ എസ്എഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം നിമേഷ്, ജിഷ്ണു, ലമീസ് എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ കൂറ്റനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14:59 (IST) 9 Sep 2022
തെരുവുനായ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് സുപ്രീം കോടതി

കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിര്‍ദേശം. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി ചെയ്യേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

14:00 (IST) 9 Sep 2022
സിദ്ദിഖ് കാപ്പന് ജാമ്യം

ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം. ശേഷം കേരളത്തിലേക്ക് പോകമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

12:41 (IST) 9 Sep 2022
തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ മരിച്ചു. പഴനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ചാല സ്വദേശികളായ അശോകന്‍, ശൈലജ്, ആരവ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

11:35 (IST) 9 Sep 2022
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്.

ഈ വര്‍ഷത്തെ വരുമാനത്തില്‍ 32 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി കൂടുതല്‍ മദ്യവിൽപ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യവില്‍പ്പനെയാണ് ഔട്ട്ലെറ്റ് വഴി നടന്നത്.

11:01 (IST) 9 Sep 2022
സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

09:48 (IST) 9 Sep 2022
തൃശൂരില്‍ തെരുവുനായ ആക്രമണം

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. തൃശൂരില്‍ തിപ്പലശേരി മേഴത്തൂര്‍ സ്വദേശി ഷൈനിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഷൈനിയെ നായ പിന്തുടരുകയായിരുന്നു. നായയെ തടയുന്നതിനിടെ വീണ ഷൈനിക്ക് തലയ്ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

Web Title: Top news live updates 09 september 2022