Top News Highlights: മന്ത്രിസഭയിലേക്കത്തിയ എം ബി രാജേഷ് സ്പീക്കർ പദവി രാജിവച്ച ഒഴിവിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ എ എൻ ഷംസീറിനെതിരെ യു ഡി എഫ് സ്ഥാനാർഥി അൻവർ സാദത്ത്. ആലുവ എം എൽ എയായ അൻവർ സാദത്തിനെ മത്സരിപ്പിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അറിയിച്ചത്. 12നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ചയായാണു 12നു രാവിലെ 10നു നിയമസഭ ചേരുക. രഹസ്യ ബാലറ്റ് മുഖേനെയുള്ള വോട്ടെടുപ്പിനുശേഷം വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷം സഭ പിരിയും.
തൃശൂരിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് ട്രെയിന്‍ തട്ടി മരിച്ചു
തൃശൂര്‍: ആറ്റൂരില്‍ രണ്ടാം ക്ലാസുകാരന് ട്രെയിന്‍തട്ടി മരിച്ചു. തൃശൂർ ആറ്റൂർ സ്വദേശി റിസ്വാൻ (7) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.
പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു
പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിച്ചു. 12 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 129 റണ്‍സെടുത്തത്.
ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികള്‍ക്കാണ് കടിയേറ്റത്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന് ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന് മൂലയില്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ കട്ടപ്പന ഇരുപതേക്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
എം.ബി.രാജേഷ് രാജിവച്ച ഒഴിവിലെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്ത് എംഎല്‍എ മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പു നടക്കുക.
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു.
ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം കൊട്ടിയത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ക്വാട്ടേഷന് സംഘം. കുട്ടിയുടെ കുടുംബം ബന്ധുവില്‍നിന്ന് 10 ലക്ഷം കടം വാങ്ങിയിരുന്നു. പണം തിരികെ നല്കാത്തതിനാല് ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്.
പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിച്ചു. 12 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
തൃശൂരില്‍ മുള്ളുർക്കരയിൽ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി കുമുള്ളമ്പറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻആണ് മരിച്ചത്. ഏഴ് വയസായിരുന്നു. രാവിലെ 8.30 ഓടെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.
പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്റ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.
നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണെന്ന് കെ.സുധാകരൻ. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ. അവർ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ നേതൃത്വം തയാറാകണം ആയിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു എന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
കേരളത്തിൽ ഇന്നു 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.