scorecardresearch

Top News Highlights: കോഴിക്കോട് സ്വര്‍ണക്കടത്ത് കോലപാതകക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

Top News Live Updates: ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

Top News Highlights: കോഴിക്കോട് സ്വര്‍ണക്കടത്ത് കോലപാതകക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

Top News Highlights: തിരുവനന്തപുരം: കോഴിക്കോട് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍, ഷിബാസ് എന്നിവരെയാണ് പിടികൂടിയത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവരെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഗവർണറുമായി ഏറ്റുമുട്ടലിനില്ല, ഭരണസ്തംഭനമില്ലെന്ന് ഇ.പി.ജയരാജൻ

ലോകായുക്ത ഓർ‍ഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ​ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് തകർന്നു

ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. അളപായമില്ല. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. 12 വീടുകൾ അപകട ഭീഷണിയിലാണ്.

Live Updates
21:24 (IST) 9 Aug 2022
കോഴിക്കോട് സ്വര്‍ണക്കടത്ത് കോലപാതകക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

കോഴിക്കോട് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍, ഷിബാസ് എന്നിവരെയാണ് പിടികൂടിയത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവരെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

21:03 (IST) 9 Aug 2022
മഴക്കെടുതി: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞിട്ടില്ല. പ്രസ്തുത സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 10, ബുധന്‍) പ്രാദേശിക അവധി പ്രഖ്യാപിച്ചു.

https://malayalam.indianexpress.com/kerala-news/kerala-rain-holiday-for-educational-institutions-on-aug-10-683256/

20:38 (IST) 9 Aug 2022
കര്‍ണാടക: ബൊമ്മെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തേക്കോ? അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ഊഹാപോഹം

കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് വീണ്ടും മാറ്റം വന്നേക്കുമെന്ന് അഭ്യൂഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണു ബസവരാജ് ബൊമ്മെയെ മാറ്റുമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായത്.

https://malayalam.indianexpress.com/news/karnataka-chief-ministership-change-amit-shah-visit-basavaraj-bommai-683239/

19:08 (IST) 9 Aug 2022
മുഖ്യമന്ത്രിയുടെ പേരിലും വ്യാജന്‍; ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥന്‍ ഐ പി എസിനെയാണ് ഒരാള്‍ ഇത്തരത്തില്‍ സമീപിച്ചത്.

https://malayalam.indianexpress.com/kerala-news/fraud-attempt-in-the-name-of-kerala-cm-pinarayi-vijayan-683199/

18:13 (IST) 9 Aug 2022
ഒഡിഷ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം: ആഗസ്റ്റ് പതിനൊന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ (ആഗസ്റ്റ് ഒൻപത്) പതിനൊന്ന് വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒഡിഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി തീർന്നു. ഇത് പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമർദ്ദം ആകാൻ സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്.

17:10 (IST) 9 Aug 2022
ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും (ആഗസ്റ്റ് ഒൻപത്) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

16:09 (IST) 9 Aug 2022
നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

ബിഹാറിൽ ജെ ഡി യു-ബി ജെ പി ഭരണസഖ്യം തകർന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. നിതീഷ് ഗവര്‍ണര്‍ ഫാഗു ചൗഹാനുമായി സന്ദർശിച്ച് രാജിക്കത്ത് കൈമാറിയെന്നാണു വിവരം.

16:02 (IST) 9 Aug 2022
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

09-08-2022: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

10-08-2022: ഇടുക്കി, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

11-08-2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

14:57 (IST) 9 Aug 2022
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി ഒഡിഷ – ഛത്തിസ്‌ഗർ മേഖലയിലുടെ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14:07 (IST) 9 Aug 2022
ഐജി ലക്ഷമണയുടെ സസ്പെൻഷൻ നീട്ടി

ഐ.ജി ലക്ഷമണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് നീട്ടി. തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു.

13:45 (IST) 9 Aug 2022
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ തീരത്തിനും മുകളിലായി നിലനിൽക്കുന്നു. കേരളത്തിൽ ഇന്ന് മുതൽ ഓഗസ്റ്റ്‌ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

12:14 (IST) 9 Aug 2022
വട്ടവടയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ  ഉരുൾപൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്.

11:38 (IST) 9 Aug 2022
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന് പ്രത്യേക നിയമസഭ സമ്മേളനമില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കേണ്ടത് ചൂണ്ടികാണിച്ചാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് വ്യക്തമാക്കിയത്.

11:37 (IST) 9 Aug 2022
ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു രംഗത്ത്.വി സി നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കും .ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് സർക്കാരിന്റെ ശ്രമം. ഭരണപരമായും ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

11:05 (IST) 9 Aug 2022
ഗവർണറുമായി ഏറ്റുമുട്ടലിനില്ല, ഭരണസ്തംഭനമില്ലെന്ന് ഇ.പി.ജയരാജൻ

ലോകായുക്ത ഓർ‍ഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ​ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

10:23 (IST) 9 Aug 2022
പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷൻ നീട്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്.  കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയയെ തെരെഞ്ഞെടുത്തത് വിവാദമായിരുന്നു

09:21 (IST) 9 Aug 2022
മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറും തുറന്നു

കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല. മുല്ലപ്പെരിയാറില്‍ ആകെയുള്ള 13 ഷട്ടറും തുറന്നു. നേരത്തെ തുറന്നിരുന്നത് 10 ഷട്ടറുകളാണ്. സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് അധികജലം ഒഴുക്കുന്ന സാഹചര്യത്തിൽ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഒാഫീസ് ആസ്ഥാനമായി കണ്‍ട്രോള്‍ റൂം തുറന്നത്. നമ്പര്‍ : 04869 253362, 04869 232077, 8547612910, 9447023597.

09:19 (IST) 9 Aug 2022
ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് തകർന്നു

ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. അളപായമില്ല. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. 12 വീടുകൾ അപകട ഭീഷണിയിലാണ്.

09:19 (IST) 9 Aug 2022
ഇടുക്കി ഡാം തുറക്കൽ: പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി

ഇടുക്കി: ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. പ്രദേശത്ത് 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുളളത്. Read More

Web Title: Top news live updates 08 august 2022 kerala