scorecardresearch
Latest News

Top News Highlights: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി 14 ദിവസത്തേക്ക് റിമാൻഡിൽ

കുട്ടികളുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇന്നു രാവിലെയാണു ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്

Top News Highlights: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി 14 ദിവസത്തേക്ക് റിമാൻഡിൽ
Photo: Rameshng/WikiCommons

Top News Highlights: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. കേസിൽ ശ്രീജിത്ത് നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് തൃശൂർ സി ജെ എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുട്ടികളുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇന്നു രാവിലെയാണു ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കോ തെറപ്പിക്കു വിധേയനാകുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ വാദം. നടന്‍ മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

ക്രൈം ബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “ചോദ്യം ചെയ്യലെന്ന പേരില്‍ മാനസിക പീഡനമാണ് നടക്കുന്നത്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരേയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരം. എല്ലാവരേയും മകളായി കാണെണം. ഇതിന്റെ അവസാനം കാണും വരെ പോരാടും,” സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ബിസിനസ് നടത്താന്‍ പാടില്ലെ എന്ന് ക്രൈം ബ്രാഞ്ച് ചോദിച്ചതായും സ്വപ്ന ആരോപിച്ചു.

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് സജി ചെറിയാനെതിരെ പൊലീസ് കേസ്. കീഴ്‌വായ്പൂര് പൊലീസാണ് സജി ചെറിയാനെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നായര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഭരണഘടനയെ അവേഹേളിച്ചതിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ എടുത്തിരിക്കുന്നത്.

Live Updates
21:06 (IST) 7 Jul 2022
നികുതി വെട്ടിക്കാൻ വിവോ 62,476 കോടി ചൈനയിലേക്ക് മാറ്റിയെന്ന് ഇ ഡി

ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവോയുടെ 1,25,185 കോടി രൂപയുടെ വിറ്റുവരവിന്റെ പകുതിയാണ് ഈ പണം, എന്നാൽ ഇടപാടിന്റെ കാലയളവ് വ്യക്തമാക്കിയിട്ടില്ല.

ജൂലൈ 5-ന് രാജ്യത്തുടനീളംമുള്ള വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 48 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന.

റെയ്ഡിന് ശേഷം, കേസിൽ ഉൾപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച 465 കോടി രൂപയും 73 ലക്ഷം രൂപയും 2 കിലോ സ്വർണക്കട്ടികളും പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.

21:01 (IST) 7 Jul 2022
കാസർഗോഡ്, കണ്ണൂർ ജില്ലകളിലും ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർഗോഡ്, കണ്ണൂർ ജില്ലകളിലും ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടയുള്ളവയ്ക്ക് അവധിയാണ്.

20:59 (IST) 7 Jul 2022
ശ്രീജിത്ത് രവിക്കെതിരെ നേരത്തയും സമാന കേസ്; നഗ്നതാ പ്രദർശനം രോഗമോ?

കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് നടൻ ശ്രീജിത്ത് രവി അറസ്റ്റിലായെന്ന വാർത്ത ഇന്ന് അതിരാവിലെയാണ് കേരളം അറിഞ്ഞത്. കുട്ടികളുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. നടന്‍ മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ വാദം കേട്ടശേഷമായിരുന്നു കോടതിയുടെ ഉത്തരവ്.

20:23 (IST) 7 Jul 2022
മഴ തുടരും ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18:23 (IST) 7 Jul 2022
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ ലഭിച്ചു

കെ-ഫോൺ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്. ഇതോടെ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസ് കൂടി ലഭിക്കാനുണ്ട്. ഇത് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷകയാണെന്ന് കെ-ഫോൺ അറിയിച്ചു.

18:20 (IST) 7 Jul 2022
നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ കര്‍ശനനടപടി: മുഖ്യമന്ത്രി

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കൈക്കൊള്ളുന്ന നടപടികള്‍ പൊലീസ് പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടത്തുന്ന 'ഓപ്പറേഷന്‍ ശുഭയാത്ര'യുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

18:16 (IST) 7 Jul 2022
പ്ലസ് വൺ പ്രവേശന ത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി, ജൂലൈ 11 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. www. admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വായിക്കാം.

18:15 (IST) 7 Jul 2022
ആ വാക്കുണ്ടോ നിങ്ങളുടെ കയ്യിൽ; ട്രാന്‍സ്ജെന്‍ഡറിന് മലയാളം തേടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

സ്ത്രീ, പുരുഷന്‍ എന്നതു പോലെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിനു തത്തുല്യമായ പദം മലയാളത്തിലില്ല. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമമാരംഭിച്ചു.

പദനിര്‍ദേശത്തിനായി മത്സരം നടത്തുകയാണു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുവഴി ലഭിക്കുന്ന പദങ്ങളില്‍നിന്ന് ഉചിതമായതു ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പദങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുനല്‍കണം. കൂടുതൽ വായിക്കാം.

17:22 (IST) 7 Jul 2022
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. തുടർച്ചായ വിവാദങ്ങളെ തുടർന്ന് മന്ത്രിമാർ രാജിവച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു രാജി പ്രഖ്യാപനം. തന്റെ കൺസർവേറ്റീവ് പാർട്ടിയിലെ മന്ത്രിമാരുടെയും പ്രവർത്തകരുടെയും ആഹ്വാനത്തിന് വഴങ്ങി താൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു.

16:56 (IST) 7 Jul 2022
സൂരജ് പാലക്കാരന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി; വീഡിയോകൾ ഹൈക്കോടതി പരിശോധിക്കും

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച വീഡിയോകൾ ഹൈക്കോടതി പരിശോധിക്കും. പ്രതി സൂരജ് പാലാക്കാരൻ്റെ മുൻകൂർ ജാമ്യ ഹർജി കുടുതൽ വാദത്തിനായി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ജാമ്യാപേക്ഷയെ എതിർത്ത യുവതി രണ്ട് വിഡീയോ സീഡികൾ കോടതിയിൽ ഹാജരാക്കി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ പ്രതി ബോധപൂർവം ശ്രമിച്ചെന്നും പൊലിസിനെ പേടിയല്ലെന്നും അറിഞ്ഞു കൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് ഒരു വീഡിയോയിൽ പരാമർശിക്കുന്നുണ്ടെന്നും യുവതി ബോധിപ്പിച്ചു.

യൂട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിലാണ് ചാനൽ ഉടമ സൂരജ് പാലാക്കാരനെതിരെ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. പട്ടികജാതി–-വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈം നന്ദുകുമാറിനെ ന്യായീകരിക്കുന്നതിനായി സുരജ് പാലാക്കാരൻ പരാതിക്കാരിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു വെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

16:21 (IST) 7 Jul 2022
കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം: ശ്രീജിത്ത് രവിയ്ക്ക് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡിൽ

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. കേസിൽ ശ്രീജിത്ത് നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് തൃശൂർ സി ജെ എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുട്ടികളുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇന്നു രാവിലെയാണു ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കോ തെറപ്പിക്കു വിധേയനാകുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ വാദം. നടന്‍ മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

15:11 (IST) 7 Jul 2022
യുകെയിൽ പ്രതിസന്ധി രൂക്ഷം; ബോറിസ് ജോൺസൺ രാജിവച്ചേക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഓഫീസ് അറിയിച്ചു. തുടർച്ചായി മന്ത്രിമാർ രാജിവച്ചതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഒടിവിൽ ബോറിസ് ജോൺസന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം.

14:57 (IST) 7 Jul 2022
നടന്‍ ശ്രീജിത്ത് രവിക്കു ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍

കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്കു ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍. നടന്‍ മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ തൃശൂര്‍ സി ജെ എം കോടതിയെ ബോധിപ്പിച്ചു.

സൈക്കോ തെറപ്പിക്കു വിധേയനാകുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമാണു ശ്രീജിത്ത് രവിയുടെ വാദം. ചികിത്സ തേടിയതിന്റെ രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലാണെന്നും അംഗീകരിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.

കുട്ടികളുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇന്നു രാവിലെയാണു ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

14:28 (IST) 7 Jul 2022
‘മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോര’; നേരിടുന്നത് മാനസിക പീഡനമെന്ന് സ്വപ്ന

ക്രൈം ബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “ചോദ്യം ചെയ്യലെന്ന പേരില്‍ മാനസിക പീഡനമാണ് നടക്കുന്നത്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരേയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരം. എല്ലാവരേയും മകളായി കാണെണം. ഇതിന്റെ അവസാനം കാണും വരെ പോരാടും,” സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ബിസിനസ് നടത്താന്‍ പാടില്ലെ എന്ന് ക്രൈം ബ്രാഞ്ച് ചോദിച്ചതായും സ്വപ്ന ആരോപിച്ചു. “അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നാവശ്യപ്പെട്ടു. കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നും ഭീഷണമുഴക്കി. എന്നാല്‍ ഇതൊന്നും എന്റെ മൊഴിയെ ബാധിക്കുന്ന കാര്യങ്ങളല്ല,” സ്വപ്ന കൂട്ടിച്ചേര്‍ത്തു

13:56 (IST) 7 Jul 2022
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ കനക്കും

യെല്ലെ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

07-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

08-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

10-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

11-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

12:57 (IST) 7 Jul 2022
വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന്‍ മൊഴി നല്‍കി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ നടത്തിയ അതിക്രമം തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് ജയരാജന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

11:52 (IST) 7 Jul 2022
മംഗാലാപുരത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മംഗലാപുരം പഞ്ചിക്കല്ലുവിലുണ്ടായ ഉരുള്‍പൊട്ടലിലാണ് മൂന്ന് മലയാളികള്‍ പരിച്ചത്. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ജോണി എന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

11:44 (IST) 7 Jul 2022
സജി ചെറിയാന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമെന്ന് സതീശന്‍

ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെറ്റ് പറ്റിയതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്നും രാജിയെ ത്യാഗമായി കണേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.

10:33 (IST) 7 Jul 2022
സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനാ വിമര്‍ശനത്തില്‍ മുന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു

09:44 (IST) 7 Jul 2022
തോരാതെ മഴ, ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

08:27 (IST) 7 Jul 2022
നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Web Title: Top news live updates 07 july 2022 kerala