scorecardresearch

Top News Highlights: വയോധികയെ കൊന്ന് കിണറ്റിലിട്ട സംഭവം; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Top News Live Updates: ഇന്നലെ വൈകുന്നേരത്തെ ചെന്നൈ എക്സ്പ്രസിലാണ് പ്രതി കേരളം വിട്ടത്

Top News Highlights: വയോധികയെ കൊന്ന് കിണറ്റിലിട്ട സംഭവം; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍
പ്രതീകാത്മക ചിത്രം

Top News Highlights: തിരുവനന്തപുരം. കേശവദാസപുരത്ത് വയോധികയായ മനോരമയെ (68) കൊന്ന് കിണറ്റിലിട്ട കേസിലെ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ആദം അലിയെ ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തെ ചെന്നൈ എക്സ്പ്രസിലാണ് പ്രതി കേരളം വിട്ടത്. ഇയാളെ കേരള പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങു. മനോരമയുടെ കൈകാലുകള്‍ കെട്ടി കിണറ്റിലേക്കിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ

എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും.

ജലനിരപ്പ് ഉയരുന്നു; ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. രണ്ടു അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും. ഇടുക്കി അണക്കെട്ടിൽ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ അധികമുയര്‍ത്തും.

Live Updates
21:32 (IST) 8 Aug 2022
ജെ ഡി യുവിനു റാന്തല്‍ തെളിക്കുമോ ആര്‍ ജെ ഡി? കാത്തിരുന്നു കാണാന്‍ ബി ജെപി

ബിഹാറില്‍ ഭരണകക്ഷികളായ ജനതാദള്‍ യുണൈറ്റഡും (ജെ ഡി യു) ബി ജെ പിയും തമ്മിലുള്ള ബന്ധം പരസ്യമായ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ എല്ലാ കണ്ണുകളും ആര്‍ ജെ ഡിയിലേക്ക്. ജെ ഡി യുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ ജെ ഡി താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കരുതലോടെയാണു നീക്കം.

https://malayalam.indianexpress.com/news/bihar-political-crisis-tejashwi-yadav-nitish-kumar-rjd-bjp-jdu-682859/

21:08 (IST) 8 Aug 2022
വയോധികയെ കൊന്ന് കിണറ്റിലിട്ട സംഭവം; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

കേശവദാസപുരത്ത് വയോധികയായ മനോരമയെ (68) കൊന്ന് കിണറ്റിലിട്ട കേസിലെ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ആദം അലിയെ ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തെ ചെന്നൈ എക്സ്പ്രസിലാണ് പ്രതി കേരളം വിട്ടത്. ഇയാളെ കേരള പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങു. മനോരമയുടെ കൈകാലുകള്‍ കെട്ടി കിണറ്റിലേക്കിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

20:49 (IST) 8 Aug 2022
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 8) മുതല്‍ 12 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ- വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ – ഛത്തിസ്ഗഢ് മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താലായിരിക്കും സംസ്ഥാനത്ത് മഴ ശക്തമാകുക.

19:29 (IST) 8 Aug 2022
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

19:18 (IST) 8 Aug 2022
ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (പി കെ കുഞ്ഞനന്തന്‍ നായര്‍) അന്തരിച്ചു. 96 വയസായിരുന്നു. നാറാണത്തെ വീട്ടില്‍ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം.

ബാലഭാരത സംഘത്തിന്റ സ്ഥാപക സെക്രട്ടറിയായ കുഞ്ഞനന്തന്‍ നായര്‍, ഇ എം എസ് സി പി എമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എ കെ ജിയ്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലഭാരത സംഘത്തില്‍ ഇ കെ നായനാര്‍ക്കൊപ്പമാണ് അദ്ദേഹം നേതൃത്വത്തിലുണ്ടായിരുന്നത്.

https://malayalam.indianexpress.com/kerala-news/veteran-communist-berlin-kunjananthan-nair-passes-away-682789/

18:26 (IST) 8 Aug 2022
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ് കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ന് മുതല്‍ പത്ത് വരെ ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യ-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഗസ്റ്റ് പതിനൊന്നിന് കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

17:26 (IST) 8 Aug 2022
ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ചെറുതോണി മുതല്‍ പെരിയാറിന്‍റെ തീരത്ത് ഉള്ളവര്‍ വരെ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.

17:00 (IST) 8 Aug 2022
പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. കാനഡയുടെ മിഷേൽ ലിയെയാണു താരം പരാജയപ്പെടുത്തിയത്. സ്കോർ 21–15, 21–13. പുരുഷ വിഭാഗം സിംഗിള്‍സിലായിരുന്നു ലക്ഷ്യ സെന്നിന്റെ നേട്ടം. മലേഷ്യയുടെ സെ യോങ്ങിനെയാണ് താരം തോല്‍പ്പിച്ചത്. ഇരുവരുടേയും ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്.

15:58 (IST) 8 Aug 2022
അവയവദാനം സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു വരും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരും. ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഓരോ മെഡിക്കല്‍ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കി നിയോഗിക്കണം. പരീശീലനം നേടിയ ആത്മാര്‍ത്ഥമായ സംഘത്തെ ഓരോ മെഡിക്കല്‍ കോളേജും സജ്ജമാക്കണം. ടീംവര്‍ക്ക് ഉണ്ടാകണം. കെ സോട്ടോ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ഉണ്ടാക്കണം. ആശുപത്രികളില്‍ ഒരു ട്രാന്‍സ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. പത്ത് മുതല്‍ പതിനഞ്ച് വര്‍ഷത്തെ പരിചയമുള്ള ഫാക്വല്‍റ്റികളെ കൂടി അവയവദാന പ്രക്രിയയില്‍ പ്രാപ്തമാക്കി കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

15:26 (IST) 8 Aug 2022
‘ആളുകളെ മരിക്കാന്‍ വിടാനാവില്ല’; ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകള്‍ നന്നാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം

ദേശീയപാതയിലെ അപകട മരണത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി. ആളുകളെ ഇങ്ങനെ മരിക്കാൻ വിടാൻ ആവില്ലന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ദേശീയ പാതയിൽ മാത്രമല്ല അപകട മരണങ്ങൾ. റോഡുകളിൽ എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു.

നെടുമ്പാശ്ശേരിയിൽ ബൈക്ക് യാത്രക്കാരൻ ഹാഷിം കുഴിയിൽ വീണ് മരിച്ചതിനെ തുടർന്നാണ് കേസ് കോടതി അടിയന്തരമായി പരിഗണിച്ചത്. ജില്ലാ കലക്ടര്‍മാര്‍ എന്ത് ചെയ്യുകയാണ്, മരിച്ചു കഴിഞ്ഞിട്ടാണോ അവര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.

https://malayalam.indianexpress.com/kerala-news/kerala-high-court-slams-national-highway-authority-on-road-accidents-682686/

14:40 (IST) 8 Aug 2022
ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകൾ. എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്. ഈ വർഷം ഇതേ വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു. ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസെന്നും ചെന്നിത്തല.

14:15 (IST) 8 Aug 2022
എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ

എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും.

13:33 (IST) 8 Aug 2022
വീണ ജോർജ് ആരോഗ്യമന്ത്രിയായി തുടർന്നാൽ ആരോഗ്യ മേഖല തകരുമെന്ന് ഐഎംഎ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംഎ തിരുവല്ല മേഖല പ്രസിഡന്‍റ് ഡോക്ടർ രാധാകൃഷ്ണന്‍. ആശുപത്രികളിൽ റെയിഡ് നടത്തി മന്ത്രി അകാരണമായി ഡോക്ടർമാർക്കെതിരെ നടപടി എടുക്കുകയാണ്. മാധ്യമ ശ്രദ്ധ പിടിച്ചെടുക്കാൻ മാത്രമാണ് ശ്രമം. വീണ ജോർജ് ആരോഗ്യമന്ത്രിയായി തുടർന്നാൽ കേരളത്തിൽ ആരോഗ്യ മേഖല തകരുമെന്ന് അദ്ദേഹം പറഞ്ഞു.

12:56 (IST) 8 Aug 2022
ബാലഗോകുലം പരിപാടിയിൽ കണ്ണന് മാല ചാർത്തി കോഴിക്കോട് മേയർ, വിവാദം

കോഴിക്കോട്: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തിൽ. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം പരിപാടിയിൽ മേയർ പങ്കെടുത്തതും പ്രസംഗത്തിൽ നടത്തിയ പരാമർശവുമാണ് വിവാദമായത്. Read More

12:56 (IST) 8 Aug 2022
യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; സ്വപ്നയുടെ ആരോപണം

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഒാഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായി. യുഎഇ കൗണ്‍സലേറ്റ് ശിവശങ്കര്‍ മുഖേനയാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ ഇടപെടലുണ്ടായി. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഓഗസ്റ്റ് ആറിന് തന്നെ രാജ്യംവിട്ടു.

12:54 (IST) 8 Aug 2022
വായ്ത്താരിയും പി.ആര്‍ വര്‍ക്കും മാത്രം പോര; റിയാസിനെ വിമർശിച്ച് സതീശൻ

റോഡിലെ കുഴിയില്‍ പൊതുമരാമത്ത് മന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വായ്ത്താരിയും പി.ആര്‍ വര്‍ക്കും മാത്രം പോര, വകുപ്പില്‍ നടക്കുന്നതെന്തെന്ന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പറഞ്ഞകാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും പ്രീമണ്‍സൂണ്‍ വര്‍ക് നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

11:07 (IST) 8 Aug 2022
കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രധാന പ്രതി ആദം അലി ഒളിവിൽ

കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

09:47 (IST) 8 Aug 2022
കൂടുതൽ ഡാമുകൾ തുറക്കും, ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ

സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. എന്നാൽ ജാ​ഗ്രത അനിവാര്യമാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു.

09:45 (IST) 8 Aug 2022
ബാണാസുര സാഗർ ഡാം തുറന്നു

ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്. ജലനിരപ്പ് 39 അടിയായിരുന്നു.

09:01 (IST) 8 Aug 2022
ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്, ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. Read More

09:00 (IST) 8 Aug 2022
ജലനിരപ്പ് ഉയരുന്നു; ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. രണ്ടു അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും. ഇടുക്കി അണക്കെട്ടിൽ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ അധികമുയര്‍ത്തും.

Web Title: Top news live updates 07 august 2022 kerala