Top News Highlights: തൃശൂരില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തശൂര്‍ വെളിയന്നൂരില്‍ സൈക്കിള്‍ വില്‍പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ ആശുപത്രിയിലക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം 3.30 ടെയാണ് അപകടം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന സൈക്കിളുകള്‍ കത്തി നശിച്ചു. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ചില്ലുകൊണ്ട് പൊതിഞ്ഞ കെട്ടിടമായതിനാൽ ഫയഫോഴ്‌സിന് അകത്തേക്ക് കടന്ന് രക്ഷാപ്രവർത്തനത്തിന് തടസമായി. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ അണയ്‌ക്കാനായത്.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍
മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍. മുലായത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി ബുള്ളറ്റിനില്‍ കൂട്ടിച്ചേര്‍ത്തു. 82 കാരനായ യാദവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും നില ഗുരുതരമാകുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിവാഹ സല്‍ക്കാരത്തിനായി പോയ ബസില്‍ 50 പേരൊളം ഉണ്ടായിരുന്നതായാണ് വിവരം.ലാൽദാംഗിൽ നിന്ന് ബിരോൻഖലിലെ ഒരു ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ബസ് രാത്രി എട്ട് മണിയോടെ സിമ്രി വളവിന് സമീപമുള്ള 500 മീറ്റർ താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നെന്നാണ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ പറയുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‍പോണ്‍സ് ഫണ്ടിന്റെ (എസ് ഡി ആര്‍ എഫ്) നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. 21 പേരെ രാത്രി തന്നെ രക്ഷപ്പെടുത്താനായി, ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ”ഞാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാവിധ സഹായങ്ങളും നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള ടീമുകള്‍ക്ക് പുറമെ ജനങ്ങളുടെ സഹായവുമുണ്ട്. എല്ലാ യാത്രക്കാരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്,” ധാമി പ്രതികരിച്ചു.
ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ഇടം പിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഐസിസി 'പ്ലയര്‍ ഓഫ് ദ മന്ത്' അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍. മുലായത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി ബുള്ളറ്റിനില്‍ കൂട്ടിച്ചേര്‍ത്തു. 82 കാരനായ യാദവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും നിലഗുരുതരമാകുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം .ശിവങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താന്‍നാണ് നിര്‍ദേശം. കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ എടുത്തിരുന്നു. തുടര്‍ന്നാണ് ശിവശങ്കറിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂരില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തൃശൂര്‍ വെളിയന്നൂരില്‍ സൈക്കിള്‍ വില്‍പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ ആശുപത്രിയിലക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം 3.30 ടെയാണ് അപകടം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന സൈക്കിളുകള്‍ കത്തി നശിച്ചു. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.
അപൂര്‍വ്വ രോഗത്തിനെതിരെ പടപൊരുതിയ പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍ -ബിന്ദു ദമ്പതികളുടെ മകനാണ്. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ നേരിട്ട പ്രഭുലാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
ഈ വര്‍ഷത്തെ രസതന്ത്രത്തിലെ നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്നിവരാണ് നൊബേല്‍ പങ്കിട്ടത്. 'തന്മാത്രകളെ ഒന്നിച്ചുനിര്‍ത്തുന്ന' രീതി വികസിപ്പിച്ചതിനാണ് അംഗീകാരം. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍ ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
പഴം ഇറക്കുമതിയുടെ മറവില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍.മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ മലയാളിയായ വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ ആണ് വിജിന്‍ വര്‍ഗീസ്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.
സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ചൈന അതിര്‍ത്തിക്കടുത്ത് അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി പ്രതിരോധ വക്താവ് കേണല്‍ എഎസ് വാലിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന മേഖലയിലെ പതിവ് പറക്ക രാവിലെ 10 മണിയോടെയാണ് സംഭവം. അപകട കാരണം വ്യക്തമായിട്ടില്ലെന്നും എഎസ് വാലിയ പറഞ്ഞു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരുണ്ടായിരുന്നുവെന്നും അപകടത്തെ തുടര്‍ന്ന് അവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാലിയ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്. മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പി എസ് ഷിഹാബിനെതിരെയാണ് നടപടി. അറുന്നൂറു രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഇടുക്കി എ ആര്‍ ക്യാംപിലെ സിവില്‍ ഉദ്യോഗസ്ഥനാണ് ഷിഹാബ്.
ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയില്‍ അംഗങ്ങളായ 10 പേരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌റ്റ് (യുഎപിഎ) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ഭീകരവാദികളായി പ്രഖ്യാപിച്ചു.
പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, നിലവില്‍ പാക്കിസ്ഥാന്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, ജമ്മു കശ്മീരിലെ സോപൂര്‍ സ്വദേശിയും ഇപ്പോള്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതുമായ ഇംതിയാസ് അഹമ്മദ് കാണ്ടൂ, പൂഞ്ച് സ്വദേശിയായ സഫര്‍ ഇഖ്ബാല്‍, പുല്‍വാമയില്‍ നിന്നുള്ള ഷെയ്ഖ് ജംലീല്‍ ഉര്‍ റഹ്മാന്‍ എന്നിവര്‍ ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വിദ്യാരംഭ ചടങ്ങുകള്‍ വിപുലമായി നടക്കുന്നത്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാഷ്ട്രീയ സാംസ്കാരിക നേതാക്കളും കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം കുറിപ്പിച്ചു.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിവാഹ സല്‍ക്കാരത്തിനായി പോയ ബസില്‍ 50 പേരൊളം ഉണ്ടായിരുന്നതായാണ് വിവരം.ലാൽദാംഗിൽ നിന്ന് ബിരോൻഖലിലെ ഒരു ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ബസ് രാത്രി എട്ട് മണിയോടെ സിമ്രി വളവിന് സമീപമുള്ള 500 മീറ്റർ താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നെന്നാണ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ പറയുന്നത്.