scorecardresearch

Top News Highlights: വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റില്‍

Top News Live Updates: അരുണിനെയും മാനേജര്‍ ജെസ്വിനെയും ഇന്നലെ ജോമോനൊപ്പം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു

Top News Highlights: വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റില്‍

Top News Highlights: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരുണിനെ അറസ്റ്റ് ചെയ്തത്.മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്.  സംഭവത്തെ തുടര്‍ന്ന് അരുണിനെയും മാനേജര്‍ ജെസ്വിനെയും ഇന്നലെ ജോമോനൊപ്പം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

അമിത വേഗതയില്‍ ബസോടിച്ച ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന് പറഞ്ഞ് അപകട സ്ഥലത്തു നിന്ന് ജോമോന്‍ രക്ഷപ്പെട്ടതും ഇയാള്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീദ് അറിയിച്ചു. അമിത വേഗത മുന്നറിയിപ്പ് രണ്ടുവട്ടം കിട്ടിയിട്ടും പ്രതികരിക്കാതിരുന്ന ബസിന്റെ ഉടമക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കിൽ ടെസ്റ്റിന് വന്നാൽ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ്‌ നൽകുന്നവർക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Live Updates
21:18 (IST) 7 Oct 2022
വടക്കാഞ്ചേരി അപകടം; കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കും

വടക്കാഞ്ചേരി അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി കെഎസ്ആര്‍ടിസി. 2014ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്ട് പദ്ധതിപ്രകാരം യാത്രക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് അനുസരിച്ചാന് തുക കൈമാറുക.

20:33 (IST) 7 Oct 2022
വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റില്‍

വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരുണിനെ അറസ്റ്റ് ചെയ്തത്.മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്.  സംഭവത്തെ തുടര്‍ന്ന് അരുണിനെയും മാനേജര്‍ ജെസ്വിനെയും ഇന്നലെ ജോമോനൊപ്പം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

20:07 (IST) 7 Oct 2022
രാജ്യത്ത് പ്രത്യേക ഉപയോഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ

രാജ്യത്ത് പ്രത്യേക ഉപയോഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണ കുറിപ്പ് ആര്‍ബിഐ പുറത്തിറക്കി. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) കളെക്കുറിച്ചും ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശദീകരണ കുറിപ്പ് പുറത്തുവിട്ടതെന്ന് ആര്‍ബിഐ പറഞ്ഞു.

19:19 (IST) 7 Oct 2022
എലിപ്പനി രോഗ നിര്‍ണയത്തില്‍ കാലതാമസം ഒഴിവാക്കാന്‍ പുതിയ സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 10 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. എല്ലാ ജില്ലകള്‍ക്കും ഈ സേവനം ലഭ്യമാകും വിധം എസ്.ഒ.പി. (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) പുറത്തിറക്കി. സാമ്പിള്‍ കളക്ഷന്‍ മുതല്‍ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ എസ്.ഒ.പി.യില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, കൊല്ലം ജില്ലയില്‍ നിന്നും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പത്തനംതിട്ട റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ ജില്ലയില്‍ നിന്നും ഐസിഎംആര്‍-എന്‍ഐവി ആലപ്പുഴ, എറണാകുളം ജില്ലയില്‍ നിന്നും എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ ജില്ലയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് ജില്ലയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, വയനാട് ജില്ലയില്‍ നിന്നും വയനാട് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലേക്ക് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയ്ക്കാമെന്നും മന്ത്രി അറിയിച്ചു.

17:57 (IST) 7 Oct 2022
ഇനി ചോര വീഴരുത്, കര്‍ശന നടപടി വേണം; റോഡ് സുരക്ഷയില്‍ ഹൈക്കോടതി

റോഡ് സുരക്ഷയുടെ കാര്യത്തില്‍ കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നു പറഞ്ഞ കോടതി പ്രകടമായ നടപടിയെടുക്കാന്‍ ഉത്തരവിട്ടു.

വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പതു പേര്‍ മരിച്ച സംഭവത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് ഹാജരായപ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി നിര്‍ദേശപ്രകാരമാണു കമ്മിഷണര്‍ ഹാജരായത്.

16:47 (IST) 7 Oct 2022
മതംമാറിയവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത്; ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിഷനെ നിയമിച്ച് കേന്ദ്രം

പട്ടികജാതിക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം പഠിക്കാന്‍ കമ്മിഷനെ നിയമിച്ച് കേന്ദ്രം. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിഷനെയാണ് കേന്ദ്രം നിയമിച്ചത്. ചരിത്രപരമായി പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നവരും എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ പറയാത്ത മതം മാറിയവരുമായവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് കമ്മിഷന്‍ പരിഗണിക്കും. മൂന്നംഗ കമ്മിഷനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.രവീന്ദര്‍ കുമാര്‍ ജെയിന്‍, യുജിസി അംഗം പ്രൊഫ.സുഷമ യാദവ് എന്നിവരും ഉള്‍പ്പെടുന്നുവെന്ന് സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.

14:39 (IST) 7 Oct 2022
കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: അഭിപ്രായം പറയാനില്ലെന്ന് വി.ഡി.സതീശൻ

കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

14:38 (IST) 7 Oct 2022
കൊല്ലത്ത് വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി  അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. അശ്വതിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

12:42 (IST) 7 Oct 2022
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി. പന്തൽ പൊളിച്ചുനീക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. വിഴിഞ്ഞം സമരസമിതിയുടെ നേതൃത്യത്തിൽ നിർമാണം തടഞ്ഞിരിക്കുകയാണെന്നും തങ്ങളുടെ ജീവനക്കാർക്ക് പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി അദാനിപോർട്ടും കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. തടസ്സങ്ങൾ നീക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപന്തൽ പ്രധാന റോഡിലാണന്ന് സർക്കാർ അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

12:39 (IST) 7 Oct 2022
പീഡന പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍

പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ . സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തത്. ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

12:38 (IST) 7 Oct 2022
വയനാട് തവിഞ്ഞാലില്‍ പുലി വീട്ടിന് മുന്നിലെ കിണറില്‍ വീണു

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.

12:07 (IST) 7 Oct 2022
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും

കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്. കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനും സർക്കാർ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓസ്കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു.

11:58 (IST) 7 Oct 2022
ഐഎസ്എൽ: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഒന്‍പതാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) ഇന്നു തുടക്കം. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നത്.

10:49 (IST) 7 Oct 2022
യുവതിയേയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന് പരാതി

ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്‌. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്.

10:45 (IST) 7 Oct 2022
മൂന്നാറിൽ വനം വകുപ്പിന്റെ കെണിയിലായ കടുവയെ കാട്ടിൽ തുറന്നു വിട്ടു

മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നു വിട്ടു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു.

09:04 (IST) 7 Oct 2022
കൊച്ചിയിലെ ലഹരി മരുന്ന് വേട്ട: തുടരന്വേഷത്തിന് കോസ്റ്റൽ പൊലീസ്

കൊച്ചിയിൽ വൻ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ തുടരന്വേഷണത്തിന് കോസ്റ്റൽ പൊലീസ്. 200 കിലോ ഹെറോയിനും പ്രതികളേയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൈമാറിയത്. ഇന്നലെ കൊച്ചി തീരത്തെ പുറംകടലിൽ ഇറാനിയൻ ഉരുവിൽ നിന്നാണ് ലഹരിമരുന്നും പ്രതികളെയും പിടിച്ചത്.

09:03 (IST) 7 Oct 2022
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത്: ഇന്റർപോളിന്റെ സഹായം തേടാൻ ഡിആർഐ

പഴക്കച്ചവടത്തിന്റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റെർപോളിന്‍റെ അടക്കം സഹായം തേടും. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.

09:02 (IST) 7 Oct 2022
സ്കൂളുകളിലെ വിനോദയാത്ര: രാത്രി 9മുതൽ രാവിലെ 9 വരെ യാത്ര പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Web Title: Top news live updates 07 october 2022