scorecardresearch

Top News Highlights: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍

Top News Highlights: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് നടപടി

Top News Highlights: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് നടപടി

author-image
WebDesk
New Update
KSRTC Strike

Express Photo/ Vishnu Ram

Top News Highlights: തിരുവനന്തപുരം: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ഡീസല്‍ വാങ്ങുന്നതിനായി 20 കോടി രൂപയാണ് അനുവദിച്ചത്. നാല് ദിവസത്തിനുള്ളില്‍ തുക കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ക്ഷാമം മൂലം ഓർഡിനറി സർവീസുകളിൽ 40 ശതമാനം മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയത്.

Advertisment

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ജനദ്രോഹം: കെ.സുധാകരന്‍

ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസല്‍ ക്ഷാമമെന്ന് ആക്ഷേപം തൊഴിലാളി യൂണിയനുകള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 190 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വരുമാനം ഉണ്ടായിരുന്നു. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കിയതിന്റെയും പിന്നില്‍ മാനേജ്‌മെന്റിന്റെ കള്ളക്കളിയാണ്. എണ്ണക്കമ്പനികളുടെ കുടിശിക 13 കോടി രൂപ നല്‍കിയാല്‍ ഇന്ധനക്ഷാമം പരിഹരിക്കാവുന്നതേയുള്ളു. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കാതെ തൊഴിലാളികളെ പഴിക്കാനാണ് തുനിയുന്നത്.


  • 21:46 (IST) 06 Aug 2022
    ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം

    വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു, ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് ആറ് മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു


  • 20:36 (IST) 06 Aug 2022
    ജഗ്‌ദീപ് ധൻഖർ പുതിയ ഉപരാഷ്ട്രപതി

    രാജ്യത്തിന്റെ പതിനാറാമത് ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻഖർ തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ട് നേടിയാണു വിജയം. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്കു 182 വോട്ട് ലഭിച്ചു. 15 വോട്ട് അസാധുവായി. ആകെ 725 വോട്ടാണു പോൾ ചെയ്തത്.


  • 20:15 (IST) 06 Aug 2022
    കോവിഡ് കേസുകള്‍ കൂടുന്നു; പരിശോധന കൂട്ടാന്‍ കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

    ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    വരാനിരിക്കുന്ന ഉത്സവങ്ങളും ജനങ്ങളുടെ വന്‍തോതിലുള്ള ഒത്തുചേരലുകളും കോവിഡ് വെറസ് വ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു.


  • 19:10 (IST) 06 Aug 2022
    46 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നു

    ആലപ്പുഴ ഹരിപ്പാട് മണ്ണാറശാലയിൽ 46 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തുലാംപറമ്പ് വടക്ക് മണ്ണാറ പഴഞ്ഞിയിൽ വീട്ടിൽ ശ്യാംകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുഞ്ഞിനെ കിണറ്റിലിട്ടാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.


  • 18:04 (IST) 06 Aug 2022
    മുഹറം അവധി: എൻ.ഐ.എ പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ല

    മുഹറം പ്രമാണിച്ച് 9ന് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള പൊതു അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ല.


  • 17:23 (IST) 06 Aug 2022
    കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങാന്‍ 20 കോടി

    ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ഡീസല്‍ വാങ്ങുന്നതിനായി 20 കോടി രൂപയാണ് അനുവദിച്ചത്. നാല് ദിവസത്തിനുള്ളില്‍ തുക കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ക്ഷാമം മൂലം ഓർഡിനറി സർവീസുകളിൽ 40 ശതമാനം മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയത്.


  • 17:08 (IST) 06 Aug 2022
    ദേശീയപാതയിലെ കുഴികള്‍ ഉടൻ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

    സ്‌കൂട്ടര്‍ യാത്രികന്‍ ദേശീയപാതയില്‍ കുഴിയില്‍വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി.

    സ്‌കൂട്ടര്‍ യാത്രികനായ എറണാകുളം മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (50) റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ മരിച്ച സംഭവം അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍.


  • 16:18 (IST) 06 Aug 2022
    ജെഇഇ മെയിൻ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

    ജെഇഇ മെയിൻ സെഷൻ 2 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഇന്നു പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചശേഷം nta. ac.in, ntaresults.nic.in, jeemain. nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം.

    https://malayalam.indianexpress.com/education/jee-main-2022-session-2-result-682045/


  • 15:12 (IST) 06 Aug 2022
    എന്‍ഡിആര്‍എഫ് സംഘം ആലപ്പുഴയില്‍

    ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് അപകട സാധ്യത മുന്നറിയിപ്പ് അവളിനും മുകളിൽ ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയിലെത്തി. 21 അംഗ സംഘമാണ് ആലപ്പുഴ കളക്ടറേറ്റിൽ എത്തിയത്. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏതുവിധത്തിൽ വേണമെന്ന് തീരുമാനിക്കാനായി പ്രത്യേക യോഗം ചേരുന്നു.


  • 14:15 (IST) 06 Aug 2022
    ഇടുക്കി ഡാം നാളെ തുറക്കും

    ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.


  • 14:14 (IST) 06 Aug 2022
    കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ജനദ്രോഹം: കെ.സുധാകരന്‍

    ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.


  • 12:56 (IST) 06 Aug 2022
    നെടുമ്പാശ്ശേരി അപകടം: ദേശീയ പാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

    നെടുമ്പാശേരിയിൽ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ വണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


  • 12:12 (IST) 06 Aug 2022
    മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന കണ്ടുനിൽക്കാനായില്ല, ആശ്വസിപ്പിക്കാൻ എത്തിയ കലക്ടറും കരഞ്ഞു; വീഡിയോ

    മലവെള്ളപ്പാച്ചിലിൽ മകളെ നഷ്ടപ്പെട്ട അമ്മയെ കാണാനെത്തിയ കലക്ടറും സങ്കടത്താൽ പൊട്ടിക്കരഞ്ഞു. കണ്ണൂർ പേരാവൂരിൽ പ്രകൃതിക്ഷോഭത്തില്‍ മരിച്ച രണ്ടര വയസുകാരി നുമ മോളുടെ ഉമ്മയെ കാണാനാണ് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ നേരിട്ടെത്തിയത്. Read More


  • 11:39 (IST) 06 Aug 2022
    വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരുക്ക്

    കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരുക്കേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസിലെ ഡ്രൈവർക്കാണ് പരുക്കേറ്റത്. കൃത്യം നടത്തിയ മറ്റൊരു ബസിലെ കണ്ടക്ടർ രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


  • 11:37 (IST) 06 Aug 2022
    റെയിൽവെ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റടിച്ച് രണ്ട് സ്ത്രീകൾ തോട്ടിൽ വീണു

    ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന മൂന്നു സ്ത്രീകളിൽ രണ്ടുപേർ തോട്ടിൽ വീണു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രെയിൻ പോകുന്നതിനിടെ കാറ്റടിച്ചു തോട്ടിൽ വീഴുകയായിരുന്നു.


  • 11:00 (IST) 06 Aug 2022
    റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു

    നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.


  • 10:00 (IST) 06 Aug 2022
    ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.


  • 09:24 (IST) 06 Aug 2022
    മോദിയെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് കെ.സുധാകരൻ

    കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുൽ ഗാന്ധിയടക്കമുള്ളവര്‍ക്കെതിരെ ഡൽഹി പൊലീസ് എടുത്ത നടപടിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മോദിയെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും രാജ്യം കോൺഗ്രസ് വീണ്ടെടുക്കുമെന്നും കെ.സുധാകരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


  • 08:41 (IST) 06 Aug 2022
    മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി

    മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല. 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.


  • 08:41 (IST) 06 Aug 2022
    ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, റെഡ് അലർട്ട് പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഡാമുകളിൽ വെള്ളം നിറയുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കൂവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.


  • 08:40 (IST) 06 Aug 2022
    ചാലക്കുടി പുഴയില്‍ ആശങ്ക ഒഴിഞ്ഞു; ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജന്‍

    ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജന്‍. നല്ലതുപോലെ ഒരുക്കങ്ങള്‍ നടത്തുകയും അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാനും കഴിഞ്ഞു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്താന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.


Advertisment
Rain Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: