scorecardresearch

Top News Highlights: ‘സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം’; ഇഡിക്കെതിരെ ഐസക് ഹൈക്കോടതിയില്‍

Top News Live Updates: കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നുമാണ് ഐസക്ക് വ്യക്തമാക്കുന്നത്

thomas issac, cpm, ie malayalam

Top News Highlights: കിഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇഡിയുടെ സമൻസുകൾ നിയമ വിരുദ്ധമാണെന്നും ഐസക് ഹര്‍ജിയില്‍ പറയുന്നു. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നുമാണ് ഐസക്ക് വ്യക്തമാക്കുന്നത്.

വാളയാര്‍ പീഡനകേസ്: സിബിഐ കുറ്റപത്രം തള്ളി, പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി

വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് പോക്സോ കോടതിയുടെ വിധി. സിബിഐ കുറ്റപത്രം തള്ളിയ കോടതി, സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും വിധി പുറപ്പെടുവിച്ചു.

രഹസ്യ മൊഴി പൊതുരേഖയല്ല; സരിത നായരുടെ ആവശ്യം തള്ളി ഹൈക്കോടതി

മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. രഹസ്യ മൊഴി പൊതുരേഖയല്ലെന്നും പൊതുരേഖയാണെങ്കിൽ തന്നെ പകർപ്പ് കിട്ടാൻ മൂന്നാം കക്ഷിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷ് മജിസ്ടേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി തള്ളിയത്.

Live Updates
21:49 (IST) 10 Aug 2022
തിരുത്തി കോഴിക്കോട് മേയര്‍

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കോഴിക്കോട് മേയര്‍ പ്രൊ. ബീന ഫിലിപ്പ്. പരിപാടിയുടെ ഭാഗമായത് പിശകാണെന്നും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നും മേയര്‍ അറിയിച്ചു. പാര്‍ട്ടിക്ക് വിശദീകരണം ബോധ്യപ്പെട്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

21:14 (IST) 10 Aug 2022
‘സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം’; ഇഡിക്കെതിരെ ഐസക് ഹൈക്കോടതിയില്‍

കിഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇഡിയുടെ സമൻസുകൾ നിയമ വിരുദ്ധമാണെന്നും ഐസക് ഹര്‍ജിയില്‍ പറയുന്നു. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നുമാണ് ഐസക്ക് വ്യക്തമാക്കുന്നത്.

20:49 (IST) 10 Aug 2022
നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കുറവുണ്ടായെങ്കിലും പല ജില്ലകളിലേയും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 11, വ്യാഴം) പ്രദേശിക അവധി പ്രഖ്യാപിച്ചു.

https://malayalam.indianexpress.com/kerala-news/kerala-rain-holiday-for-educational-institutions-on-aug-11-683607/

20:22 (IST) 10 Aug 2022
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ചു; കാലിലൂടെ ടയര്‍ കയറിയിറങ്ങി

വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കായംകുളം – പുനലൂർ റോഡിൽ പരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ അമീർഖാനാണ് പരിക്കേറ്റത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് അമീര്‍ഖാന്‍. വൈകിട്ട് നാല് മണിയോടെ മുരിക്കുമ്മൂട്ടില്‍ വച്ചായിരുന്നു സംഭവം.

https://malayalam.indianexpress.com/kerala-news/traffic-asi-hit-by-bike-and-injured-while-vehicle-checking-683595/

19:19 (IST) 10 Aug 2022
ജസ്റ്റിസ് യു യു ലളിതിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന വാറന്റില്‍ ഒപ്പുവച്ചു.

ജസ്റ്റിസ് യു യു ലളിത് 26നാണു ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ 26നു സ്ഥാനമൊഴിയും.

18:21 (IST) 10 Aug 2022
ഓർഡിനൻസ് വിഷയത്തിൽ ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; 22 മുതല്‍ നിയമസഭാ സമ്മേളനം

ഗവര്‍ണര്‍ കര്‍ക്കശ നിലപാടെടുത്തതിനെത്തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി ബില്ലുകള്‍ പാസാക്കാന്‍ നിയമസഭാ സമ്മേളനം ചേരുന്നു. സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണു നിയമസഭാ സഭാ സമ്മേളനം ചേരുക.

https://malayalam.indianexpress.com/kerala-news/kerala-government-looks-to-prepone-legislative-assembly-session-after-standoff-with-governor-683472/

16:58 (IST) 10 Aug 2022
ഒന്‍പത് ജില്ലകളില്‍ മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15:33 (IST) 10 Aug 2022
സരിതയ്ക്ക് സ്വപ്നയുടെ മൊഴി നല്‍കില്ല

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ അവകാശപ്പെടാനാവൂ എന്ന് കോടതി വ്യക്തമാക്കി. മൂന്നാം കക്ഷി മാത്രമായ സരിത, എന്തിനാണ് മൊഴിപ്പകർപ്പ് ആവശ്യപ്പെടുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

14:31 (IST) 10 Aug 2022
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം തുടരുകയാണന്നും പ്രതിയുടെ കസ്റ്റഡി ആവശ്യമില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചത് കണക്കിലെടുത്താണ് ജാമ്യം. കുറ്റപത്രം നൽകിയിട്ടില്ലാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടന്ന് പ്രതി ഭാഗം ബോധിപ്പിച്ചു.

വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആർഷോ. കെ എസ് യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ആർഷോക്ക് ഹൈക്കോടതി ഫെബ്രുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി വീണ്ടും കോടതിയിൽ പരാതി എത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

ആർഷോ പിടികിട്ടാപ്പുള്ളിയാണന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനിടെ എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതി പങ്കെടുത്തതായി പരാതി എത്തിയതോടെ ഹൈക്കോടതി വിശദീകരണം തേടി. തുടർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിക്ക് ജയിൽ കവാടത്തിൽ എസ് എഫ് ഐ പ്രവർത്തകർ സ്വീകരണം നൽകിയതും വിവാദമായിരുന്നു.

13:46 (IST) 10 Aug 2022
വാളയാര്‍ പീഡനകേസ്: സിബിഐ കുറ്റപത്രം തള്ളി, പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി

വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് പോക്സോ കോടതിയുടെ വിധി. സിബിഐ കുറ്റപത്രം തള്ളിയ കോടതി, സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും വിധി പുറപ്പെടുവിച്ചു.

12:55 (IST) 10 Aug 2022
റിഫ മെഹ്നുവിന്‍റെ മരണം: ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ദുബായിൽ ആത്മഹത്യ ചെയ്ത റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ആത്മഹത്യാ പ്രേരണാകുറ്റം അന്വേഷിക്കുന്നതിനിടെ പ്രായപൂർത്തിയാവും മുമ്പാണ് മെഹ് നാസ് റിഫയെ വിവാഹം ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് പോക്സോ നിയമപ്രകാരവും മെഹ്നാസിനെതിരെ കേസെടുത്തിരുന്നു.

11:53 (IST) 10 Aug 2022
രഹസ്യ മൊഴി പൊതുരേഖയല്ല; സരിത നായരുടെ ആവശ്യം തള്ളി ഹൈക്കോടതി

മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. രഹസ്യ മൊഴി പൊതുരേഖയല്ലെന്നും പൊതുരേഖയാണെങ്കിൽ തന്നെ പകർപ്പ് കിട്ടാൻ മൂന്നാം കക്ഷിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷ് മജിസ്ടേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി തള്ളിയത്.

11:40 (IST) 10 Aug 2022
മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിന്നിൽനിന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ. പെട്ടെന്ന് പ്രതി മനോരമയെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. അതിനുശേഷം മൃതദേഹം കിണറ്റിലേക്ക് തള്ളിയെന്നാണ് ഇരുപത്തിയൊന്നു വയസ്സുള്ള ബംഗാൾ സ്വദേശിയായ പ്രതി ആദം അലി പൊലീസിന് നൽകിയ മൊഴി. Read More

11:03 (IST) 10 Aug 2022
കരുവന്നൂരില്‍ അഞ്ച് പ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍. കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്.

09:31 (IST) 10 Aug 2022
ബീന ഫിലിപ്പിന്റേത് ഗുരുതര അച്ചടക്കലംഘനം; നടപടിക്ക് സിപിഎമ്മിൽ സമ്മർദം

ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ സമ്മർദം ശക്തം. പാര്‍ട്ടി അച്ചടക്കം മേയര്‍ ലംഘിച്ചുവെന്ന് മുതിര്‍ന്ന നേതാക്കളടക്കം ചൂണ്ടിക്കാട്ടി.

09:30 (IST) 10 Aug 2022
പടന്ന യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചതായി പരാതി

കാസർഗോഡ് പടന്ന സർക്കാർ യുപി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ക്ലാസിൽ വച്ച് ഷാള്‍ ഉപയോഗിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചുവെന്നുമാണ് പരാതി.

09:29 (IST) 10 Aug 2022
മഴ മാറി, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു

വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു. നാളെ മുതൽ മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി 138.4 അടിയാണ്. നിലവിലെ സാഹചര്യത്തിൽ ഈ അളവിലേക്ക് ജലനിരപ്പ് താഴും എന്നാണ് കണക്കുകൂട്ടൽ.

Web Title: Top news live updates 09 august 2022 kerala

Best of Express