Top News Highlights: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ഓണനാളിലും സമരം തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ നയത്തിനെതിരെ തുറമുഖ കവാടത്തിന് മുന്നിലുള്ള സമരപന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ക്ക് മുന്പില് നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധം. പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരം നടത്തുന്നത്.
ഉപരോധ സമരത്തിന്റെ 24-ാം ദിനമാണിന്ന്. തുറമുഖ നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ സമരം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ലത്തീന്‍ അതിരൂപത. ഇതിന്റെ ഭാഗമായി തീരദേശ സംഘടനകളുമായി ലത്തീന്‍ അതിരൂപത ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ കര്തവ്യപഥിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജിയുടെ പ്രതിമ നിര്‍മിക്കുന്നതിനായി ശില്പികള് ചെലവഴിച്ചത് 26,000 മണിക്കൂറുകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു
കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട്സ്പ്രിംഗ് മേഖലയിലെ പട്രോളിംഗ് പില്ലറില്‍ (15) ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും നടത്തിയ പതിനാറാം കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് അതിനിര്‍ണായക തീരുമാനം. 2020 ഏപ്രില്‍ മുതല്‍ ഈ പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സേനകള്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കില്‍ സൈനിക വിന്യാസമുണ്ടാകാതിരുന്ന സ്ഥലങ്ങളില്‍ കടന്നുകയറുകയും ഇവരെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന നേര്‍ക്കുനേര്‍ നില്‍ക്കുകയും ചെയ്തത്.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയുടെ അരികിലേക്ക് കുടുംബാംഗങ്ങള്‍ ഓടിയെത്തിതായും രാജ്ഞി വിദഗ്ധ നിരീക്ഷണത്തിലാണെന്നുമാണ് റിപോര്‍ട്ട്.
മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കടലില്‍ തെളിവെടുപ്പ് നടത്തി. തോപ്പുംപടി സിഐയുടെ നേതൃത്വത്തില്‍ തീരദേശ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടുമായെത്തിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വെടുയുണ്ട എത്തിയ ദീശ. ബോട്ട് കിടന്നിരുന്ന മേഖല തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പകരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 143 ഹർജികളാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നു. അതിന്റെ സ്വാധീനത്താൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ഓണനാളിലും സമരം തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ നയത്തിനെതിരെ തുറമുഖ കവാടത്തിന് മുന്നിലുള്ള സമരപന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ക്ക് മുന്പില് നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധം. പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരം നടത്തുന്നത്.