/indian-express-malayalam/media/media_files/uploads/2021/10/IMF.jpg)
Top News Highlights: 2023-ലെ ആഗോള സാമ്പത്തിക വളര്‍ച്ച പ്രവചനങ്ങള്‍ വീണ്ടും താഴ്ത്തി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). 2026-ഓടെ ലോക സാമ്പത്തിക വളര്‍ച്ച 4 ട്രില്യണ്‍ ഡോളര്‍ കുറയുമെന്നാണ് പ്രവചനം. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സദസ്സിനോടാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നതിന് മുമ്പ് കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. ഇതിനോടകം ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ തങ്ങള്‍ മൂന്ന് തവണയാണ് താഴ്ത്തിയതായും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2022-ലേക്ക് 3.2 ശതമാനമായും ഇപ്പോള്‍ 2023-ലേക്ക് 2.9 ശതമാനമായും തരംതാഴ്ത്തിയതായി ജോര്‍ജീവ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലെ സംഭാഷണം ദിലിപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാഫലം
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലെ സംഭാഷണം ദിലിപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ മിമിക്രിയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്നതാണ് ഫൊറന്‍സിക് പരിശോധനാഫലം.സംഭാഷണത്തിലെ മറ്റുള്ളവരുടെ ശബ്ദവും ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി.ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.
- 22:10 (IST) 06 Oct 2022ഉയര്‍ന്ന മാന്ദ്യ സാധ്യത: സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ വീണ്ടും താഴ്ത്തി അന്താരാഷ്ട്ര നാണയ നിധി
2023-ലെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രവചനങ്ങള്‍ വീണ്ടും താഴ്ത്തി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). 2026-ഓടെ ലോക സാമ്പത്തിക വളര്‍ച്ച 4 ട്രില്യണ്‍ ഡോളര്‍ കുറയുമെന്നാണ് പ്രവചനം. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സദസ്സിനോടാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നതിന് മുമ്പ് കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. ഇതിനോടകം ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ തങ്ങള്‍ മൂന്ന് തവണയാണ് താഴ്ത്തിയതായും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2022-ലേക്ക് 3.2 ശതമാനമായും ഇപ്പോള്‍ 2023-ലേക്ക് 2.9 ശതമാനമായും താഴ്ത്തിയതായി ജോര്‍ജീവ പറഞ്ഞു.
- 21:51 (IST) 06 Oct 2022ഗാംബിയയിലെ ശിശുമരണങ്ങള്‍: ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് ഹരിയാന സര്‍ക്കാര്‍
ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തില്‍ ആരോപണവിധേയമായ ഹരിയാനയിലെ സോനിപത്ത് ആസ്ഥാനമായുള്ള കമ്പനിയുടെ നാല് ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ച് ഹരിയാന സര്‍ക്കാര്‍. സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി(സി ഡി എല്‍)യിലേക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു.ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി എ), ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ ഒരു സംഘം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി കൊല്‍ക്കത്ത സി ഡി എല്ലിലേക്ക് അയച്ചു,”വിജ് പറഞ്ഞു
- 20:09 (IST) 06 Oct 2022ടെലികോം സ്ഥാപനത്തില്‍ നടിയെ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി
സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി. ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി സിം എടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം. പുതിയ സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തര്‍ക്കമുണ്ടായതായാണ് വിവരം. ഇതേതുടര്‍ന്നാണ് നടിയെ പൂട്ടിയിട്ടത്.
- 19:23 (IST) 06 Oct 2022ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 250 റണ്‍സ് വിജയലക്ഷ്യം
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 250 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നാല് വിക്കറ്റ് നഷടത്തില്‍ 249 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
- 19:22 (IST) 06 Oct 2022ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 250 റണ്‍സ് വിജയലക്ഷ്യം
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 250 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നാല് വിക്കറ്റ് നഷടത്തില്‍ 249 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
- 18:24 (IST) 06 Oct 2022ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലെ സംഭാഷണം ദിലിപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാഫലം
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലെ സംഭാഷണം ദിലിപിന്റേതെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി.
- 17:22 (IST) 06 Oct 2022വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍
സ്‌കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേയാണ് ഇയാളെ ചവറ പൊലീസ് പിടികൂടിയത്.അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അഭിഭാഷകനെ കാണാനായി കാറില്‍ പോകവെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികളാണ് ഇരുവരും
- 16:47 (IST) 06 Oct 2022തായ്‌ലാന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 31പേര്‍ കൊല്ലപ്പെട്ടു
തായ്‌ലാന്‍ഡി ലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ 22 കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ പ്രതി വെടിവെപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെയ്പില്‍ തോക്കുധാരി തന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ നിറയൊഴിച്ച ശേഷം സ്വയം വെടിവെയ്ക്കുകയായിരന്നുവെന്ന് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇയാളെ പൊലീസ് സേനയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
- 16:44 (IST) 06 Oct 2022തായ്‌ലാന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 31പേര്‍ കൊല്ലപ്പെട്ടു
തായ്‌ലാന്‍ഡി ലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ 22 കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ പ്രതി വെടിവെപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെയ്പില്‍ തോക്കുധാരി തന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ നിറയൊഴിച്ച ശേഷം സ്വയം വെടിവെയ്ക്കുകയായിരന്നുവെന്ന് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇയാളെ പൊലീസ് സേനയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
- 15:32 (IST) 06 Oct 2022ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ പിടികൂടി
കൊച്ചി പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ പിടികൂടിയതായി റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന ഇറാന്‍, പാക്കിസ്താന്‍ പൗരന്മാരായ ആറു പേരെ കസ്റ്റഡിയിലെടുത്തു. ബോട്ട് നാവികസേന കൊച്ചി തുറമുഖത്ത് എത്തിച്ചു.
- 14:11 (IST) 06 Oct 2022വടക്കാഞ്ചേരി അപകടം: ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി
വടക്കാഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം.
- 13:10 (IST) 06 Oct 2022വടക്കഞ്ചേരി വാഹനാപകടം: മരിച്ച ഒൻപത് പേരിൽ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു
വടക്കഞ്ചേരി വാഹനാപകടത്തിൽ മരണപെട്ടവരിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ജന അജിത്ത് (17), സി.എസ് ഇമ്മാനുവൽ (17), ദിയ രാജേഷ് (16) എന്നിവരുടെയും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും എൽന ജോസ് (15), ക്രിസ് വിൻഡർബോൺ തോമസ് (15), അധ്യാപകൻ വി.കെ. വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങളാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്.
കെ.എസ്.ആർ.ടി.സി യാത്രക്കാരായ അനൂപ് (22), ദീപു ഭാനു (27), രോഹിത് (24) എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
- 12:24 (IST) 06 Oct 2022റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
- 12:23 (IST) 06 Oct 2022വടക്കഞ്ചേരി ബസ് അപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഒന്‍പത് പേരുടെ മരണത്തിന് ഇടയായ വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ബഞ്ചാണ് കേസെടുത്തത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമായിരുന്നു കോടതി നടപടി.
ആരാണ് ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു. ഫ്‌ളാഷ് ലൈറ്റുകളും നിരോധിതഹോണുകളും ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി വ്യക്തമാക്കി.
- 11:38 (IST) 06 Oct 2022ഭാരത് ജോഡോ യാത്ര: കര്‍ണാടകയില്‍ രാഹുലിനൊപ്പം സോണിയ ഗാന്ധിയും; പ്രിയങ്കയുമെത്തും
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുന്‍പായാണ് സോണിയ യാത്രയില്‍ പങ്കുചേര്‍ന്നത്. ആദ്യം കാല്‍നടയായി രാഹുലിന്റെ ഒപ്പമായിരുന്ന സോണിയ പിന്നീട് യാത്ര കാറിലാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാറില്‍ വന്നാല്‍ മതിയെന്ന് രാഹുല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
ദസറ പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസം ഭാരത് ജോഡൊ യാത്ര താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇന്ന് മാണ്ഡ്യ ജില്ലയില്‍ നിന്ന് യാത്ര പുനരാരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച മൈസൂരിലെത്തിയ സോണിയ വിജയദശമി ദിനത്തില്‍ എച്ച് ഡി കോട്ടയിലുള്ള ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നാണ് വിവരം.
- 10:47 (IST) 06 Oct 2022നിയമലംഘനം ശീലമാക്കിയ ‘അസുര’; ബസിന്റെ പേരില്‍ അഞ്ച് കേസുകള്‍, ബ്ലാക്ക് ലിസ്റ്റിലും
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനമെന്ന് വിവരം. മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അസുര എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നിലവില്‍ അഞ്ച് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബസില്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍, എയര്‍ ഹോണ്‍ എന്നിവ സ്ഥാപിച്ചതുമായും നിയമ ലംഘനം നടത്തിയ വാഹനവുമായി നിരത്തിലറങ്ങിയതും ബന്ധപ്പെട്ടാണ് കേസുകള്‍ നിലവിലുള്ളത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് എംവിഡി പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
- 10:42 (IST) 06 Oct 2022വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു; ഒന്‍പത് മരണം
വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലിടിച്ച് അപകടം. ഇതുവരെ ഒന്‍പത് പേര്‍ മരിച്ചതായാണ് വിവരം. നാല് പേരുടെ നില അതീവഗുരുതരമായി തുടരുന്നു, 38 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്കായാരുന്നു വിനോദയാത്ര. ബസില്‍ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമുണ്ടായിരുന്നു. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
- 09:50 (IST) 06 Oct 2022പിറവം എംഎല്‍എ അനൂപ് ജേക്കബ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
പിറവം എംഎല്‍എ അനൂപ് ജേക്കബ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എ യാത്രചെയ്തിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവല്ല കുറ്റൂരില്‍ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല, എംഎല്‍എ മറ്റൊരു വാഹനത്തില്‍ പിന്നീട് യാത്ര തുടര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.