scorecardresearch

Top News Highlights: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

Top News Highlights: പുലർച്ചെ രണ്ടു മണിയോടെ ഭർതൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്.

Top News Highlights: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം

Top News Highlights: തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർതൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Live Updates
21:45 (IST) 6 Sep 2022
യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ കോളേജുകളില്‍ പഠനം തുടരാന്‍ അനുവദിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍(എന്‍എംസി). യുക്രെയ്ന്‍ വാഗ്ദാനം ചെയ്യുന്ന മൊബിലിറ്റി പ്രോഗ്രാം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പരിഗണിച്ചതായി അറിയിക്കുന്നു. അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ മറ്റ് സര്‍വകലാശാലകളിലേക്കുള്ള താല്‍ക്കാലിക സ്ഥലംമാറ്റമാണ്. എന്നിരുന്നാലും, ബിരുദം മാതൃ യുക്രേനിയന്‍ സര്‍വകലാശാല നല്‍കും, ”എന്‍എംസിയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

20:41 (IST) 6 Sep 2022
സംസ്ഥാനത്ത് രാത്രിയും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് രാത്രിയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

20:02 (IST) 6 Sep 2022
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കും

ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണ നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണു രാജ് അനുമതി നൽകി. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 125 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. 75 മുതല്‍ 175 വരെ ക്യൂമെക്‌സ് ജലം ഒഴുക്കിവിടും. ഡാം തുറക്കുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ മീന്‍പിടിക്കുന്നതിനും വിനോദസഞ്ചാരം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

18:50 (IST) 6 Sep 2022
തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് തിരുവോണ ദിവസത്തില്‍ (സെപ്തംബര്‍ 8, വ്യാഴം) ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറിക്കില്ല. ബെവ്കൊ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കു്നത്. തിരുവോണ ദിവസം സംസ്ഥാനത്ത് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രസ്തുത സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കൊ ഔട്ട്ലറ്റുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. പലയിടങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

17:42 (IST) 6 Sep 2022
പേവിഷബാധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണം, കേന്ദ്രത്തിന് കത്തയച്ച് വീണ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു.

16:42 (IST) 6 Sep 2022
ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡിസിജിഐ അനുമതി

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍(മൂക്കിലൂടെ നല്‍കുന്നത്) കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 നുള്ള ഇന്ത്യയിലെ ആദ്യത്തെ നേസല്‍ വാക്‌സിന്‍ ആണിത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ഏകദേശം 4,000 വോളണ്ടിയര്‍മാരുമായി നേസല്‍ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, ഇതുവരെ പാര്‍ശ്വഫലങ്ങളോ പ്രതികൂല പ്രതികരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.

16:15 (IST) 6 Sep 2022
കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉപാധിയോടെ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ഉപാധികളോടെയായിരിക്കും. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുമെന്ന വ്യവസ്ഥയോടെയാണ് ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുക. 100 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചത്.

15:17 (IST) 6 Sep 2022
എല്ലാ ജില്ലകളിലും മഴ കനക്കും

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13:29 (IST) 6 Sep 2022
ആലപ്പുഴയിൽ 17 വീടുകൾ ഭാഗികമായി തകർന്നു

ആലപ്പുഴ ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ നാലും, കാര്‍ത്തികപ്പള്ളി താലൂക്കിൽ രണ്ടും, മാവേലിക്കര താലൂക്കിൽ എട്ടും, കുട്ടനാട് താലൂക്കിൽ മൂന്നു വീടുകളാണ് തകർന്നത്. ജില്ലയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 20 അംഗ എൻഡിആർഎഫ് ടീം ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും. ജില്ലയിലെ നിലവിലെ സ്ഥിതി ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

13:24 (IST) 6 Sep 2022
കേരള എൻജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് തൃശൂരിൽ പട്ടിക പ്രഖ്യാപിച്ചത്. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജോത് കൃഷ്ണൻ മൂന്നാം റാങ്കും നേടി.

12:41 (IST) 6 Sep 2022
മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കും

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന് സൂചന. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി.രാജേഷിന് തദ്ദേശ സ്വയം ഭരണ, സാംസ്കാരിക വകുപ്പുകളാകും ലഭിക്കുക എന്നാണ് സൂചന. എക്സൈസ് വകുപ്പ് വി.എൻ.വാസവന് നൽകുമെന്നാണ് വിവരം. എം.ബി.രാജേഷിന്റെ വകുപ്പുകൾ തീരുമാനിച്ചശേഷം മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. 

12:14 (IST) 6 Sep 2022
എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

എം.ബി.രാജേഷ്  പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 

11:08 (IST) 6 Sep 2022
എറണാകുളത്ത് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

പാലിക്കരയിൽ ഭാര്യയെ കോലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ പിനീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരെത്തെയും ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു.

11:07 (IST) 6 Sep 2022
ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി.

11:06 (IST) 6 Sep 2022
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയായേക്കും

കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിൽ ജീവനക്കാർ. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർക്കും എന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധന വകുപ്പിന് നിർദേശവും നൽകി.

11:06 (IST) 6 Sep 2022
പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു.  ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.

11:05 (IST) 6 Sep 2022
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; നാലു ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പെയ്യും. നാലു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരിക്ക് സമീപത്തെ ചക്രവാത ചുഴിയും തമിഴ് നാടുമുതൽ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദ പാത്തിയുമാണ് മഴയ്ക്ക് കാരണം.

Web Title: Top news live updates 06 september 2022

Best of Express